- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടം വഴിയോടി ബ്ലാസ്‌റ്റേഴ്‌സ് കോച്ച്; രാജിവെച്ച കേരളാ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് റെനി മ്യൂളസ്റ്റനെ ട്രോളി സോഷ്യൽ മീഡിയ: സ്റ്റീവ് കോപ്പലിനെ തിരികെ വേണമെന്നും ട്രോളന്മാർ
രാജിവെച്ച കേരളാ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് റെനി മ്യൂളസ്റ്റനെ ട്രോളി സോഷ്യൽ മീഡിയ. ടീമിനെ കയ്യോഴിഞ്ഞ് റെനി കണ്ടം വഴി ഓടിയെന്നാണ് ട്രോളന്മാരുടെ ആരോപണം. ബ്ലാസ്‌റ്റേഴ്‌സിന്റെ തീം സോങായ കപ്പടിക്കണം കലിപ്പടക്കണമെന്ന ഗാനത്തെയും ട്രോളന്മാർ വെറുതെ വിട്ടില്ല. ഒപ്പം തോൽവിയുടെ പകുതിയിൽ കൈവിട്ടു പോയ കോച്ചിന് പകരം അവസാന ശ്വാസം വരെ ടീമിനൊപ്പം നിന്ന സ്റ്റീവ് കോപ്പലിനെ തങ്ങൾക്ക് തിരികെ വേണമെന്നും ട്രോളന്മാർ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബംഗളൂരു എഫ്.സിക്കെതിരെ കനത്ത തോൽവി നേരിട്ടതിന് പിന്നാലെ കോച്ച് റെനി മ്യൂളൻസ്റ്റീൻ രാജിവച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് മ്യൂളൻസ്റ്റീൻ വിശദീകരിച്ചത്. നിലവിൽ ടീമിന്റെ സഹപരിശീലകനായ തംഗ്‌ബോയ് സിങ്‌തോയിനെ താത്കാലിക പരിശീലകനായി നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലെ സ്റ്റീവ് കോപ്പലിന്റെ കീഴിൽ രണ്ടാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ പ്രകടനം ദയനീയമായിരുന്നു. ഏഴ് കളികളിൽ നിന്നും കേവലം ഒരു വിജയം മാത്രമാണ് ടീമിന് നേടാനായത്. രണ്ട് തോൽവിയും നാല് സമനി
രാജിവെച്ച കേരളാ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് റെനി മ്യൂളസ്റ്റനെ ട്രോളി സോഷ്യൽ മീഡിയ. ടീമിനെ കയ്യോഴിഞ്ഞ് റെനി കണ്ടം വഴി ഓടിയെന്നാണ് ട്രോളന്മാരുടെ ആരോപണം.
ബ്ലാസ്‌റ്റേഴ്‌സിന്റെ തീം സോങായ കപ്പടിക്കണം കലിപ്പടക്കണമെന്ന ഗാനത്തെയും ട്രോളന്മാർ വെറുതെ വിട്ടില്ല. ഒപ്പം തോൽവിയുടെ പകുതിയിൽ കൈവിട്ടു പോയ കോച്ചിന് പകരം അവസാന ശ്വാസം വരെ ടീമിനൊപ്പം നിന്ന സ്റ്റീവ് കോപ്പലിനെ തങ്ങൾക്ക് തിരികെ വേണമെന്നും ട്രോളന്മാർ പറയുന്നു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബംഗളൂരു എഫ്.സിക്കെതിരെ കനത്ത തോൽവി നേരിട്ടതിന് പിന്നാലെ കോച്ച് റെനി മ്യൂളൻസ്റ്റീൻ രാജിവച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് മ്യൂളൻസ്റ്റീൻ വിശദീകരിച്ചത്. നിലവിൽ ടീമിന്റെ സഹപരിശീലകനായ തംഗ്‌ബോയ് സിങ്‌തോയിനെ താത്കാലിക പരിശീലകനായി നിയമിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിലെ സ്റ്റീവ് കോപ്പലിന്റെ കീഴിൽ രണ്ടാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ പ്രകടനം ദയനീയമായിരുന്നു. ഏഴ് കളികളിൽ നിന്നും കേവലം ഒരു വിജയം മാത്രമാണ് ടീമിന് നേടാനായത്. രണ്ട് തോൽവിയും നാല് സമനിലയുമായി ഏഴ് പോയിന്റുമായി നിലവിൽ എട്ടാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്.