- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോറിൻസിക് പരിശോധനാ ഫലം ലഭ്യമാകാൻ ഒന്നര വർഷമെടുക്കുമെന്നാണത്രെ! തലയേക്കേറ്റ ക്ഷതം മരണകാരണമന്ന് അറിഞ്ഞിട്ടും അന്വേഷണം തുടങ്ങാതെ പൊലീസും; പാലായിലെ ടീച്ചർക്ക് ഹൈദരബാദിൽ സംഭവിച്ചത് എന്ത്? രേണു ടീച്ചറുടെ മരണത്തിൽ ദുരൂഹതകൾ ഏറെ; അന്വേഷണം വഴിമുട്ടിയെന്ന് ആരോപിച്ച് ബന്ധുക്കൾ
കൊച്ചി: ദുരൂഹ സാഹചര്യത്തിലാണ് സ്‌കൂൾ ടീച്ചറായ കോട്ടയം പാലാ നെച്ചിപ്പുഴൂർ പുതുപ്പള്ളിയേൽ പരേതനായ രാജുവിന്റെ മകൾ പി.ആർ.രേണു (23)വിനെ ആന്ധ്രപ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌കൂളിനടുത്തുള്ള താമസ സ്ഥലത്തായിരുന്നുവെത്രെ മൃതദേഹം കണ്ടെത്തിയത്. രേണുവിന്റെ ദുരൂഹമരണം നടന്നിട്ടുമാസം മൂന്നു മാസം പിന്നിടുകയാണ്. എന്നാൽ അന്വേഷണം മാത്ര എങ്ങുമെത്തിയില്ല. മധ്യവേനലവധിക്കു നാട്ടിലേയ്ക്ക് പുറപ്പെടുമെന്ന് അറിയിച്ചിരുന്ന ദിവസമായ ജനുവരി 13നാണ് മരണവിവരമറിയിച്ചു കൊണ്ടുള്ള ടെലിഫോൺ സന്ദേശം ലഭിച്ചതെന്നു അമ്മ വാസന്തി പറഞ്ഞു. തുടർന്നു രേണുവിന്റെ സഹോദരിയടക്കമുള്ളവർ ആന്ധ്രയിലെത്തി മൃതദ്ദേഹം ഏറ്റുവാങ്ങുകയായിരുന്നു. സ്‌കൂളിലെ മറ്റ് അദ്ധ്യാപകർ താമസിച്ചിരുന്ന സ്ഥലത്തായിരുന്നു രേണു താമസിച്ചിരുന്നതും മരിച്ച നിലയിൽ കാണപ്പെട്ടിരുന്നതും. മലയാളി അസോസിയേഷന്റെ സഹകരണത്തോടെയാണ് പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതശരീരം നാട്ടിലെത്തിച്ചത്. നാട്ടിലെത്തിച്ചശേഷം വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തുകയുണ്ടായി. ഇതിൽ പറയുന്നത് തലയ്‌ക്കേറ്റ ക്ഷതമാണ്
കൊച്ചി: ദുരൂഹ സാഹചര്യത്തിലാണ് സ്‌കൂൾ ടീച്ചറായ കോട്ടയം പാലാ നെച്ചിപ്പുഴൂർ പുതുപ്പള്ളിയേൽ പരേതനായ രാജുവിന്റെ മകൾ പി.ആർ.രേണു (23)വിനെ ആന്ധ്രപ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌കൂളിനടുത്തുള്ള താമസ സ്ഥലത്തായിരുന്നുവെത്രെ മൃതദേഹം കണ്ടെത്തിയത്. രേണുവിന്റെ ദുരൂഹമരണം നടന്നിട്ടുമാസം മൂന്നു മാസം പിന്നിടുകയാണ്. എന്നാൽ അന്വേഷണം മാത്ര എങ്ങുമെത്തിയില്ല.
മധ്യവേനലവധിക്കു നാട്ടിലേയ്ക്ക് പുറപ്പെടുമെന്ന് അറിയിച്ചിരുന്ന ദിവസമായ ജനുവരി 13നാണ് മരണവിവരമറിയിച്ചു കൊണ്ടുള്ള ടെലിഫോൺ സന്ദേശം ലഭിച്ചതെന്നു അമ്മ വാസന്തി പറഞ്ഞു. തുടർന്നു രേണുവിന്റെ സഹോദരിയടക്കമുള്ളവർ ആന്ധ്രയിലെത്തി മൃതദ്ദേഹം ഏറ്റുവാങ്ങുകയായിരുന്നു.
സ്‌കൂളിലെ മറ്റ് അദ്ധ്യാപകർ താമസിച്ചിരുന്ന സ്ഥലത്തായിരുന്നു രേണു താമസിച്ചിരുന്നതും മരിച്ച നിലയിൽ കാണപ്പെട്ടിരുന്നതും. മലയാളി അസോസിയേഷന്റെ സഹകരണത്തോടെയാണ് പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതശരീരം നാട്ടിലെത്തിച്ചത്. നാട്ടിലെത്തിച്ചശേഷം വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തുകയുണ്ടായി. ഇതിൽ പറയുന്നത് തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ്. ആന്തരികാവയവങ്ങൾ ഫോറിൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
ആന്ധ്രാപ്രദേശിൽനിന്നുള്ള പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് മൂന്നുമാസം കഴിഞ്ഞിട്ടും ബന്ധുക്കൾക്ക് ലഭിച്ചിട്ടില്ല. ഫോറിൻസിക് പരിശോധനാ ഫലം ലഭ്യമാകാൻ ഒന്നര വർഷമെടുക്കുമെന്നാണത്രെ കേരളാ പൊലീസ് നൽകിയ മറുപടിയെന്നാണ് ബന്ധുക്കൾ പറയുന്നു. രേണു എന്തിനെയോ ഭയപ്പെട്ടിരുന്നതായി തോന്നിയിരുന്നുവെന്ന് അമ്മ വാസന്തി പറയുന്നു.
അടുത്ത കാലത്ത് ഫോണിൽ സംസാരിക്കുമ്പോൾ പലപ്പോഴും ഭയം ഉള്ളതായി തോന്നിയിട്ടുണ്ട്. കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെങ്കിലും രേണുവിന്റെ മരണം സ്വഭാവികമല്ലെന്നു ബന്ധുക്കൾ ഉറച്ചു വിശ്വസിക്കുന്നു. രേണുവിന്റെ മരണകാരണം വെളിച്ചത്തു കൊണ്ടുവരണമെന്നതാണ് ബന്ധുക്കളുടെ ആവശ്യം.