- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടുവാടകയിൽ ഈ വർഷം എട്ടു ശതമാനത്തിലധികം ഇടിവ്; ചില പ്രധാന നഗരങ്ങളിൽ ഇരുപതു ശതമാനത്തിലധികം ഇടിവെന്നും റിപ്പോർട്ട്
മസ്‌ക്കറ്റ്: രാജ്യത്ത് വീടു വാടകയിനത്തിൽ ഈ വർഷം രേഖപ്പെടുത്തിയത് വൻ ഇടിവെന്ന് റിപ്പോർട്ട്. രാജ്യമെമ്പാടും ശരാശരി എട്ടു ശതമാനത്തിലധികമാണ് ഈ വർഷം ഇടിവു രേഖപ്പെടുത്തിയത്. എന്നാൽ തലസ്ഥാനത്തെ തന്നെ ചില പ്രധാന മേഖലകളിൽ വാടകയിനത്തിൽ ഇരുപതു ശതമാനത്തിലധികം ഇടിവു രേഖപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഷാറ്റി അൽ ഖുറം മേഖലയിലാണ് ഇരുപതു ശതമാനത്തിലധികം ഇടിവു രേഖപ്പെടുത്തിയത്. ബൗഷർ, അൽ മൗജ് തുടങ്ങിയ മേഖലകളിലും വാടക ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് റിയൽ എസ്റ്റേറ്റ് സർവീസ് ഏജൻസി ക്ലട്ടൻസ് ചൂണ്ടിക്കാട്ടുന്നു. വീടുവാടക കുത്തനെ കുറയ്ക്കാൻ തങ്ങൾ നിർബന്ധിതരാകുകയാണെന്നാണ് ഉടമകൾ വ്യക്തമാക്കുന്നത്. അതേസമയം വീടുവാടകയിൽ ഇടിവു സംഭവിക്കുമ്പോൾ പ്രാദേശിക കച്ചവടക്കാർ ഇക്കാര്യത്തിൽ സന്തോഷിക്കുകയാണ്. വാടകയിനത്തിൽ ലാഭിക്കുന്ന തുക നിവാസികൾ വിപണിയിൽ ചെലവഴിക്കുമെന്ന വിശ്വാസത്തിലാണവർ. മൂന്നാം പാദത്തിൽ തന്നെ വാടക 2.3 ശതമാനം ഇടിഞ്ഞുവെന്നും ഈ വർഷം മൊത്തത്തിൽ ഇത് 8.1 ശതമാനമാണെന്നുമാണ് വിലയിരുത്തൽ. സർ അൽ ഹദീദിൽ 20
മസ്‌ക്കറ്റ്: രാജ്യത്ത് വീടു വാടകയിനത്തിൽ ഈ വർഷം രേഖപ്പെടുത്തിയത് വൻ ഇടിവെന്ന് റിപ്പോർട്ട്. രാജ്യമെമ്പാടും ശരാശരി എട്ടു ശതമാനത്തിലധികമാണ് ഈ വർഷം ഇടിവു രേഖപ്പെടുത്തിയത്. എന്നാൽ തലസ്ഥാനത്തെ തന്നെ ചില പ്രധാന മേഖലകളിൽ വാടകയിനത്തിൽ ഇരുപതു ശതമാനത്തിലധികം ഇടിവു രേഖപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഷാറ്റി അൽ ഖുറം മേഖലയിലാണ് ഇരുപതു ശതമാനത്തിലധികം ഇടിവു രേഖപ്പെടുത്തിയത്. ബൗഷർ, അൽ മൗജ് തുടങ്ങിയ മേഖലകളിലും വാടക ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് റിയൽ എസ്റ്റേറ്റ് സർവീസ് ഏജൻസി ക്ലട്ടൻസ് ചൂണ്ടിക്കാട്ടുന്നു. വീടുവാടക കുത്തനെ കുറയ്ക്കാൻ തങ്ങൾ നിർബന്ധിതരാകുകയാണെന്നാണ് ഉടമകൾ വ്യക്തമാക്കുന്നത്. അതേസമയം വീടുവാടകയിൽ ഇടിവു സംഭവിക്കുമ്പോൾ പ്രാദേശിക കച്ചവടക്കാർ ഇക്കാര്യത്തിൽ സന്തോഷിക്കുകയാണ്. വാടകയിനത്തിൽ ലാഭിക്കുന്ന തുക നിവാസികൾ വിപണിയിൽ ചെലവഴിക്കുമെന്ന വിശ്വാസത്തിലാണവർ.
മൂന്നാം പാദത്തിൽ തന്നെ വാടക 2.3 ശതമാനം ഇടിഞ്ഞുവെന്നും ഈ വർഷം മൊത്തത്തിൽ ഇത് 8.1 ശതമാനമാണെന്നുമാണ് വിലയിരുത്തൽ.
സർ അൽ ഹദീദിൽ 20.8ശതമാനവും ഖുറമിൽ 17.9ശതമാനവും ഇടിവ് ഉണ്ടായിട്ടുണ്ട്.