കൊച്ചി: ബെംഗളൂരു പശ്ചാത്തലമാക്കി സാക്ഷാത്കരിച്ച ബാംഗ്ലൂർ ഡെയ്‌സാണ് അഞ്ജലി മേനോനെ ജനപ്രീതിയുള്ള സംവിധായികയാക്കിയത്. അഞ്ജലിയുടെ അടുത്ത ചിത്രം അണിയറയിൽ ഒരുങ്ങുമ്പോൾ പൃഥ്വിരാജിനെയാണ് നായകനായി നിശ്ചയിച്ചിരിക്കുന്നത്.നായികയായി പാർവതിയും, സഹോദിയായി നസ്രിയയും വേഷമിടുന്നുവെന്ന് വാർത്തകൾ വന്നിരുന്നു.ഏറ്റവുമൊടുവിൽ പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് പൃഥ്വിയുടെ അച്ഛനായി സംവിധായകൻ രഞ്ജിത്ത് എത്തുന്നു.

പല ചെറിയ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള രഞ്ജിത് നായകനായി എത്തിയത് ജയരാജിന്റെ ഗുൽമോഹറിലായിരുന്നു. നന്ദനം, തിരക്കഥ, ഇന്ത്യൻ റുപ്പീ എന്നീ രഞ്ജിത് ചിത്രങ്ങളിൽ പൃഥ്വി നായകനായിട്ടുണ്ട്. തന്റെ ഗുരുസ്ഥാനീയനാണ് രഞ്ജിത് എന്ന് പൃഥ്വി പലവട്ടം പറഞ്ഞിട്ടുമുണ്ട്.രാജീവ് രവിയുടെ അന്നയും റസൂലും എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെയും ആഷിക് അബുവിന്റെയും അച്ഛനായി രഞ്ജിത് നേരത്തെ വേഷമിട്ടിട്ടുണ്ട.