പാർപ്പിട പ്രശ്‌നം രൂക്ഷമാകുകയും വാടക കുതിച്ച് കയറുകയും ചെയ്യുന്ന ഇന്നത്തെ അവസ്ഥയിൽ നിന്നും മുതലെടുപ്പ് നടത്താൻ ചില വീട്ടുടമകൾ രംഗത്തിറങ്ങിയതായി റിപ്പോർട്ട്. ഇതനുസരിച്ച് ഇവർ പെൺകുട്ടികൾക്കും യുവതികൾക്കും വീട് സൗജന്യമായി വാടകയ്ക്ക് കൊടുത്ത് പകരം സെക്‌സ് ഉറപ്പാക്കുന്ന രീതി പടർന്ന് പിടിക്കുകയാണ്. ചിലർ പൂർണമായി വാടക വിട്ട് വീഴ്ച ചെയ്യില്ലെങ്കിലും പകരം വാടകയിൽ നല്ല ഇളവ് അനുവദിക്കുകയാണ് ചെയ്യുന്നത്. അതിന് പകരമായി താമസക്കാർ ഹോം ഓണർക്കൊപ്പം കിടക്ക പങ്കിട്ടാൽ മതി. ആഴ്ചയിൽ ഒരിക്കൽ തനിക്കൊപ്പം ഉറങ്ങിയാൽ 650 പൗണ്ട് വാടക സൗജന്യമാക്കാമെന്ന വാഗ്ദാനവുമായി മുന്നോട്ട് വന്ന ഒരു വീട്ടുടമ ഐടിവി നടത്തിയ അണ്ടർ കവർ ഓപ്പറേഷനിൽ കുടങ്ങിയിട്ടുമുണ്ട്.

 ' റെന്റ് ഫോർ സെക്‌സ്' എന്ന ട്രെന്റിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഈ അന്വേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. വാടകയ്ക്ക് പകരം മറ്റൊരു തരത്തിൽ പേമെന്റ് നിർവഹിച്ചാൽ മതിയെന്ന അർത്ഥം വരുന്ന പരസ്യമാണ് ഇത്തരം വീട്ടുടമകൾ നൽകുന്നത്. ഐടിവിയുടെ അണ്ടർ കവർ റിപ്പോർട്ടറുടെ ഒളി ക്യാമറയിൽ ഒരു വീട്ടുടമ പെട്ടത് ഏവരെയും ഞെട്ടിച്ചിരിക്കുകാണ്. ആഴ്ചയിൽ ഒരിക്കൽ തനിക്കൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ വീട് സൗജന്യമായി താമസിക്കാൻ നൽകാമെന്നാണ് ഇയാൾ റിപ്പോർട്ടറായ പെൺകുട്ടിയോട് വാഗ്ദാനം ചെയ്യുന്നത്. ഇവർ തമ്മിൽ ഇതിനായി നടത്തിയ ഇടപഴകലുകൾ ഐടിവി  പരിപാടിയിൽ കാണാനും സാധിക്കും.

താൻ വീട് മാസത്തിൽ 650 പൗണ്ട് വാടകക്കാണ് കൊടുക്കുന്നതെന്നും എന്നാൽ പകരം പേമെന്റ് നൽകിയാൽ വാടക അല്ലെങ്കിൽ ഡിപ്പോസിറ്റ് ഇളവ് നൽകാമെന്നുമാണ് ഇയാൾ റിപ്പോർട്ടറോട് വാഗ്ദാനം ചെയ്യുന്നത്. അണ്ടർകവർ ഇൻവെസ്റ്റിഗേറ്ററായ സിയാൻ തോമസാണ് വീട്ടുടമയുടെ കള്ളി വെളിച്ചത്താക്കിയിരിക്കുന്നത്.ഈ ഇടപാടിൽ താൽപര്യമുള്ള ഒരു പെൺകുട്ടി ചമഞ്ഞായിരുന്നു സിയാൻ വീട്ടുടമയെ ക്യാമറയിൽ കുടുക്കിയത്. ആഴ്ചയിൽ ഒരു വട്ടം സെക്‌സ് നൽകിയാൽ ഒരു വൺബെഡ്‌റൂം അനെക്‌സ് നൽകാമെന്നായിരുന്നു വീട്ടുടമയുടെ വാഗ്ദാനം.

ക്രെയ്ഗ് ലിസ്റ്റ് പോലുള്ള വെബ്‌സൈറ്റിൽ ഇത്തരം അറേഞ്ച്‌മെന്റ്ുകൾക്കുള്ള പരസ്യം നൽകുന്നത് നിയമവിരുദ്ധമല്ല. എന്നാൽ ആരെങ്കിലും ഈ അറേഞ്ച്‌മെന്റിന് നിർബന്ധിച്ചാൽ 2003ലെ സെക്ഷ്വൽ ഒഫൻസസ് ആക്ട് അനുസരിച്ച് നിയമവിരുദ്ധമാണ്.ഈ അണ്ടർ കവർ ഓപ്പരേഷന് ശേഷം ഐടിവി ഈ വീട്ടുമയെ ഇക്കാര്യം വെളിപ്പെടുത്തി ബന്ധപ്പെട്ടിരുന്നു. ദയവ് ചെയ്ത് ഇത് പ്രക്ഷേപണം ചെയ്യരുതെന്ന് ഇയാൾ ഒരു ഇമെയിലൂടെ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.