- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
മുഹമ്മദാലി ഒരു കായികതാരം മാത്രമായിരുന്നില്ല; വർണവെറിക്കും സാമ്രാജ്യത്വ ദാസ്യത്തിനുമെതിരെ പോരാടിയ മഹാനായ ഒരു വിപ്ലവകാരികൂടിയായിരുന്നു സഖാവേ...!
പ്രിയ സഖാവ് ജയരാജൻ, അറുപതിനു മുകളിൽ പ്രായമുള്ള, ശരീരത്തിൽ ഒരു വെടിയുണ്ടയുടെ അവശിഷ്ടവുമായി ജീവിക്കുന്ന, താങ്കൾക്കു നാക്ക് പിഴയോ , ഓർമ്മക്കുറവോ ഉണ്ടാകുന്നതിനെ പരിഹസിക്കാൻ മാത്രം അഹങ്കാരിയല്ല ഞാൻ. പക്ഷേ താങ്കൾക്കും അറിയാമായിരിക്കുന്ന ചില വാചകങ്ങൾ പറയട്ടെ...; 1) കാഷ്യസ് മേർസിലസ് ക്ലേ എന്ന ബോക്സിങ് താരം ഇസ് ലാമിക വിശ്വാസിയായിത്തീർന്നു മുഹമ്മദാലി ആയതിനു പിന്നിൽപ്പോലും ലോകത്തെ വർണ്ണവെറിയുടെയും , പാശ്ചാത്യ ലോകത്തിന്റെ കാടത്തത്തിന്റെയും കാരണങ്ങൾ ഉണ്ടായിരുന്നു. അമേരിക്കയിലെ കേന്റുക്കിയിലുള്ള ലുയിസ്വില്ലിയിൽ 1942 ജനുവരി 17 നാണ് മുഹമ്മദ് അലി എന്നാ കാഷ്യസ് ക്ലേ ജനിച്ചത്. മുഴുവൻ പേര് കാഷ്യസ് മാർസലസ് ക്ലേ ജൂനിയർ. ഇസ്ലാം മതം സ്വീകരിച്ചതിനെ തുടർന്നാണ് 1964 ൽ പേര് മുഹമ്മദ് അലി എന്നാക്കിയത്. അദ്ദേഹത്തെ ഇസ്ലാമിന്റെ അടിസ്ഥാനങ്ങൾ പഠിപ്പിച്ച ആദ്യ ഗുരു അലിജാ മുഹമ്മദാണ് അദ്ദേഹത്തിന് മുഹമ്മദ് എന്ന പേർ നിർദ്ദേശിച്ചത്. പിന്നീടൊരിക്കലും അദ്ദേഹം തന്റെ പഴയ പേര് ഉപയോഗിച്ചിട്ടില്ലത്രെ. പരസ്യബോർഡ് എഴുത്തുകാരനായിരുന്ന കാഷ
പ്രിയ സഖാവ് ജയരാജൻ,
അറുപതിനു മുകളിൽ പ്രായമുള്ള, ശരീരത്തിൽ ഒരു വെടിയുണ്ടയുടെ അവശിഷ്ടവുമായി ജീവിക്കുന്ന, താങ്കൾക്കു നാക്ക് പിഴയോ , ഓർമ്മക്കുറവോ ഉണ്ടാകുന്നതിനെ പരിഹസിക്കാൻ മാത്രം അഹങ്കാരിയല്ല ഞാൻ. പക്ഷേ താങ്കൾക്കും അറിയാമായിരിക്കുന്ന ചില വാചകങ്ങൾ പറയട്ടെ...;
1) കാഷ്യസ് മേർസിലസ് ക്ലേ എന്ന ബോക്സിങ് താരം ഇസ് ലാമിക വിശ്വാസിയായിത്തീർന്നു മുഹമ്മദാലി ആയതിനു പിന്നിൽപ്പോലും ലോകത്തെ വർണ്ണവെറിയുടെയും , പാശ്ചാത്യ ലോകത്തിന്റെ കാടത്തത്തിന്റെയും കാരണങ്ങൾ ഉണ്ടായിരുന്നു. അമേരിക്കയിലെ കേന്റുക്കിയിലുള്ള ലുയിസ്വില്ലിയിൽ 1942 ജനുവരി 17 നാണ് മുഹമ്മദ് അലി എന്നാ കാഷ്യസ് ക്ലേ ജനിച്ചത്. മുഴുവൻ പേര് കാഷ്യസ് മാർസലസ് ക്ലേ ജൂനിയർ. ഇസ്ലാം മതം സ്വീകരിച്ചതിനെ തുടർന്നാണ് 1964 ൽ പേര് മുഹമ്മദ് അലി എന്നാക്കിയത്. അദ്ദേഹത്തെ ഇസ്ലാമിന്റെ അടിസ്ഥാനങ്ങൾ പഠിപ്പിച്ച ആദ്യ ഗുരു അലിജാ മുഹമ്മദാണ് അദ്ദേഹത്തിന് മുഹമ്മദ് എന്ന പേർ നിർദ്ദേശിച്ചത്. പിന്നീടൊരിക്കലും അദ്ദേഹം തന്റെ പഴയ പേര് ഉപയോഗിച്ചിട്ടില്ലത്രെ. പരസ്യബോർഡ് എഴുത്തുകാരനായിരുന്ന കാഷ്യസ് മാർസലസ് ക്ലേസീനിയർ ആണ് ക്ലേയുടെ പിതാവ്. മാതാവ ഒഡേസ ഗ്രേഡി ക്ലേ. ഇളയ ഒരു സഹോദരനും അലിക്കുണ്ടായിരുന്നു-പേര് റുഡോൾഫ്.
2) താങ്കളിലെ രാഷ്ട്രീയക്കാരന് പരന്ന വായനയോ, സ്പോർട്സ് താൽപ്പര്യമോ ഇല്ലെങ്കിൽ ഇക്കാര്യങ്ങൾ എല്ലാം അറിയണമേന്നില്ല; പക്ഷേ താങ്കളിലെ കമ്യൂണിസ്റ്റുകാരൻ അറിയാതെ പോകാൻ പാടില്ലാത്ത ചിലതുണ്ട് മുഹമ്മദാലി എന്ന വർണ്ണവെറിക്കെതിരായ പോരാളിയുടെ ജീവിതത്തിൽ...! 'വെള്ളക്കാർക്ക് മാത്രം' എന്ന് രേഖപ്പെടുത്തിയ റസ്റ്റോറന്റിൽ മുഹമ്മദലിക്ക് സേവനം നൽകാത്തതിൽ പ്രതിഷേധിച്ച് അദ്ദേഹം ഒളിമ്പിക് ഗോൾഡ് മെഡൽ ഓഹിയോ നദിയിലേക്ക് വലിച്ചെറിഞ്ഞത് ജയരാജൻ എന്ന കമ്മ്യൂണിസ്റ്റ് അറിയാതിരിക്കാൻ പാടില്ലായിരുന്നു. മനുഷ്യനെ ഒന്നായിക്കാണാൻ കഴിയാത്ത ഭരണകൂടനയത്തോടുള്ള പ്രതികാരമായിരുന്നുവത്.
അമേരിക്കയുടെ വിയറ്റ്നാം അധിനിവേശസേനയിൽ അംഗമാകണമെന്നാവശ്യപ്പെട്ട് അമേരിക്കാൻ സർക്കാർ അയച്ച കത്ത് അദ്ദേഹം സ്വീകരിച്ചില്ല. സൈനിക ജോലിയിൽ താൽപര്യമില്ലാത്തതുകൊണ്ടല്ല; മറിച്ച് അമേരിക്കയുടെ അധിനവേശ മനസിനോടുള്ള അദ്ദേഹത്തിന്റെ വെറുപ്പായിരുന്നു അവിടെ പ്രകടമായത്. വികാര തീവ്രമായ ഭാഷയിൽ അമേരിക്കൻ സർക്കാറിന് തിരിച്ച് കത്തെഴുതിയ മുഹമ്മദാലിയെയും താങ്കൾ അറിയണമായിരുന്നു സഖാവേ...!
3) 'വിയറ്റ്നാം കോംഗോകളുമായി ഞാൻ യുദ്ധം ചെയ്യില്ല. ഇനിയൊരിക്കലും വിയറ്റ്നാം കോംഗോകളെ നൈജറുകളെന്ന് വിളിക്കരുത്. കൊലായളികളെ സഹായിക്കാൻ ഞാനൊരിക്കലും പതിനായിരം കിലോമീറ്റർ യാത്രചെയ്യില്ല. കറുത്തവർഗക്കാർക്ക് മേൽ ആധിപത്യം നിലനിർത്താൻ വെളുത്തവർഗക്കാരായ യജമാനന്മാരെ സഹായിക്കുന്ന യുദ്ധത്തിൽ ഞാൻ പങ്കെടുക്കില്ല. നിങ്ങളുടെ ഈ ചെകുത്താൻ നീതിയിതാ ഇതോടു കൂടി അവസാനിക്കും തീർച്ച.' കത്തിന്റെ പ്രധാന ഭാഗമാണ് മുകളിൽ സൂചിപ്പിച്ചത്.
ഇതിനെത്തുടർന്ന്, അമേരിക്കൻ അദ്ദേഹത്തെ സർക്കാർ അറസ്റ്റ് ചെയ്തും. 10,000 ഡോളർ പിഴയിട്ട് അഞ്ച് വർഷത്തെ തടവ് ശിക്ഷക്ക് വിധിച്ചു. പ്രതികാരം തീർക്കാൻ അമേരിക്കൻ സ്പോർട്സ് കൗൺസിലിലെ അദ്ദേഹത്തിന്റെ അംഗത്വം നീക്കം ചെയ്തു. തനിക്കറിയാവുന്ന തൊഴിൽ നഷ്ടമായതോടെ മുഹമ്മദലിക്ക് നിത്യവൃത്തിക്ക് വകയില്ലാതായി.
എങ്കിലും അദ്ദേഹം പണത്തിനും പ്രശസ്തിക്കും മുൻഗണന നൽകിയില്ല. തന്റെ വർണ്ണവെരിക്കെതിരായ നിലപാടിൽ ഉറച്ച് നിന്ന് കറുത്ത വർഗക്കാരായ അമേരിക്കൻ ആഫ്രിക്കൻ വംശക്കാരുടെ മോചനത്തിന് വേണ്ടി പ്രവർത്തിച്ചു. ഇതിനെത്തുടർന്ന അമേരിക്കൻ സർക്കാർ അദ്ദേഹത്തിന് മേൽ മൂന്ന് വർഷത്തെ നിരോധനം ചുമത്തി. പിന്നീട് 1970 ൽ നിരോധനം നീങ്ങുകയും ജോർജിയയിൽ വച്ച് നടന്ന ബോക്സിങ് മൽസരത്തിൽ ജെറിഗ്വാറിയെ തോൽപിച്ച് അദ്ദേഹം തന്റെ കഴിവ് ഒരിക്കൽകൂടി തെളിയിക്കുകയും ചെയ്തു.
മുഹമ്മദാലി ഒരു കായികതാരം മാത്രമായിരുന്നില്ല. വർണ്ണവേറിക്കും , സാമ്രാജ്യത്വ ദാസ്യത്തിനുമെതിരെ പോരാടിയ മഹാനായ ഒരു വിപ്ലവകാരികൂടിയായിരുന്നു സഖാവേ...!