- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിറ്റ്‌സർലണ്ടിൽ വാടക നിരക്ക് ഏറ്റവും കൂടുതൽ സൂറിച്ചിൽ; രണ്ടാം സ്ഥാനം ജനീവയ്ക്ക്
സൂറിച്ച്: വാടക നിരക്കിന്റെ കാര്യത്തിൽ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് സൂറിച്ചിൽ ഏറെ വർധനയെന്ന് റിപ്പോർട്ട്. La Chaux-de-Fonds-ൽ ഒരു ചെറിയ ഫ്‌ലാറ്റ് വാടകയ്ക്ക് എടുക്കുന്നതിനെക്കാൾ ഇരട്ടിയിലധികമാണ് സൂറിച്ചിൽ നൽകേണ്ടി വരുന്നത്. La Chaux-de-Fonds ആണ് വാടകയിനത്തിൽ ഏറ്റവും നിരക്ക് കുറഞ്ഞ മേഖല. വാടകക്കാര്യത്തിൽ ജനീവയും അത്ര പിറകില്ല. തീരെ ചെറിയ അപ്പാർട്ട്‌മെന്റുകളാണ് ജനീവയിലുള്ളത്. അതേസമയം സ്‌ക്വയർ മീറ്റർ തോത് അനുസരിച്ച് ഏറ്റവും ചെലവ് ഇവിടെയാണ്. സ്വിറ്റ്‌സർലണ്ടിന്റെ 15 വൻകിട നഗരങ്ങളിലാണ് വാടകയിനത്തിൽ ഏറെ തുക ചെലവാക്കേണ്ടി വരുന്നതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മൂന്നു ബെഡ്‌റൂം ഫ്‌ലാറ്റിന് ശരാശരി 2,324 ഫ്രാങ്ക് ആണ് സൂറിച്ചിലെ നിരക്ക്. രണ്ടാം സ്ഥാനത്ത് ജനീവയാണ്. 1,995 ഫ്രാങ്ക് ആണ് ഇവിടുത്ത നിരക്ക്. ലൂസെയ്ൻ മൂന്നാം സ്ഥാനത്തും. 1,850 ഫ്രാങ്ക്. La Chaux-de-Fonds-ൽ ശരാശരി 1147 ഫ്രാങ്ക് ആണ് വാടക നിരക്ക്. രാജ്യത്തെ ഏറ്റവും കുറഞ്ഞ വാടക നിരക്ക്. വാടക നിരക്ക് കുത്തനെ ഉയർന്നു നിൽക്കുന്നതു കൊണ്ട് സൂറിച്ചിലും ജ
സൂറിച്ച്: വാടക നിരക്കിന്റെ കാര്യത്തിൽ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് സൂറിച്ചിൽ ഏറെ വർധനയെന്ന് റിപ്പോർട്ട്. La Chaux-de-Fonds-ൽ ഒരു ചെറിയ ഫ്‌ലാറ്റ് വാടകയ്ക്ക് എടുക്കുന്നതിനെക്കാൾ ഇരട്ടിയിലധികമാണ് സൂറിച്ചിൽ നൽകേണ്ടി വരുന്നത്. La Chaux-de-Fonds ആണ് വാടകയിനത്തിൽ ഏറ്റവും നിരക്ക് കുറഞ്ഞ മേഖല.
വാടകക്കാര്യത്തിൽ ജനീവയും അത്ര പിറകില്ല. തീരെ ചെറിയ അപ്പാർട്ട്‌മെന്റുകളാണ് ജനീവയിലുള്ളത്. അതേസമയം സ്‌ക്വയർ മീറ്റർ തോത് അനുസരിച്ച് ഏറ്റവും ചെലവ് ഇവിടെയാണ്. സ്വിറ്റ്‌സർലണ്ടിന്റെ 15 വൻകിട നഗരങ്ങളിലാണ് വാടകയിനത്തിൽ ഏറെ തുക ചെലവാക്കേണ്ടി വരുന്നതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
മൂന്നു ബെഡ്‌റൂം ഫ്‌ലാറ്റിന് ശരാശരി 2,324 ഫ്രാങ്ക് ആണ് സൂറിച്ചിലെ നിരക്ക്. രണ്ടാം സ്ഥാനത്ത് ജനീവയാണ്. 1,995 ഫ്രാങ്ക് ആണ് ഇവിടുത്ത നിരക്ക്. ലൂസെയ്ൻ മൂന്നാം സ്ഥാനത്തും. 1,850 ഫ്രാങ്ക്. La Chaux-de-Fonds-ൽ ശരാശരി 1147 ഫ്രാങ്ക് ആണ് വാടക നിരക്ക്. രാജ്യത്തെ ഏറ്റവും കുറഞ്ഞ വാടക നിരക്ക്.
വാടക നിരക്ക് കുത്തനെ ഉയർന്നു നിൽക്കുന്നതു കൊണ്ട് സൂറിച്ചിലും ജനീവയിലും സാധാരണക്കാർക്ക് താങ്ങാവുന്ന തരത്തിൽ ഒരു അപ്പാർട്ട്‌മെന്റ് കണ്ടെത്തുക ബുദ്ധിമുട്ടാണെന്നാണ് ഹൗസിങ് എക്‌സ്‌പേർട്ടുകൾ പറയുന്നത്.
മൊത്തത്തിൽ സ്വിറ്റ്‌സർലണ്ടിൽ ഹൗസിങ് വില ഉയർന്നു നിൽക്കുകയാണെങ്കിലും 2016-ൽ രാജ്യത്തെ ചില മേഖലകളിൽ വില താഴുമെന്ന് റിയൽ എസ്റ്റേറ്റ് ഏജന്റുമാർ പ്രവചിക്കുന്നു. ലേക്ക് ജനീവ മേഖലയിൽ ഈ വർഷം ശരാശരി 0.6 ശതമാനം എന്ന തോതിൽ വാടക കുറയുമെന്നാണ് റിപ്പോർട്ട്. രാജ്യത്തെ പലിശ നിരക്ക് താഴ്ന്നു നിൽക്കുന്ന സാഹചര്യത്തിൽ വാടകയ്ക്ക് അപ്പാർട്ട്‌മെന്റുകൾ എടുക്കുന്നതിനെക്കാൾ നല്ലത് ഒരു വീടു തന്നെ വാങ്ങുന്നതാണ് നല്ലതെന്നും ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.