- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ ഫാർമസ്യൂട്ടിക്കൽ തസ്തികയിൽ സ്വദേശിവത്കരണം ഉടൻ; നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകും; മലയാളികൾക്കും തിരിച്ചടി
മലയാളികൾ ഉൾപ്പെട്ട വിദേശികൾക്ക് തിരിച്ചടിയായി ഫാർമസ്യൂട്ടിക്കൽ മേഖലയിൽ സ്വദേശിവത്കരണം നടപ്പിലാക്കുുന്നു. ഡോക്ടർമാർക്കും നഴ്സുമാർക്കും പിന്നാലെയാണ് ഒമാനിൽ വിദേശി ഫാർമസിസ്റ്റുകൾ പിരിച്ചുവിടൽ ഭീഷണി നേരിടുന്നത്. 42 തസ്തികകളിൽ വിദേശികൾക്ക്? പകരം സ്വദേശികളെ നിയമിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വിവിധ ഹെൽത്ത് സെന്ററുകളിലും ആശുപത്രികളിലുമായി 26 ഫാർമസിസ്റ്റ്, 16 അസി.ഫാർമസിസ്റ്റ് തസ്തികകളിലാകും ഇവരെ നിയമിക്കുക. ബാച്ച്‌ലർ ബിരുദവും മിനിസ്ട്രി റാങ്കിങ്ങിൽ എട്ടാം ഡിഗ്രിയുമാണ് ഫാർമസിസ്റ്റ് തസ്തികയുടെ യോഗ്യത. ഡിപ്ലോമയും മിനിസ്ട്രി റാങ്കിങ്ങിൽ ഒമ്പതാം ഡിഗ്രിയുമുള്ളവർക്ക് അസി.ഫാർമസിസ്റ്റ് തസ്തികയിലെ നിയമനത്തിനും അർഹരാണ്. നഴ്‌സിങ് തസ്തികയിൽ ജോലി ചെയ്യുന്ന 415 പേർക്കും പിരിഞ്ഞുപോകുന്നതിനായി നോട്ടീസ് ലഭിച്ചിട്ടുണ്ട്. സ്വദേശിവത്കരണ നടപടികൾ മൂലം നാട്ടിലേക്ക് തിരിക്കുന്നവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുള്ളതായാണ് സൂചന
മലയാളികൾ ഉൾപ്പെട്ട വിദേശികൾക്ക് തിരിച്ചടിയായി ഫാർമസ്യൂട്ടിക്കൽ മേഖലയിൽ സ്വദേശിവത്കരണം നടപ്പിലാക്കുുന്നു. ഡോക്ടർമാർക്കും നഴ്സുമാർക്കും പിന്നാലെയാണ് ഒമാനിൽ വിദേശി ഫാർമസിസ്റ്റുകൾ പിരിച്ചുവിടൽ ഭീഷണി നേരിടുന്നത്.
42 തസ്തികകളിൽ വിദേശികൾക്ക്? പകരം സ്വദേശികളെ നിയമിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വിവിധ ഹെൽത്ത് സെന്ററുകളിലും ആശുപത്രികളിലുമായി 26 ഫാർമസിസ്റ്റ്, 16 അസി.ഫാർമസിസ്റ്റ് തസ്തികകളിലാകും ഇവരെ നിയമിക്കുക. ബാച്ച്‌ലർ ബിരുദവും മിനിസ്ട്രി റാങ്കിങ്ങിൽ എട്ടാം ഡിഗ്രിയുമാണ് ഫാർമസിസ്റ്റ് തസ്തികയുടെ യോഗ്യത. ഡിപ്ലോമയും മിനിസ്ട്രി റാങ്കിങ്ങിൽ ഒമ്പതാം ഡിഗ്രിയുമുള്ളവർക്ക് അസി.ഫാർമസിസ്റ്റ് തസ്തികയിലെ നിയമനത്തിനും അർഹരാണ്.
നഴ്‌സിങ് തസ്തികയിൽ ജോലി ചെയ്യുന്ന 415 പേർക്കും പിരിഞ്ഞുപോകുന്നതിനായി നോട്ടീസ് ലഭിച്ചിട്ടുണ്ട്. സ്വദേശിവത്കരണ നടപടികൾ മൂലം നാട്ടിലേക്ക് തിരിക്കുന്നവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുള്ളതായാണ് സൂചന