കേരള വർമ്മ കോളേജിൽ സരസ്വതി ദേവിയുടെ നഗ്‌ന ഫ്‌ളെക്‌സ് വച്ച എസ് എഫ് ഐ യുടെ നടപടിയെ ന്യായീകരിച്ച അവിടുത്തെ ടീച്ചർ ആയ ദീപ നിശാന്തിന് അംബിക എന്നാ പെൺകുട്ടി നൽകിയ മറുപടി വൈറൽ ആകുന്നു.

ദീപ ടീച്ചറെ, ടീച്ചറെ ഞാൻ ടീച്ചർ എന്നു വിളിക്കുന്നത് എന്നെ പഠിപ്പിച്ചതു കൊണ്ടല്ല എന്ന് തുടങ്ങുന്ന വീഡിയോയിൽ ടീച്ചറെ ശക്തമായി എതിർക്കുകയാണ് ഈ പെൺകുട്ടി. പുരാതന കാലത്തെ ചിത്രങ്ങളിൽ സരസ്വതി ദേവിയെ നഗ്നയാക്കി ചിത്രീകരിച്ചിട്ടുണ്ടെങ്കിൽ അത് അന്നത്തെ കാലത്ത്് ജനം വസ്ത്രം ധരിക്കാതിരുന്നതുകൊണ്ടണ്.

അന്നത്തെ കാലത്തെ കലാകാരന്മാർ വരച്ച് വെച്ചത് അന്ന് നിലനിന്നിരുന്ന സംസ്‌ക്കാരവും രീതികളുമായിരുന്നു. അത് ഇന്നും തുടരണോ? ഇന്ന് മാന്യമായി വസ്ത്രം ധരിച്ചാണ് ആളുകൾ നടക്കുന്നത്. അപ്പോൾ ഇന്നിൽ നിന്നുള്ള ചിത്രങ്ങളാണ് കലാകാരന്മാർ വരച്ചുകാട്ടേണ്ടത്. അല്ലാതെ പഴമയിലേക്ക് തിരിച്ചു പോവുകയല്ല. ടീച്ചർക്കെന്താ ഇന്നും പണ്ട് കാലത്തെ ആ രീതികൾ പിന്തുടരണമെന്നാണോ ആഗ്രഹം. ഇങ്ങനെ ശക്തമായഭാഷയിൽ തന്നെ ടീച്ചറെ എതിർക്കുകയാണ് ഈ പെൺകുട്ടി.

വീഡിയോ ഇവിടെ കാണാം.