ഷാർജ: വാടകക്കരാർ പുതുക്കാത്തവർക്ക് പുതിയ വാടക നിരക്ക് ബാധകമാകാതെ തന്നെ നടപടികൾ പൂർത്തിയാക്കാൻ രണ്ട് മാസം കൂടി അധിക സമയം അനുവദിച്ചിട്ടുമുണ്ട്. ഇന്നലെ വാടകക്കരാർ പുതുക്കാത്തവർക്ക് വാടകനിരക്കിൽ വർദ്ധിപ്പിച്ചിട്ടുള നാല്ശതമാനം ബാധകമാകില്ലെന്നാണ് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചിരിക്കുന്നത്.ഓക്ടോബർ ഒന്നുവരെ പഴയ നിരക്കിൽ ഇത്തരക്കാർക്ക് കരാർ പുതുക്കാം.

ഷാർജയിൽ വാടകകരാർ സാക്ഷ്യപ്പെടുത്തുന്നതിനുള്ള പുതുക്കിയ നിരക്ക് ഇന്നലെ നിലവിൽ വന്നു. വാർഷിക വാടകയുടെ രണ്ട് ശതമാനം എന്നത് നാലുശതമാനം ആയിട്ടാണ് വർധിപ്പിച്ചിരിക്കുന്നത്. ആളുകളുടെ തിരക്ക് വർദ്ധിക്കുന്നത് കണക്കിലെടുത്ത് മുനിസിപ്പാലിറ്റിയുടെ പ്രവൃത്തി സമയം അഞ്ചുമണി വരെ നീട്ടിയതായും അറിയിച്ചിട്ടുണ്ട്.

പുതിയ നിരക്ക് വർദ്ധന പ്രാബല്യത്തിൽ വരുന്നതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം വരെ ആറായിരം പേരാണ് തങ്ങളുടെ കരാർ പുതുക്കാനായി മുനിസിപ്പാലിറ്റി ഓഫീസിൽ എത്തിയത്. ഇക്കൊല്ലം അവസാനത്തോടെ കരാർ അവസാനിക്കാനിരിക്കെ പുതിയ വാടക നിരക്ക് ബാധകമാകാതിരിക്കാൻ വേണ്ടിയാണ് ആളുകൾ വൻതോതിൽ മുനിസിപ്പാലിറ്റിയിലേക്ക് എത്തുന്നത്. ഇന്നത്തെ ദിവസത്തിന് മുന്പ് കരാർഅവസാനിച്ചവർക്ക് രണ്ട് മാസം കൂടി സമയം ദീർഘിപ്പിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.