അബൂദബി: ഇനി കെട്ടിട ഉടമകൾക്ക് തോന്നുംപോലെ വാടക കൂട്ടാൻ പറ്റില്ല. രാജ്യത്തെ കെട്ടിടങ്ങളുടെയും വീടുകളുടെയും അബൂദബിയിൽ പുനഃസ്ഥാപിച്ചതോടെയാണ് പ്രവാസികളടക്കമുള്ള വിദേശികൾക്ക് ഗുണകരമാകുന്നത്. മൂന്നു വർഷം മുൻപ് റദ്ദാക്കിയ വാടക നിയമം 20/2006 വീണ്ടും നിലവിൽ വരുന്ന വിവരം നഗരസഭ ഗതാഗത കാര്യ വിഭാഗ (ഡി.എം.എ.ടി)മാണ് അറിയിച്ചത്.

പുതിയ ഉത്തരവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. 2016 ലെ ഇരുപതാം നമ്പർ നിയമപ്രകാരം അബുദാബിയിൽ കെട്ടിടവാടക വർധനവിന് നിയന്ത്രണമുണ്ടായിരുന്നു. എന്നാൽ ആ നിയന്ത്രണം 2013 ൽ ഡിപ്പാർട്ട്മെന്റ് ഓഫ് മുൻസിപ്പൽ അഫയേഴ്സ് ആൻഡ് ട്രാൻസ്പോർട്ട് റദ്ദാക്കി. തുടർന്ന് അബുദാബിയിൽ വാടകയിൽ വലിയ തോതിൽ വർധനവുമുണ്ടായി.

വരുമാനത്തിന്റെ വലിയൊരു ശതമാനവും താമസ ചെലവിനായി മുടക്കേണ്ട സാഹചര്യ വുമുണ്ടായി. ഈ ഘട്ടത്തിലാണ് പ്രവാസി ഇന്ത്യക്കാരുൾപ്പെടെയുള്ളവർക്ക് ആശ്വാസം പകർന്നു കൊണ്ട് വാടക വർധന നിയന്ത്രണം പുനഃസ്ഥാപിക്കുന്നത്. ഇനി മുതൽ വാർഷിക വാടകയുടെ അഞ്ച് ശതമാനം മാത്രമെ കെട്ടിട ഉടമകൾക്കും റിയൽഎസ്റ്റേറ്റ് സ്ഥാപനങ്ങൾക്കും വർധിപ്പിക്കാൻ സാധിക്കുകയുള്ളു