- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് വരാൻ ഇനി ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധം; ലോക് ഡൗൺ മാനദണ്ഡങ്ങൾ പുതുക്കി
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് പരിശോധന ഫലം നിർബന്ധമാക്കി സംസ്ഥാന സർക്കാർ. ലോക് ഡൗൺ മാനദണ്ഡങ്ങൾ സർക്കാർ പുതുക്കുകയും ചെയ്തു.
യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് എടുത്ത പരിശോധന ഫലമാണ് കൈയിൽ കരുതേണ്ടത്. ഇതുൾപ്പെടെ കോവിഡ് നിയന്ത്രണങ്ങളുടെ പുതുക്കിയ ഉത്തരവ് സർക്കാർ പുറത്തിറക്കി.
റമദാൻ പ്രമാണിച്ച് സംസ്ഥാനത്തെ മാംസ വിൽപന ശാലകൾക്ക് രാത്രി 10 മണി വരെ പ്രവർത്തിക്കാം. എന്നാൽ ഹോം ഡെലിവറി മാത്രമെ അനുവദിക്കു.
ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഈ ശനിയാഴ്ച അവധിയായിരിക്കും. ബാങ്കുകളുടെ ക്ലിയറിങ് വിഭാഗങ്ങൾക്ക് മറ്റെല്ലാ പ്രവർത്തി ദിവസങ്ങളിലും അത്യാവശ്യ ജീവനക്കാരെ വെച്ച് പ്രവർത്തിക്കാം.
കൊച്ചിയിലെ ഫുഡ് സേഫ്റ്റി അഥോറിറ്റിയുടെ കൊച്ചി ഓഫീസിനും അനുബന്ധ ലാബുകൾക്കും പ്രവർത്തിക്കാൻ അനുമതിയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ