ദോഹ: പ്രവാസികൾ ഉൾപ്പെട്ട സമൂഹത്തെ ദുരിതത്തിലാക്കി ഖത്തറിൽ വീട്ടുവാടക കുതിച്ചുയരുന്നു. രാജ്യത്തെ നിർമ്മാണച്ചെലവ് കൂടിയതും ഫ്ളാറ്റുകൾ കിട്ടാനില്ലാത്തതുമാണ് കഴിഞ്ഞ ആറ്് മാസത്തിനുള്ളിൽ ഖത്തറിലെ വീടുകളുടെ വാടകനിരക്ക് ക്രമാതീതമായി ഉയരാൻ കാരണം. പത്ത് മുതൽ ഇരുപത് ശതമാനംവരെയാണ് വാടക ഒറ്റയടിക്ക് കൂടിയിരിക്കുന്നത്.
.
ഭൂവുടമകൾ പാട്ടക്കരാർ പുതുക്കുമ്പോൾ കണക്കില്ലാതെ നിരക്ക് കൂട്ടുന്നതും വാടക ഉയരാനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്.. ഭൂമി കിട്ടാനില്ലാത്തതിനാൽ പുതിയ താമസസ്ഥലങ്ങൾ ഉണ്ടാകുന്നില്ല. സാധാരണക്കാർക്കോ ഇടത്തരക്കാർക്കോ താങ്ങാവുന്ന നിലയിലുള്ള പുതിയ പാർപ്പിടപദ്ധതികളും വരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏറ്റവും പുതിയ കണക്കനുസരിച്ച് സെൻട്രൽ ദോഹയിൽ ഒരു ചതുരശ്ര അടി ഭൂമിക്ക് 2075 റിയാലാണ് വില. ദോഹാ സിറ്റിയിലെ ചില ഏരിയകളിൽ ഒരു ബെഡ് റൂമുള്ള ഫ്‌ളാറ്റ് 1 മില്യൺ റിയാലിനാണ് വിറ്റുപോവുന്നത്. കഴിഞ്ഞ വ ർഷം രണ്ട് ബെഡ്‌റൂമുള്ള ഫ്‌ളാറ്റിന് 6000 റിയാലായിരുന്നു ചില ഏരിയകളിൽ വാടകയെങ്കിൽ ഇപ്പോഴത് 7000മായി വർധിച്ചു.