- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
പ്രധാന നഗരങ്ങളിൽ വാടക നിരക്ക് ഇടിയുന്നു; നേരിയ വർധന രേഖപ്പെടുത്തിയത് മെൽബണിലും ഹോബാർട്ടിലും
മെൽബൺ: ഓസ്‌ട്രേലിയയിലെ മിക്ക നഗരങ്ങളിലും സപ്തംബർ മാസത്തിൽ വസ്തു വാടകയിൽ ഇടിവ് ഉണ്ടായതായി റിപ്പോർട്ടുകൾ. കോർലോജിക് ആർപി ഡാറ്റയുടെ സെപ്റ്റംബറിലെ റെന്റൽ ഇൻഡക്‌സ് പ്രകാരം വാടകയിൽ 0.5% വർദ്ധനവ് മാത്രമാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ആന്വൽ റെന്റൽ ഗ്രോത്തും കുറയുന്നതായാണ് റിപ്പോർട്ടുകൾ.എട്ട് നഗരങ്ങളിൽ മെൽബണിലും ഹോബർട്ടിലും മാത്രമാണ
മെൽബൺ: ഓസ്‌ട്രേലിയയിലെ മിക്ക നഗരങ്ങളിലും സപ്തംബർ മാസത്തിൽ വസ്തു വാടകയിൽ ഇടിവ് ഉണ്ടായതായി റിപ്പോർട്ടുകൾ. കോർലോജിക് ആർപി ഡാറ്റയുടെ സെപ്റ്റംബറിലെ റെന്റൽ ഇൻഡക്‌സ് പ്രകാരം വാടകയിൽ 0.5% വർദ്ധനവ് മാത്രമാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ആന്വൽ റെന്റൽ ഗ്രോത്തും കുറയുന്നതായാണ് റിപ്പോർട്ടുകൾ.
എട്ട് നഗരങ്ങളിൽ മെൽബണിലും ഹോബർട്ടിലും മാത്രമാണ് നേരിയ തോതിലെങ്കിലും വാടക വർദ്ധനവ് ഉണ്ടായത്. സിഡ്‌നിയിൽ തോതിൽ മാറ്റമൊന്നും ഇല്ലാതെ തുടരുകയായിരുന്നു. മറ്റ് അഞ്ച് നഗരങ്ങളിലും വസ്തു വാടകയിൽ കുറവാണ് രേഖപ്പെടുത്തിയത്.
ഡാർവിനിലും പെർത്തിലുമാണ് നിരക്കിൽ ഏറ്റവും കൂടുതൽ കുറവ് ഉണ്ടായത്. 1.4% ഉം 0.8% കുറവാണ് രേഖപ്പെടുത്തിയത്. ബ്രസ്‌ബെയ്‌നിലും അഡെലയ്ഡിലും കാൻബറയിലും 1% കുറവ് മാത്രമാണ് റെന്റൽ റേറ്റിൽ ഉണ്ടായത്.
കാപ്പിറ്റൽ നഗരങ്ങളിലെ കൺസ്ട്രക്ഷൻ ബൂം, ജനസംഖ്യാ വളർച്ചാ നിരക്കിലുള്ള കുറവ്, മോർട്‌ഗേജ് റേറ്റിൽ വന്ന കുറവ്, എന്നിവ റന്റൽ റേറ്റിൽ കുറവ് വരുത്താൻ കാരണമായി എന്നാണ് കോർലോജിക് ആർപി ഡാറ്റ വ്യക്തമാക്കുന്നത്. വാടകക്കാർക്ക് അടുത്തു തന്നെ ഇതിന്റെ ഗുണം അനുഭവിക്കാൻ സാധിക്കുമെന്നും ഇവർ വ്യക്തമാക്കി.