യർലന്റ് ജനതയ്ക്ക് വരാൻ പോകുന്ന മാസം പ്രതീക്ഷയുടെതാണ്. കുറച്ച് നാളുകളായി നേരിടുന്ന നിയന്ത്രണങ്ങൾ മെയ് മാസം 10 മുതൽ ഇളവുകൾ കൈവരുമെന്ന് സർക്കാർ അറിയിച്ചതോടെ ഏവരും പ്രീതീക്ഷയിലാണ്.മെയ് 10 മുതൽ രാജ്യത്തുടനീളം യാത്ര ചെയ്യാൻ ഉള്ള അനുമതി അടക്കം കൂടുതൽ ഇളവുകൾ സർക്കാർ അംഗീകാരം നല്കി. ഇതോടെ വരും ആഴ്ചകളിൽ കൂടുതൽ മേഖലകളിൽ ഇളവുകൾ വരുത്തും.

അവശ്യേതര വസ്തുക്കൾ വിൽക്കുന്ന കടകൾ, നിർമ്മാണ മേഖല എന്നിവ മെയ് 10-നു ശേഷം തുറക്കും. ഒപ്പം ഹെയർ ഡ്രസ്സ് ഷോപ്പുകളും ബാർബർ ഷോപ്പുകളും തുറക്കും. ബാക്കി അവശ്യേതര കടകൾ ഈ മാസം അവസാനത്തോടെ തുറക്കാൻ അനുമതി നൽകും.

വിവാഹം, കുർബാന അടക്കമുള്ള മതപരമായ ചടങ്ങുകളിൽ 50 പേർക്ക് വരെ സംബന്ധിക്കാം എന്നാണ് National Public Health Emergency Team (Nphet) സർക്കാരിന് നൽകിയിരിക്കുന്ന നിർദ്ദേശം. പക്ഷേ പള്ളികൾക്ക് പുറത്ത് നടത്തപ്പെടുന്ന മതപരമായ ചടങ്ങുകൾക്ക് കർശന നിയന്ത്രണം ഉണ്ടാകും. വിവാഹപ്പാർട്ടികൾക്ക് കെട്ടിടങ്ങൾക്കുള്ളിൽ പരമാവധി 6 പേർക്കും, പുറത്ത് പരമാവധി 15 പേർക്കും മാത്രമേ പങ്കെടുക്കാനാകൂ.

മെയ് 10 മുതൽ 3 വീട്ടുകാർക്ക് വരെ പുറം സ്ഥലങ്ങളിൽ ഒത്തുചേരാം. പ്രൈവറ്റ് ഗാർഡനുകൾക്കും ഇത് ബാധകമാണ്.ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ എന്നിവ ജൂൺ 2 മുതൽ തുറക്കാനാണ് നിലവിലെ തീരുമാനം. അപ്പോൾ മുതൽ ഭക്ഷണം, പാനീയങ്ങൾ എന്നിവ വിളമ്പാനും അനുവാദമുണ്ട്. റസ്റ്ററന്റുകൾ, പബ്ബുകൾ എന്നിവ ജൂൺ 7 മുതൽ തുറക്കാം. പക്ഷേ ഭക്ഷണം വിളമ്പുകയാണെങ്കിൽ പുറത്ത് മാത്രമേ പാടുള്ളൂ.ജിമ്മുകളും ജൂൺ7-ഓടെ തുറക്കും.

അതേസമയം മെയ് മാസം നൽകുന്ന ഇളവുകൾ കോവിഡ് കേസുകളെ എങ്ങനെ ബാധിക്കുന്നു എന്ന് വിലയിരുത്തിയ ശേഷം മാത്രമേ ജൂണിലെ ഇളവുകൾ അന്തിമമായി തീരുമാനിക്കപ്പെടുകയുള്ളൂ.വാക്സിൻ എടുത്തവർക്ക് പ്രത്യേകമായ ഇളവുകൾ നൽകുന്ന കാര്യം സർക്കാർ ചർച്ച ചെയ്തുവരികയാണ്.