- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ കെട്ടിടങ്ങളുടെ വാടക നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാവുന്നു; ക്രമാതീതമായ നിരക്ക് വർധനവിൽ ജനങ്ങൾക്ക് ആശങ്ക
രാജ്യത്തെ കെട്ടിടങ്ങളുടെ വാടകനിരക്കിലുണ്ടാവുന്ന വർധന ജനങ്ങളിൽ ആശങ്ക പടർത്തുന്നു. വാടക നിരക്ക് ക്രമാതീതമായി വർധിക്കുന്നത് രാജ്യത്തിന്റെ വികസനത്തിനും വളർച്ചയ്ക്കും തടസമാകുമെന്നും ഇതിന് നിയന്ത്രണം വേണമെന്നും ആവശ്യപ്പെട്ട് സൂറ കൗൺസിൽ രംഗത്തെത്തി. രാജ്യ പുരോഗതിക്ക് വാടക നിയന്ത്രണം അനിവാര്യമാണെന്നാണ് കൗൺസിലിന്റെ വിലയിരുത്തൽ.
രാജ്യത്തെ കെട്ടിടങ്ങളുടെ വാടകനിരക്കിലുണ്ടാവുന്ന വർധന ജനങ്ങളിൽ ആശങ്ക പടർത്തുന്നു. വാടക നിരക്ക് ക്രമാതീതമായി വർധിക്കുന്നത് രാജ്യത്തിന്റെ വികസനത്തിനും വളർച്ചയ്ക്കും തടസമാകുമെന്നും ഇതിന് നിയന്ത്രണം വേണമെന്നും ആവശ്യപ്പെട്ട് സൂറ കൗൺസിൽ രംഗത്തെത്തി. രാജ്യ പുരോഗതിക്ക് വാടക നിയന്ത്രണം അനിവാര്യമാണെന്നാണ് കൗൺസിലിന്റെ വിലയിരുത്തൽ. റിയൽ എസ്‌റ്റേറ്റ് വിപണിയിലെ വൻ വിലവർധന ഇങ്ങനെ തുടർന്നാൽ സ്ഥലം വാങ്ങി വീട് വെക്കുകയെന്നത് സാധ്യമല്ലാതെ വരുമെന്നാണ് കൗൺസിൽ അംഗങ്ങളുടെ അഭിപ്രായം.
നിലവിൽ രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഉയരുന്നതിലുള്ള പ്രധാനമായ ഒരു ഘടകം കെട്ടിടങ്ങളുടെ വാടക നിരക്കിലുണ്ടാവുന്ന വർധനവാണ്. മുൻപ് ഇത്തരത്തിൽ വർധനവുണ്ടായപ്പോൾ സർക്കാർ രണ്ട് വർഷത്തേക്ക് വാടക വർധന നിരോധനം ഏർപ്പെടുത്തിയിരുന്നു. പത്ത് ശതമാനത്തിൽ കൂടുതൽ വാടക വർധിക്കരുതെന്ന് നിയമം കൊണ്ടുവരണെന്ന് മുനിസിപ്പൽ കൗൺസിൽ കഴിഞ്ഞ വർഷം ആവശ്യപ്പെട്ടിരുന്നു. ഖത്തറിലെ വീടുകളുടെ വാതക 2008 ന് ശേഷം ഏറ്റവും ഉയർന്ന തോതിലാണ് വർധിച്ചിരുന്നത്. നടപ്പു വർഷവും അതേ അവസ്ഷ തുടരുകയാണ്.