- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
വിദേശികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഹ്യൂമാനിട്ടേറിയൻ സർവീസസ് ഓഫീസ് സേവനങ്ങൾ സൗജന്യം; നടപടിക്രമങ്ങൾ മണിക്കൂറിനകം
ദോഹ: ഖത്തറിൽ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഹ്യൂമാനിട്ടേറിയൻ സർവീസ് ഓഫീസിലൂടെ സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് അധികൃതർ. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വിട്ടുകിട്ടുന്നതിനും മറ്റും ദിവസങ്ങളോളം ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യമാണ് ഇതോടെ ഇല്ലാതായിരിക്കുന്നത്. ഗൾഫ് രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ഓഫീസ് തുറക്കുന്നത്. മരണസർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള വിവിധ സർക്കാർ രേഖകൾ സൗജന്യമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ മൃതദേഹം എംബാം ചെയ്യുന്നതിന് ഫീസ് അടയ്തക്കണം. ഏതാനും മണിക്കൂറുകൾ കൊണ്ട് മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുകയും ചെയ്യും. ഹമദ് ആശുപത്രിക്കു പിന്നിലായി ആരംഭിച്ച ഹ്യൂമാനിട്ടേറിയൻ സർവീസസ് ഓഫീസിൽ മൃതദേഹം വിമാനത്തിൽ അയയ്ക്കുന്ന നടപടികൾക്കായി ഖത്തർ എയർവേസ് ജീവനക്കാരും ഉണ്ട്. ഓഫീസിന്റെ ഉദ്ഘാടനം പൊതുസുരക്ഷാ വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ സാദ് ബിൻ ജാസിം അൽ ഖുലൈഫി ഉദ്ഘാടനം ചെയ്തു. ആഭ്യന്തര മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറ
ദോഹ: ഖത്തറിൽ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഹ്യൂമാനിട്ടേറിയൻ സർവീസ് ഓഫീസിലൂടെ സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് അധികൃതർ. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വിട്ടുകിട്ടുന്നതിനും മറ്റും ദിവസങ്ങളോളം ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യമാണ് ഇതോടെ ഇല്ലാതായിരിക്കുന്നത്. ഗൾഫ് രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ഓഫീസ് തുറക്കുന്നത്.
മരണസർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള വിവിധ സർക്കാർ രേഖകൾ സൗജന്യമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ മൃതദേഹം എംബാം ചെയ്യുന്നതിന് ഫീസ് അടയ്തക്കണം. ഏതാനും മണിക്കൂറുകൾ കൊണ്ട് മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുകയും ചെയ്യും. ഹമദ് ആശുപത്രിക്കു പിന്നിലായി ആരംഭിച്ച ഹ്യൂമാനിട്ടേറിയൻ സർവീസസ് ഓഫീസിൽ മൃതദേഹം വിമാനത്തിൽ അയയ്ക്കുന്ന നടപടികൾക്കായി ഖത്തർ എയർവേസ് ജീവനക്കാരും ഉണ്ട്.
ഓഫീസിന്റെ ഉദ്ഘാടനം പൊതുസുരക്ഷാ വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ സാദ് ബിൻ ജാസിം അൽ ഖുലൈഫി ഉദ്ഘാടനം ചെയ്തു. ആഭ്യന്തര മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, ഖത്തർ എയർവേയ്‌സ് എന്നിവയുടെ പ്രതിനിധികൾ ഈ ഓഫീസിലുണ്ടാകും. ഇതിനു പുറമേ പബ്ലിക് പ്രോസിക്യൂഷൻ, വിദേശകാര്യമന്ത്രാലയം എന്നിവയും പദ്ധതിയോടു സഹകരിക്കും.