കോവിഡ് നിയന്ത്രണങ്ങളിൽ ഏപ്രിൽ അഞ്ചു മുതൽ ഇളവുകൾ നൽകുന്നതു സംബന്ധിച്ച നിർണ്ണായക തീരുമാനം ഇന്നത്തെ മന്ത്രിസഭായോഗത്തിലുണ്ടാകും. ഇതിൽ 12 തീയതി മുതൽ രാജ്യത്തിനകത്ത് ഉള്ള യാത്രകൾ അനുവദിക്കും എന്ന സൂചനകളാണ് പുറത്ത് വരുന്നത്. കോവിഡ് -19 ശുപാർശകൾ സംബന്ധിച്ച ക്യാബിനറ്റ് ഉപസമിതി ഇന്നലെ വൈകുന്നേരം ചേർന്നിരുന്നു.

കോവിഡ് -19 നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള സാധ്യതകളാണ് യോഗം ചർച്ച ചെയ്തത്.രാവിലെ എൻഫെറ്റ് യോഗം ചേർന്ന് ഇതുസംബന്ധിച്ച ശുപാർശകൾ ഉപസമിതിക്ക് നൽകിയിരുന്നു.

ഇതിൽ യാത്രയെക്കുറിച്ചുള്ള ഈ ശുപാർശ ചർച്ച ചെയ്യുന്നതിനും ക്രമേണ ഘട്ടം ഘട്ടമായി മറ്റ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനും, ആണ് സാധ്യത.കായികമേഖലയിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതും ചില നിർമ്മാണ സൈറ്റുകൾവീണ്ടും തുറക്കുന്നതും ചർച്ച ചെയ്യും.നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള സാധ്യത വളരെ വിരളമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഏപ്രിലിൽ പ്രഖ്യാപിക്കുന്ന മാറ്റങ്ങൾ തുടർന്നുള്ള ആഴ്ചകളിലെ കോവിഡ് -19 കണക്കുകളെ എങ്ങനെ ബാധിക്കുന്നുവെന്നതിന് ആശ്രയിച്ചായിരിക്കും ശേഷമുള്ള മാസങ്ങളിൽ സുപ്രധാന മാറ്റങ്ങൾ നടപ്പാക്കുക.അതേസമയം അടുത്ത നാല് മുതൽ എട്ട് ആഴ്ച വരെ ജാഗ്രത പുലർത്തുന്ന സമീപനം 50 മുതൽ 70 ശതമാനം വരെ കുറയ്ക്കും