സ്‌റ്റോറന്റുകൾക്കും പബ്ബുകൾക്കും മുന്നേ അയർലന്റിൽ ഹോട്ടലുകൾ തുറക്കാൻ സർക്കാർ പദ്ധതിയിടുന്നതായി സൂചന. ജൂൺ 10 മുതൽ ഹോട്ടലുകൾ തുറക്കാൻ അനുമതി നല്കിയേക്കുമെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. നടപടി ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് ഒരു വലിയ പ്രോത്സാഹനമായിരിക്കുമെന്നാണ് ഗവൺമെന്റിന്റെ വിലയിരുത്തൽ.

എന്നിരുന്നാലും, പബ്ബുകളും റെസ്റ്റോറന്റുകളും അടച്ചിട്ടിരിക്കുകയാണെങ്കിൽ അതിഥികൾക്കുള്ള ബാർ, റെസ്റ്റോറന്റ് സേവനം ഉൾപ്പെടെയുള്ള ഹോട്ടൽ വീണ്ടും തുറക്കുന്നത് സർക്കാരിന് പ്രശ്നമുണ്ടാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഔട്ട്ലെറ്റുകളിൽ, ഇൻഡോർ ഡൈനിങ് ജൂണിൽ തുറക്കാത്തതും പ്രതിഷേധത്തിന് കാരണമായേക്കാം.