- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഞ്ജിനി ഹരിദാസിനെ പുലഭ്യം പറയാൻ വരട്ടെ; നല്ലതുമുണ്ട് പറയാൻ ചിലത്; ബോൾഡായി പെരുമാറുന്ന സ്ത്രീകൾ കടുപ്പക്കാരാകണമെന്നില്ല; രഞ്ജിനിയോടുള്ള ആരാധന തുറന്ന് പറഞ്ഞ് ഗൗരി സാവിത്രി
രഞ്ജിനി ഹരിദാസിനെ കുറിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടാലോ, ഓൺലൈനിൽ വാർത്ത വന്നാലോ, ഉടൻ വരും വിമർശകപ്പട...ഇവളാരാ...ഇവളെ കുറിച്ച് എഴുതാൻ ഇവളാരാ...എന്നിങ്ങനെ അശ്ലീലം വരെ നീളും വിമർശനം. എന്നാൽ, തന്റെ നിലപാടുകൾ തുറന്ന് പറയുനെന രഞ്ജിനിയുടെ സ്വഭാവത്തെ ആരാധിക്കുന്നവരും ഏറെയുണ്ട്. അത്തരത്തിലൊരാളായ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ ഗൗരി സാവിത്രയുടെ വാക്കുകൾ തന്നെ ഇതിന് ഉദാഹരണം. രഞ്ജിനിയെ ഇഷ്ടപ്പെട്ടിരുന്ന തനിക്ക് അവരോട് കടുത്ത ആരാധന തോന്നിയ നിമിഷം പങ്കുവച്ചിരിക്കുകയാണ് ഗൗരി സാവിത്രി.ഗൗരി സാവിത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം she's a lady with attitude and kindness and that's why i adore her.Renjini Haridasഎനിക്ക് തോന്നുന്നു ഞാൻ ഒട്ടും ഫോകസ്ഡ് അല്ലാതെ നിൽക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് ഇതാദ്യമായായിരിക്കും.സിയാൽ കൺവൻഷൻ സെന്ററിലെ പരിപാടി ധാരളം സെലിബ്രെറ്റികളെക്കൊണ്ട് സമ്പന്നമായിരുന്നു. അതിൽ പലരും എനിക്കിഷ്ട്ടപ്പെട്ടവരായിരുന്നുവെങ്കിലും ആരുടെയും ഒപ്പം ഫോട്ടോ എടുക്കണം എന്നൊന്നും തോന്നിയിരുന്നില്ല.
രഞ്ജിനി ഹരിദാസിനെ കുറിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടാലോ, ഓൺലൈനിൽ വാർത്ത വന്നാലോ, ഉടൻ വരും വിമർശകപ്പട...ഇവളാരാ...ഇവളെ കുറിച്ച് എഴുതാൻ ഇവളാരാ...എന്നിങ്ങനെ അശ്ലീലം വരെ നീളും വിമർശനം. എന്നാൽ, തന്റെ നിലപാടുകൾ തുറന്ന് പറയുനെന രഞ്ജിനിയുടെ സ്വഭാവത്തെ ആരാധിക്കുന്നവരും ഏറെയുണ്ട്.
അത്തരത്തിലൊരാളായ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ ഗൗരി സാവിത്രയുടെ വാക്കുകൾ തന്നെ ഇതിന് ഉദാഹരണം. രഞ്ജിനിയെ ഇഷ്ടപ്പെട്ടിരുന്ന തനിക്ക് അവരോട് കടുത്ത ആരാധന തോന്നിയ നിമിഷം പങ്കുവച്ചിരിക്കുകയാണ് ഗൗരി സാവിത്രി.
ഗൗരി സാവിത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം
she's a lady with attitude and kindness and that's why i adore her.Renjini Haridas
എനിക്ക് തോന്നുന്നു ഞാൻ ഒട്ടും ഫോകസ്ഡ് അല്ലാതെ നിൽക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് ഇതാദ്യമായായിരിക്കും.സിയാൽ കൺവൻഷൻ സെന്ററിലെ പരിപാടി ധാരളം സെലിബ്രെറ്റികളെക്കൊണ്ട് സമ്പന്നമായിരുന്നു. അതിൽ പലരും എനിക്കിഷ്ട്ടപ്പെട്ടവരായിരുന്നുവെങ്കിലും ആരുടെയും ഒപ്പം ഫോട്ടോ എടുക്കണം എന്നൊന്നും തോന്നിയിരുന്നില്ല. പക്ഷെ ചടങ്ങ് കഴിഞ്ഞു തിരികെ മടങ്ങാൻനേരമാണ് ജഡ്ജിങ് പാനലിലെ ഒരംഗമായ രഞ്ജിനി ഹരിദാസ് അതുവഴി കടന്നുപോകുന്നത്.
സ്വന്തം അഭിപ്രായങ്ങൾ മുഖംനോക്കാതെ പറയുന്ന, തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ധൈര്യവതിയായ ഒരു സ്ത്രീ എന്ന നിലയിൽ അവരെ എനിക്ക് ഇഷ്ടമാണ്. ഒരു നിമിഷത്തെ ആവേശത്തിൽ ഞാൻ അവരോടു ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കുകയും അതെ നിമിഷം അവരോടൊപ്പം അകമ്പടി സേവിച്ചു വന്ന ഒരാൾ, പേര് പറയുന്നില്ല., (കോമഡി സ്റ്റാറിലെ ഒരു സാന്നിധ്യമായ വ്യക്തി) അയാൾ എന്നോടു പരുഷമായി പെരുമാറിക്കൊണ്ട് ചെറുതായി പിടിച്ചു തള്ളുകയും ചെയ്തു. അപ്രതീക്ഷിതമായ ഈ പെരുമാറ്റത്തിൽ ഞാൻ അപമാനിതയായിപ്പോയി എന്നുതന്നെ പറയാം.
പക്ഷേ പെട്ടെന്ന് തന്നെ രഞ്ജിനി അയാളെ ശാസിക്കുകയും., എന്നോടു വരൂ നമുക്ക് ഫോട്ടോസ് എടുക്കാം എന്ന് പറയുകയും എന്റെ കയ്യിൽ സ്നേഹപൂർവം പിടിച്ചുകൊണ്ട് അൽപ്പനേരം ചെലവിടുകയും ചെയ്തു. ആദ്യമായാണ് എനിക്കിങ്ങനെ ഒരു അനുഭവം. പലപ്പോഴും നമ്മൾ വിചാരിക്കുന്നത്പോലെയല്ല മനുഷ്യർ. ബോൾഡ് ആയി പെരുമാറുന്നവർ എല്ലാം കഠിനഹൃദയർ ആകണമെന്നില്ല. നേരിൽ കാണുന്നതിനു മുൻപ് വരെ രഞ്ജിനി ഹരിദാസിനെ എനിക്കിഷ്ടമായിരുന്നു. പക്ഷേ ഈ ഫോട്ടോ പിറന്ന നിമിഷത്തിനു ശേഷം ഞാൻ അവരുടെ ഫാൻ ആയി മാറി. തീർച്ചയായും അവരൊരു അസാധാരണയായ സ്ത്രീ ആണ്.i respect her!