പ്രേതത്തിന് ശേഷം രാമന്റെ ഏദൻതോട്ടവുമായി രഞ്ജിത്ത് ശങ്കർ എത്തുന്നു. കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രമാകുന്ന മുഴുനിള റൊമാന്റിക്ക് കോമഡി ചിത്രമായിരിക്കുമിത് എന്നാണ് റിപ്പോർട്ടുകൾ. നായിക ആരാണെന്ന് വ്യക്തമല്ല. ചിത്രീകരണം ഫെബ്രുവരി ആദ്യവാരത്തോടെ തുടങ്ങും.

വാഗമൺ, കൊച്ചി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. ചിത്രത്തിന്റെ പ്രസക്ത ഭാഗങ്ങൾ വിദേശത്താകും ചിത്രീകരിക്കുക എന്നാണ് റിപ്പോർട്ട്. കുഞ്ചാക്കോ ബോബനേ കൂടാതെ ജോജു ജോർജ്ജ്, അജു വർഗ്ഗീസ്, രമേഷ് പിഷാരടി. ഇർഷാദ്, മുത്തുമണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സന്തോഷ് വർമ്മയുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ബിജിപാൽ ആണ്.

പാസെഞ്ചർ എന്ന ആദ്യ ചിത്രത്തോടെ ഹിറ്റ് സംവിധായകനായി രഞ്ജിത്ത് ശങ്കർ. പിന്നീട് പുണ്യാളൻ അഗർബത്തീസ്, വർഷം, സൂ സൂ സുധി വാത്മീകം, പ്രേതം എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി വന്നിട്ടുണ്ട്.