- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലണ്ടിലെ വാടകനിയന്ത്രണങ്ങൾ വാടകക്കാരുടെ സ്ഥിതി അവതാളത്തിലാക്കുന്നുവെന്ന് റിപ്പോർട്ട്
ഡബ്ലിൻ: അയർലണ്ടിൽ അടുത്തിടെ നടപ്പിലാക്കിയ വാടകനിയന്ത്രണങ്ങൾ മൂലം വാടക്കാർ ബുദ്ധിമുട്ടുകയാണെന്ന് റിപ്പോർട്ട്. പ്രൈവറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന പഠനറിപ്പോർട്ടാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഈ മേഖലയിലെ പ്രശ്‌നങ്ങളെ ഉൾക്കൊള്ളാതെയാണ് പുതിയ വാടകനിയന്ത്രണങ്ങൾ നടപ്പിലാക്കിയിരിക്കുന്നതെന
ഡബ്ലിൻ: അയർലണ്ടിൽ അടുത്തിടെ നടപ്പിലാക്കിയ വാടകനിയന്ത്രണങ്ങൾ മൂലം വാടക്കാർ ബുദ്ധിമുട്ടുകയാണെന്ന് റിപ്പോർട്ട്. പ്രൈവറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന പഠനറിപ്പോർട്ടാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഈ മേഖലയിലെ പ്രശ്‌നങ്ങളെ ഉൾക്കൊള്ളാതെയാണ് പുതിയ വാടകനിയന്ത്രണങ്ങൾ നടപ്പിലാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. പുതിയ പരിഷ്‌കാരത്തിലൂടെ വാടകക്കാർക്ക് യാതൊരു വിധ നേട്ടവുമുണ്ടാകുന്നില്ലെന്നു മാത്രമല്ല അവരുടെ സ്ഥിതി പരുങ്ങലിലുമായിരിക്കുകയാണ്. ഭൂവുടമകൾക്ക് മുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന ടാക്‌സും പണമിടപാടുകാരനും ഭൂവുടമയ്ക്കും വാടകക്കാരനും ഇടയിലെ പെരുമാറ്റച്ചട്ടവും ഇല്ലാതാക്കണമെന്നും ഈ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
ദി റെന്റ് സ്റ്റബിലിറ്റി ഇൻ ദി പ്രൈവറ്റ് റെന്റഡ് സെക്ടർ റിപ്പോർട്ട് കമ്മീഷൻ ചെയ്തത് മുൻ മന്ത്രിയായ ജാൻ ഓ സുള്ളിവനാണ്. പുതിയ വാടകനിയന്ത്രണങ്ങൾ വീടില്ലാത്തവരെ ഞെട്ടലിലാക്കിയിരിക്കുകയാണ്. പുതിയ നിയന്ത്രണങ്ങൾ മൂലം വാടക കുത്തനെ ഉയർന്നതാണിതിന് കാരണം. പ്രത്യേകിച്ച് ഡബ്ലിനിലാണ് വർധന കൂടുതലുള്ളത്. ഇത്തരം കടുത്ത വാടക നിയന്ത്രണങ്ങൾ വസ്തുവകകളുടെ വിലകുറയ്ക്കുമെന്നാണ് പ്രോപ്പർട്ടി ഓണർമാർ വാദിക്കുന്നത്. ഇത് വീടുകളുടെ വിതരണം കുറയ്ക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
ഡികെഎം എക്കണോമിക് കൺസൺട്ടന്റുമാരാണ് റിപ്പോർട്ട് കഴിഞ്ഞ മാസം തയ്യാറാക്കിയിരിക്കുന്നത്. 2006നും 2011 നുമിടയിൽ സ്വകാര്യ വാടക മേഖല ഇരട്ടിയായി വർധിച്ചുവെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അതായത് അഞ്ച് കുടുബങ്ങളിൽ ഒന്നിന്റെ വീട് ഒരു സ്വകാര്യ ഭൂവുടമയിൽ നിന്ന് വാടകക്കെടുത്തതാണ്. ഇത്തരക്കാരെ പുതിയ നിയന്ത്രണങ്ങൾ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.