- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾ കൂട്ടത്തോടെ രാജ്യം വിട്ടു; അപ്പാർട്ട്മെന്റുകൾ ഒഴിഞ്ഞതോടെ വാടക നിരക്കിൽ കുത്തനെ ഇടിവ്; എങ്ങും വാടകയ്ക്ക് കൊടുക്കാനുണ്ട് ബോർഡുകൾ മാത്രം
ജിദ്ദ: നിതാഖാത് നടപ്പാക്കിയതും എണ്ണവില ഇടിവിനെ തുടർന്ന് സാമ്പത്തിക മാന്ദ്യം അനുഭവപ്പെടാൻ തുടങ്ങിയതുമെല്ലാം പ്രവാസികളെ കൂട്ടത്തോടെ രാജ്യം വിടാൻ പ്രേരിപ്പിക്കുകയായിരുന്നു. എന്നാൽ വിദേശികൾ നാടുകടന്നതോടെ അപ്പാർട്ട്‌മെന്റുകളിൽ നല്ലൊരു ശതമാനവും ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേർന്നു. അതോടുകൂടി വാടക നിരക്കിലും കുത്തനെ ഇടിവ് രേഖപ്പെടുത്താൻ തുടങ്ങി. പതിറ്റാണ്ടുകൾക്കു ശേഷമാണ് രാജ്യത്ത് ഇത്തരത്തിലൊരു അവസ്ഥ വന്നു ചേരുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ജിദ്ദയിലും സമീപപ്രദേശങ്ങളിലുമെല്ലാമുള്ള റെസിഡൻഷ്യൽ മേഖലകളിൽ വാടകയിനത്തിൽ കുത്തനെ ഇടിവാണ് രേഖപ്പെടുത്തുന്നത്. വാടകയ്ക്ക് കൊടുക്കപ്പെടും എന്ന ബോർഡുകൾ സിറ്റിയുടെ എല്ലാ മുക്കും മൂലയിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി. റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ കുതിപ്പിലേക്കാണ് കാര്യങ്ങളുടെ പോക്ക് എന്നാണ് ഈ ബോർഡുകൾ ചൂണ്ടിക്കാട്ടുന്നത്. എണ്ണവില ഇടിവിനെ തുടർന്ന് പൊതുവേ ബിസിനസ് രംഗവും മാന്ദ്യത്തിലേക്ക് തള്ളപ്പെട്ടതിനാൽ ചെലവു കുറയ്ക്കാനുള്ള തന്ത്രപ്പാടിലാണ് വ്യാപാര മേഖലയും.
ജിദ്ദ: നിതാഖാത് നടപ്പാക്കിയതും എണ്ണവില ഇടിവിനെ തുടർന്ന് സാമ്പത്തിക മാന്ദ്യം അനുഭവപ്പെടാൻ തുടങ്ങിയതുമെല്ലാം പ്രവാസികളെ കൂട്ടത്തോടെ രാജ്യം വിടാൻ പ്രേരിപ്പിക്കുകയായിരുന്നു. എന്നാൽ വിദേശികൾ നാടുകടന്നതോടെ അപ്പാർട്ട്‌മെന്റുകളിൽ നല്ലൊരു ശതമാനവും ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേർന്നു. അതോടുകൂടി വാടക നിരക്കിലും കുത്തനെ ഇടിവ് രേഖപ്പെടുത്താൻ തുടങ്ങി. പതിറ്റാണ്ടുകൾക്കു ശേഷമാണ് രാജ്യത്ത് ഇത്തരത്തിലൊരു അവസ്ഥ വന്നു ചേരുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
ജിദ്ദയിലും സമീപപ്രദേശങ്ങളിലുമെല്ലാമുള്ള റെസിഡൻഷ്യൽ മേഖലകളിൽ വാടകയിനത്തിൽ കുത്തനെ ഇടിവാണ് രേഖപ്പെടുത്തുന്നത്. വാടകയ്ക്ക് കൊടുക്കപ്പെടും എന്ന ബോർഡുകൾ സിറ്റിയുടെ എല്ലാ മുക്കും മൂലയിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി. റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ കുതിപ്പിലേക്കാണ് കാര്യങ്ങളുടെ പോക്ക് എന്നാണ് ഈ ബോർഡുകൾ ചൂണ്ടിക്കാട്ടുന്നത്.
എണ്ണവില ഇടിവിനെ തുടർന്ന് പൊതുവേ ബിസിനസ് രംഗവും മാന്ദ്യത്തിലേക്ക് തള്ളപ്പെട്ടതിനാൽ ചെലവു കുറയ്ക്കാനുള്ള തന്ത്രപ്പാടിലാണ് വ്യാപാര മേഖലയും. ഇത് ജീവനക്കാരെ പറഞ്ഞുവിടുന്നതിലേക്കും കാര്യങ്ങൾ എത്തിക്കുന്നു. സാമ്പത്തിക വളർച്ചയിലുള്ള മാന്ദ്യം വീടുകൾ വാടകയ്ക്ക് കൊടുക്കപ്പെടുന്നതിലും പ്രതിഫലിക്കുന്നു വിപണിയിൽ തളർച്ച അനുഭവപ്പെടുന്നതിനാൽ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണവും പല നിക്ഷേപകരും ഉപേക്ഷിക്കുകയും ചെയ്യുകയാണ്.
വൈറ്റ് ലാൻഡിനുള്ള ടാക്‌സ് വർധിപ്പിക്കുന്നതും വിദേശികളുടെ ആശ്രിതർക്കുള്ള സർവീസ് ചാർജ് വർധിപ്പിക്കുന്നതുമെല്ലാം പ്രോപ്പർട്ടി മാർക്കറ്റിൽ ഇനിയും ഇടിവിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ജൂലൈ ആകുമ്പോഴേയ്ക്കും റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ ഇടിവ് ഉണ്ടാകുമെന്നാണ് ഇപ്പോൾ വിലയിരുത്തുന്നത്. വാടകയ്ക്ക് കൊടുക്കപ്പെടുന്ന വീടുകളുടെയും അപ്പാർട്ട്‌മെന്റുകളുടേയും എണ്ണത്തിൽ 50 ശതമാനത്തോളം കുറവാണ് ഇപ്പോൾ വന്നിരിക്കുന്നത്. കൂടാതെ പുതിയ കെട്ടിടങ്ങൾ വാങ്ങുന്നതും മറ്റും ഇപ്പോൾ തീരെയില്ല.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വാടകയിനത്തിൽ പത്തു മുതൽ 20 ശതമാനം വരെ ഇടിവാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. വാടകക്കാരെ ലഭിക്കുന്നതിനായി വാടക കുറച്ചു നൽകാനും ഉടമ തയാറാണിപ്പോൾ. പുതുതായി വാടകയ്ക്ക് പോകുന്ന അപ്പാർട്ട്‌മെന്റുകളുടേയും വീടുകളുടേയും എണ്ണം ഇപ്പോൾ തീരെ കുറവാണ്. തൊഴിൽ നഷ്ടപ്പെട്ടതു മൂലം ഒട്ടേറെ വിദേശികൾ രാജ്യം വിട്ടുപോയതിനെ തുടർന്ന് റഹ്മാനിയ, സലേഹിയ ജില്ലകളിലെ ലേബർ ക്യാമ്പുകൾ ഏറെയും ഒഴിഞ്ഞു കിടക്കുന്ന കാഴ്ചയാണിപ്പോൾ.