- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഓരോ വർഷവും വാടക ഉയരുന്നത് പത്ത് ശതമാനം; ഖത്തറിലെ കെട്ടിട വാടക വർദ്ധനവിൽ നട്ടം തിരിഞ്ഞ് പ്രവാസി സമൂഹം
ദോഹ: ഖത്തറിലെ കെട്ടിട വാടക നിയമത്തിൽ നട്ടം തിരിയുകയാണ് പ്രവാസി സമൂഹം. ഓരോ വർഷവും കരാർ പുതുക്കുമ്പോൾ വാടകയിൽ പത്തു ശതമാനം വരെ വർധനവ് വരുത്താമെന്ന വാടക നിയമത്തിലെ വ്യവസ്ഥയാണ് പ്രവാസികൾക്ക് വിനയാകുന്നത്. ഓരോ വർഷവുമുള്ള വാടക വർദ്ധനവ് മലയാളികൾ ഉൾപെടെയുള്ള പ്രവാസി സമൂഹത്തിന് താങ്ങാനാവാത്തത് മൂലം ജിവിതച്ചെലവ് കൂട്ടിമുട്ടിക്കാൻ പാടു
ദോഹ: ഖത്തറിലെ കെട്ടിട വാടക നിയമത്തിൽ നട്ടം തിരിയുകയാണ് പ്രവാസി സമൂഹം. ഓരോ വർഷവും കരാർ പുതുക്കുമ്പോൾ വാടകയിൽ പത്തു ശതമാനം വരെ വർധനവ് വരുത്താമെന്ന വാടക നിയമത്തിലെ വ്യവസ്ഥയാണ് പ്രവാസികൾക്ക് വിനയാകുന്നത്.
ഓരോ വർഷവുമുള്ള വാടക വർദ്ധനവ് മലയാളികൾ ഉൾപെടെയുള്ള പ്രവാസി സമൂഹത്തിന് താങ്ങാനാവാത്തത് മൂലം ജിവിതച്ചെലവ് കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ് ഓരോ പ്രവാസിയും.
ബാച്ചിലറായി താമസിക്കുന്നവർക്ക് അനുയോജ്യമായ താമസ സ്ഥലങ്ങൾ ലഭിക്കാത്തതും പ്രശനത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. നേരത്തെ വില്ലകൾ വിഭജിച്ചുണ്ടാക്കുന്ന താരതമ്യേന ചെലവു കുറഞ്ഞ വീടുകളിലാണ് വലിയൊരു വിഭാഗവും താമസിച്ചിരുന്നത്. എന്നാൽ ഇത്തരം വില്ലകൾക്കെതിരെ നടപടികൾ ശക്തമാക്കിയതോടെ അതും നിലച്ചിരിക്കുകയാണ്.
ആഗോളതലത്തിൽ നടത്തിയ ചില പഠനങ്ങൾ പ്രകാരം ഖത്തറിൽ ഒരു പ്രവാസി കുടുംബത്തിന്റെ വരുമാനത്തിന്റെ 35% വാടകയായി നൽകുന്നു എന്നാണ്. എന്നാൽ ഇടത്തരം വരുമാനക്കാരും കുറഞ്ഞ വരുമാനക്കാരുമായ കുടുംബങ്ങൾക്ക് മൊത്തവരുമാനത്തിന്റെ 50% വരെ വാടകയായി നൽകേണ്ടി വരുന്നുവെന്നാണ് കണ്ടെത്താൻ കഴിഞ്ഞത്.