കോഴിക്കോട്: തനിക്ക് ഏറെ അടുത്ത് പരിചയമുള്ള വ്യക്തികളാണ് 'സു..സു...സുധി വാത്മീകം' എന്ന സിനിമയിൽ കഥാപാത്രങ്ങളായി മാറിയതെന്ന് ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവുമായ രഞ്ജിത്ത് ശങ്കർ പറഞ്ഞു. ചിത്രത്തിന്റെ പ്രമോഷൻ കാര്യങ്ങൾക്കായി കോഴിക്കൊട്ടത്തെിയ അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ചിത്രത്തിലെ നായക കഥാപാത്രമായ സുധി വാത്മീകം തന്റെ ഉറ്റ സുഹൃത്തായ സുധീന്ദ്രൻ തന്നെയാണ്.ആസ്മയും വിക്കുമുണ്ടായിരുന്നിട്ടും ബാംഗ്ലൂർ ഇൻഫോസിസിൽ നല്ല ഉദ്യോഗം നേടിയെടുത്ത് ജീവിതത്തിൽ വിജയിച്ച സുധിയെയാണ് സിനിമയ്ക്കും വിഷയമാക്കിയത്. സുധീന്ദ്രൻ തന്നെയാണ് സിനിക്ക് കഥയെഴുതിയിരിക്കുന്നത്. അജു വർഗ്ഗീസ് അവതരിപ്പിച്ച ഗ്രൈഗൻ ദാസ് എന്ന കഥാപാത്രം താൻ തന്നെയാണ്. സിനിമയിൽ സത്യസന്ധത ഉണ്ടായിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. ആദ്യസിനിമയായ പാസഞ്ചറിലും ഒരു പ്രധാന കഥാപാത്രത്തിനും സുധിയാണ് വിഷയമായത്. പാസഞ്ചറിന് ശേഷം രണ്ടാമതായി ചെയ്യൻ ആഗ്രഹിച്ചിരുന്ന സിനിമയാണ് ഇപ്പോൾ പുറത്തിറങ്ങിയ സു..സു...സുധി വാത്മീകം രഞ്ജിത് ശങ്കർ പറഞ്ഞു.

അദ്ധ്യാപകന്റെ കൈ വെട്ടി മാറ്റിയ സംഭവം കേരളത്തിൽ അരങ്ങറേിയപ്പോൾ പ്രകടമായത്ര അസഹിഷ്ണുതയൊന്നും ഇപ്പോൾ നിലനിൽക്കുന്നുണ്ടെന്ന് തോന്നുന്നില്ലന്നെും രഞ്ജിത്ത് ശങ്കർ അഭിപ്രായപ്പെട്ടു. അന്ന് ഇന്ന് കാണുന്നപോലുള്ള നീക്കമൊന്നും കലാകാരന്മാരുടെയും എഴുത്തുകാരുടെയും ഭാഗത്ത് നിന്നുണ്ടായിരുന്നില്ലന്നെും അദ്ദേഹം കൂട്ടിച്ചർത്തേു.

ചിത്രത്തിലെ വിക്കുള്ള നായകകഥാപാത്രമായ 'സുധി വാത്മീകം' അഭിനയജീവിതത്തിലെ ഏറ്റവും വെല്ലുവിളി നേരിട്ട കഥാപാത്രമാണെന്ന് നടൻ ജയസൂര്യ അഭിപ്രായപ്പെട്ടു.താല്പര്യം തോന്നുന്ന കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാൻ താല്പര്യപ്പെടുമ്പോൾ പലപ്പോഴും വളരെ സെലക്ടീവ് ആവാറുണ്ട്. കഥാപാത്രം, സംവിധായകൻ എന്നിങ്ങനെ സിനിമയുമായി ബന്ധപ്പെട്ട എല്ലാ ഘടകകങ്ങളും സിനിമ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാറുണ്ടെന്നും ജയസൂര്യ പറഞ്ഞു.

ദേശീയ അവാർഡ് ലഭിച്ച സിനിമകൾ പോലും തീയേറ്ററിൽ പോയി കാണാൻ തയ്യറാത്ത സമീപനം മലയാളികൾ മാറ്റണ്ടേതുണ്ടെന്ന് ജയസൂര്യ അഭിപ്രായപ്പെട്ടു. നമ്മുടെ സിനിമകളെ നമ്മൾ കുറച്ചു കാണരുത്. അത്തരം സിനിമകളെ നമ്മളാണ് പ്രോത്സാഹിപ്പിക്കേണ്ടതെന്നും ജയസൂര്യ കൂട്ടിച്ചേർത്തു.