ദിലീപ് അറസ്റ്റിലായ നാൾ മുതൽ തന്നെ ഹൈക്കോടതി വക്കിലായ സംഗീത ലക്ഷമണ ദിലീപിന് അനുകൂലമായാണ് സോഷ്യൽ മീഡിയയിൽ വാദിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഇവർ നടി മഞ്ജുവാര്യരെയും പരസ്യചിത്ര സംവിധായകൻ ശ്രീകുമാർ മേനോനെയും കുറിച്ച് മോശമായി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് ആൻസി എം മാത്യു മറുപടി ഫേസ്‌ബുക്കിലൂടെ തന്നെ സംഗീതക്ക് മറുപടി നൽകിയത്.

സംഗീത ലക്ഷമണ മഞ്ജുവാര്യരെക്കുറിച്ച് മോശമായ ഭാഷയിൽ എഴുതിയതിങ്ങനെ:

''ശ്രീമതി.മഞ്ചു വാര്യർ എന്ന ശ്രീ.ദിലീപിന്റെ മുൻഭാര്യ, ശ്രീ.ശ്രീകുമാരമേനോൻ എന്ന പരസ്യചിത്ര- സംവിധായകനുമായുള്ള ബന്ധത്തെ കുറിച്ച് എനിക്ക് വേണ്ടും വിധമുള്ള ക്ലാരിറ്റി ഇപ്പോൾ ഇല്ലാത്തതുകൊണ്ട് ഞാൻ അതിവിടെ പറയുന്നില്ല..!''.


ആൻസി മാത്യുംവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ദിലീപ് കേസുമായി മുകളിലെ കാര്യത്തിന് ബന്ധവും ഇല്ല എന്ന് വ്യക്തമാണ്. എന്നിട്ടും ഇവർ..! ഒരു വക്കീൽ ആണ് പോലും..ദിലീപ് അറസ്റ്റിൽ ആയ ദിവസം ഇതേ സംഗീത ലക്ഷമണ പീപ്പിൾ ടിവിയിൽ പറഞ്ഞത് , ഈ അറസ്റ്റ് ഒരു നാടകം ആണ്, കല്യാണവിരുന്നിനു കൊണ്ട് പോകുന്നത് പോലെ നിസ്സാരമായി ആണ് ദിലീപിനെ കൊണ്ട് പോയത്, അഥവാ ദിലീപ് എന്ന 'അതികായകന്റെ ' സ്വാധീനമാണ് ആ കാണുന്നത് എന്നാ നിലയിൽ ആണ്. എന്നാൽ പൊലീസ് ശക്തമായി നിന്ന് തെളിവുകൾ നിരത്തി, ഹൈക്കോടതി ജാമ്യം നിഷേധിച്ചപ്പോൾ ഇവർ നേരെ മലക്കം മറിഞ്ഞു ദിലീപ് നിരപരാധി ആണെന്ന് പറയുന്നു.. നാണമുണ്ടോ സുഹൃത്തേ..?

ഇരയാക്കപ്പെട്ട സ്ത്രീയെക്കുറിച്ചും ഇവർ അപവാദം പറഞ്ഞു നടക്കുന്നുണ്ട്. പൾസർ സുനി മാർട്ടിനെ 15 മിനുട്ട് ഫോൺ കണക്റ്റഡ് ആയിരുന്നു. അത് പൾസർ സുനി മാർട്ടിനുമായി അല്ല ഇരയാക്കപ്പെട്ട നടിയുമായി സംസാരിച്ചത് ആണ് എന്ന്. അല്ലെങ്കിൽ ഇക്കാര്യം എന്തുകൊണ്ട് നടി ശ്രദ്ധിച്ചില്ല എന്ന്.

പൾസർ സുനിയുടെ കാൾ അറ്റൻഡ് ചെയ്ത ശേഷം ഫോൺ കട്ട് ചെയ്യാതെ മാർട്ടിൻ താഴെ വെച്ചത് ആകാം. കാറിലെ സംസാരവും ചലനവും സുനിക്ക് മനസ്സിലാക്കാൻ വേണ്ടി.

ഇങ്ങിനെ ഒക്കെ ധാരാളം സാധ്യതകൾ ഉണ്ട്. മാത്രമല്ല, ക്രൂരമായ അനുഭവത്തിലൂടെ കടന്നു പോയ ഒരു സ്ത്രീയെ അപമാനിക്കാൻ വേണ്ടി സംഭവം നടന്ന പിറ്റേ ദിവസം തന്നെ വാർത്ത സൃഷ്ടിച്ച ബുദ്ധി കേന്ദ്രങ്ങൾ ഉണ്ട്. ദിലീപും അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളും അത് പ്രചരിപ്പിക്കാൻ ആവും വിധം ശ്രമിക്കുകയും ചെയ്യുന്നു.

എല്ലാ തരം അപവാദങ്ങളെയും അതിജീവിച്ചു നീചമായ അനുഭവങ്ങളിൽ നിന്നും ഉയർത്തെഴുന്നേറ്റ്, കേരളത്തിലെ ആക്രമിക്കപ്പെടുന്ന സ്ത്രീകൾക്ക് ഒരു വലിയ മാതൃകയായി മാറിയ പ്രിയപ്പെട്ട പെൺകുട്ടിക്ക് ആയിരം അഭിവാദ്യങ്ങൾ..! അവരെയും കൂട്ടുകാരികളെയും അനാവ ശ്യം എഴുതി മോശമാക്കാൻ ശ്രമിക്കുന്ന സംഗീത ലക്ഷമണയെ പോലെയുള്ളവരോട് സഹതാപം മാത്രം.