മെൽബൺ: രാജ്യമെമ്പാടുമുള്ള സിറ്റികളിൽ ജൂലൈ മാസം വാടകനിരക്കിൽ ഇടിവു നേരിട്ടപ്പോഴും മെൽബണിലും ഹോബാർട്ടിലും വാടക ഉയർന്നു തന്നെ. അതും റെക്കോർഡ് നിലയിൽ. കഴിഞ്ഞ മാസം ഈ രണ്ടു സിറ്റികൾ ഒഴിച്ച് മറ്റെല്ലാം സിറ്റികളിലും വാടക നിരക്കിൽ 0.3 ശതമാനം ഇടിവാണ് നേരിട്ടത്.

വാടകയിനത്തിൽ ഇടിവു നേരിടുമ്പോഴും സിഡ്‌നി തന്നെയാണ് ഏറ്റവും ചെലവേറിയ സിറ്റിയായി നിൽക്കുന്നത. ആഴ്ചയിൽ ശരാശരി 595 ഡോളർ ആണ് ഇവിടത്തെ വാടകനിരക്ക്. രാജ്യമെമ്പാടുമുള്ള മറ്റു സിറ്റികളിൽ ശരാശരി 483 ഡോളർ ആണ് വാടക. കഴിഞ്ഞ് ഒരു വർഷം കൊണ്ട് വാടകനിരക്ക് മൊത്തത്തിൽ 0.6 ശതമാനം ഇടിഞ്ഞുവെന്നാണ് കണക്കാക്കപ്പെടുന്നത്. വാകക നിരക്കിൽ ഇടിവ് വളരെ വേഗത്തിൽ സംഭവിക്കുന്നുണ്ടെന്നാണ് പൊതുവെ വിലയിരുത്തുന്നതും.

ഹൗസിങ് സപ്ലൈയും റെന്റൽ സപ്ലൈയും വർധിച്ചതാണ് വാടകനിരക്കിൽ ഇടിവു നേരിടാൻ കാരണമായേക്കുന്നതെന്നാണ് റിപ്പോർട്ട്. കൂടാതെ വേജ് ഗ്രോത്തിൽ മന്ദഗതിയിലുള്ള വളർച്ച, നിർമ്മാണ മേഖലയിൽ ത്വരിതഗതിയിലുള്ള വളർച്ച, ജനസംഖ്യാ വളർച്ചയിലുണ്ടായ മാന്ദ്യം, അതുമൂലം ഹൗസിങ് ഡിമാൻഡ് കുറഞ്ഞത് ഇവയെല്ലാം തന്നെ വാടകനിരക്കിൽ ഇടിവുണ്ടാകാൻ കാരണമാക്കുന്ന വസ്തുതകളാണ്.

കൂടാതെ സെൻട്രൽ ലൊക്കേഷനുകളിൽ പുതിയ കെട്ടിടങ്ങളിലേക്കു ചേക്കാറാനുള്ള പ്രവണതയും പഴയ കെട്ടിടങ്ങളുടെ മൂല്യം ഇടിക്കുന്നതിനും അതുമൂലം വാടക നിരക്കിൽ കുറവു വരുത്തുന്നതും കാരണമാകുന്നുണ്ട്.