- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ന്യൂസിലന്റിലെ നഗരങ്ങളിൽ വാടക നിരക്ക് ഉയരുന്നു; വർഷത്തിൽ മൂവായിരം ഡോളർ വരെ നിരക്കിൽ വർദ്ധനവെന്ന് റിപ്പോർട്ട്
ന്യൂസിലന്റിലെ നഗരങ്ങളിൽ വാടക നിരക്ക് ഉയരുന്നതായി റിപ്പോർട്ട്. ട്രെഡ് മീ പ്രോപ്പർട്ടി നടത്തിയ പഠനത്തിലാണ് ന്യൂസിലന്റിലെ ഉൾമേഖലകളിലടക്കം വാടക നിരക്ക് ഉയരുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 3000 ഡോളർ വരെ വാടക നിരക്കയിൽ വർദ്ധനവ് രേഖപ്പെടുത്തിയെന്നും പഠനത്തിൽ കണ്ടെത്തി. 2014 ൽ മാർച്ച് കാലഘട്ടത്തിൽ ഓക് ലന്റ് , വെല്ലിങ്ടചൺ, ക്രൈസ്റ്റ് ചർച്ച് തുടങ്ങിയ സ്ഥലങ്ങളിൽ ആഴ്‌ച്ചയിൽ 310 ഡോളറായിരുന്നു വാടക യെങ്കിൽ ഇപ്പോളത് 370 ഡോളറിലേക്ക് ഉയർന്നു. അതായത് 20 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ ആവറേജ് ആസ്‌ക്കിങ് പ്രൈസിലും 29 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നോർത്ത്്‌ലാൻ്‌റ്, ബേ ഓഫ് പ്ലെന്റി എന്നിവിടങ്ങളിൽ 380 ഡോളർ 440 ഡോളർ എന്നി നിരക്കിലാണ് വാടക നിരക്ക് ഉയർന്നത്. ഏകദേശം 10 ശതമാനം നിരക്ക് ഉയർന്നിട്ടുണ്ട്. മാൽബറോയിൽ 17. 6 ശതമാനവും, ഹോക്‌സ് ബേയിൽ 9.4 ശതമാനവും, വെസ്റ്റ് കോസ്റ്റിൽ 8.7 ശതമാനവുമാണ് വാടക നിരക്കിൽ ഉയർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
ന്യൂസിലന്റിലെ നഗരങ്ങളിൽ വാടക നിരക്ക് ഉയരുന്നതായി റിപ്പോർട്ട്. ട്രെഡ് മീ പ്രോപ്പർട്ടി നടത്തിയ പഠനത്തിലാണ് ന്യൂസിലന്റിലെ ഉൾമേഖലകളിലടക്കം വാടക നിരക്ക് ഉയരുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 3000 ഡോളർ വരെ വാടക നിരക്കയിൽ വർദ്ധനവ് രേഖപ്പെടുത്തിയെന്നും പഠനത്തിൽ കണ്ടെത്തി.
2014 ൽ മാർച്ച് കാലഘട്ടത്തിൽ ഓക് ലന്റ് , വെല്ലിങ്ടചൺ, ക്രൈസ്റ്റ് ചർച്ച് തുടങ്ങിയ സ്ഥലങ്ങളിൽ ആഴ്‌ച്ചയിൽ 310 ഡോളറായിരുന്നു വാടക യെങ്കിൽ ഇപ്പോളത് 370 ഡോളറിലേക്ക് ഉയർന്നു. അതായത് 20 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ ആവറേജ് ആസ്‌ക്കിങ് പ്രൈസിലും 29 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
നോർത്ത്്‌ലാൻ്‌റ്, ബേ ഓഫ് പ്ലെന്റി എന്നിവിടങ്ങളിൽ 380 ഡോളർ 440 ഡോളർ എന്നി നിരക്കിലാണ് വാടക നിരക്ക് ഉയർന്നത്. ഏകദേശം 10 ശതമാനം നിരക്ക് ഉയർന്നിട്ടുണ്ട്. മാൽബറോയിൽ 17. 6 ശതമാനവും, ഹോക്‌സ് ബേയിൽ 9.4 ശതമാനവും, വെസ്റ്റ് കോസ്റ്റിൽ 8.7 ശതമാനവുമാണ് വാടക നിരക്കിൽ ഉയർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.