- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഹൈന്ദവ കലാരൂപങ്ങൾ ഒരു സുപ്രഭാതത്തിൽ ക്രൈസ്തവ കലാരൂപമായി പ്രത്യക്ഷപ്പെടുമ്പോൾ ഒരു തീവ്ര മതവാദിയുടെ ഉള്ളിൽ ഉടലെടുക്കുന്നത് വൃത്തികെട്ട അരക്ഷിത ബോധം: യേശുവിന്റെ കുരിശുമരണം അറപ്പുളവാക്കുന്നതാണ് എന്ന് പറഞ്ഞ ഗോപാലകൃഷ്ണന് ഒരു മറുപടി
മതം എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം അഭിപ്രായം എന്നാണ്, ആ പദമാണ് പിന്നീട് നിത്യോപഗയത്താൽ ആത്മീയ വിശ്വാസത്തിന്റെ പേരായി മാറിയത്. ഒരു വ്യക്തിയുടെയോ ഒരു കൂട്ടായ്മയുടെയോ അഭിപ്രായം സ്വാംശീകരിച്ച് അത് സാമൂഹികമായി പ്രചരിക്കുമ്പോൾ / പ്രചരിച്ചപ്പോൾ ആണത് ആത്മീയവിശ്വാസത്തിന്റെ മാനദണ്ഡങ്ങളായത്. പക്ഷെ ഈ അഭിപ്രായങ്ങളെല്ലാം മനുഷ്യസമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടിയാണ് രചിക്കപ്പെട്ടത് എന്ന് നിസ്സംശയം പറയാൻ സാധിക്കും, എന്നിരുന്നാലും ചില വ്യക്തികൾ അല്ലെങ്കിൽ സംഘടനകൾ അതിൽ വിഭാഗീയത സൃഷ്ടിക്കും. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഗോപാലകൃഷ്ണൻ എന്ന ആൾ ക്രൈസ്തവ മതത്തെയും യേശുക്രിസ്തുവിനെയും കുറിച്ച് വളരെ നികൃഷ്ടമായി ഉദ്ധരിച്ചുകൊണ്ട് പുറത്തുവിട്ട വീഡിയോകൾ. കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന ഈ വിഷയം തീർച്ചയായും വിഷം വമിപ്പിക്കുന്നവയാണ്. അതിൽ പ്രധാനമായും രണ്ടു വീഡിയോകളെക്കുറിച്ചാണ് പ്രതിപപാദിക്കുന്നത് (ഇതുപോലുള്ള നൂറോളം വേറെയുണ്ടെങ്കിലും). ഒരെണ്ണത്തിൽ ക്രിസ്ത്യാനികളുടെ ജനസംഖ്യാവർദ്ധനവ് ഒരു സാമൂഹിക
മതം എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം അഭിപ്രായം എന്നാണ്, ആ പദമാണ് പിന്നീട് നിത്യോപഗയത്താൽ ആത്മീയ വിശ്വാസത്തിന്റെ പേരായി മാറിയത്. ഒരു വ്യക്തിയുടെയോ ഒരു കൂട്ടായ്മയുടെയോ അഭിപ്രായം സ്വാംശീകരിച്ച് അത് സാമൂഹികമായി പ്രചരിക്കുമ്പോൾ / പ്രചരിച്ചപ്പോൾ ആണത് ആത്മീയവിശ്വാസത്തിന്റെ മാനദണ്ഡങ്ങളായത്. പക്ഷെ ഈ അഭിപ്രായങ്ങളെല്ലാം മനുഷ്യസമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടിയാണ് രചിക്കപ്പെട്ടത് എന്ന് നിസ്സംശയം പറയാൻ സാധിക്കും, എന്നിരുന്നാലും ചില വ്യക്തികൾ അല്ലെങ്കിൽ സംഘടനകൾ അതിൽ വിഭാഗീയത സൃഷ്ടിക്കും. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഗോപാലകൃഷ്ണൻ എന്ന ആൾ ക്രൈസ്തവ മതത്തെയും യേശുക്രിസ്തുവിനെയും കുറിച്ച് വളരെ നികൃഷ്ടമായി ഉദ്ധരിച്ചുകൊണ്ട് പുറത്തുവിട്ട വീഡിയോകൾ.
കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന ഈ വിഷയം തീർച്ചയായും വിഷം വമിപ്പിക്കുന്നവയാണ്. അതിൽ പ്രധാനമായും രണ്ടു വീഡിയോകളെക്കുറിച്ചാണ് പ്രതിപപാദിക്കുന്നത് (ഇതുപോലുള്ള നൂറോളം വേറെയുണ്ടെങ്കിലും). ഒരെണ്ണത്തിൽ ക്രിസ്ത്യാനികളുടെ ജനസംഖ്യാവർദ്ധനവ് ഒരു സാമൂഹിക വിപത്തായി ചിത്രീകരിക്കുമ്പോൾ മറ്റേതിൽ ക്രിസ്തുമതാചാരങ്ങൾ വളരെയധികം അറപ്പുളവാക്കുന്നവയാണ് എന്ന് ശക്തമായി ആക്രോശിക്കുന്നു. എന്തുകൊണ്ടായിരിക്കും ഇത് ?
ഉത്തരം ലളിതമാണ്. പക്ഷെ അതിനു മുൻപ് ആ വീഡിയോയിലേക്ക് വരാം. അതിൽ പറഞ്ഞുതുടങ്ങുന്നത് ശ്രീ സൂര്യ കൃഷ്ണമൂർത്തിയുടെ എന്റെ രക്ഷകൻ എന്ന പരിപാടിയെക്കുറിച്ചാണ്. ഇന്നത്തെ കാലത്തെ ക്രിസ്ത്യാനികൾ പോലും വിശ്വസിക്കാൻ മടിക്കുന്ന ഒരു സാങ്കൽപ്പിക കെട്ടുകഥയായ ബൈബിളും അതിന്റെ ഇതിവൃത്തവും കഥാപാത്രങ്ങളും വെറും ആൾക്കാരെ വിഡ്ഢികളാക്കാനുള്ള ഉപാധികൾ മാത്രമാണെന്നും സൂര്യാ കൃഷ്ണമൂർത്തിയെപ്പോലുള്ള ഒരാൾ ഇത്തരത്തിലുള്ള കെട്ടുകഥകളെ പ്രോത്സാഹിപ്പിക്കാൻ പാടില്ലായിരുന്നു എന്നും യേശുവിനെ കുരിശ്ശിൽ ആണിയടിച്ചു കയറ്റി നിർത്തുന്നത് കണ്ടാൽ ശരിക്കും ഭക്തിയല്ല അറപ്പാണ് തോന്നുന്നത് എന്നും ആവർത്തിച്ചതാവർത്തിച്ചു പറയുമ്പോൾ ഉള്ളിൽ കിടക്കുന്ന വൈരാഗ്യവും ഈർഷ്യയും വിഷം പോലെയാണ് പുറത്തു വരുന്നത്.
'ഏകദേശം നൂറ്റന്പതോളം കലാകാരന്മാരെയും ലക്ഷങ്ങൾ വിലമതിക്കുന്ന സെറ്റുകളും ഒരുക്കി ഇതുപോലുള്ളൊരു കലാരൂപം നാട്ടുകാർക്ക് മുൻപിൽ വെക്കുമ്പോൾ അവരത് ഒരിക്കലും സ്വീകരിക്കില്ല, കാരണം ശിവന്റേയോ ശ്രീകൃഷ്ണന്റെയോ ശ്രീരാമന്റെയോ കഥകൾ അതിന്റെ ഭംഗിയിൽ ഒരു ഹിന്ദു ആസ്വദിക്കുന്നതുപോലെ ഒരിക്കലും ക്രിസ്ത്യാനികൾ ഊതിപ്പെരുപ്പിച്ച കെട്ടുകഥയായ ബൈബിളിനെ സ്വീകരിക്കില്ല. അതുകൊണ്ട് തന്നെ ഇത് ഒരിക്കലും വിജയിക്കില്ല. ജീവൻ ടീവിയിൽ വന്ന ബൈബിൾ കഥകൾ പോലെയും ബൈബിളിനെ ആസ്പദമാക്കി ഇറക്കിയ സിനിമകൾ പോലെയും ഇതും ഒരു വൻ പരാജമായി മാറും.' ഈ വാചകങ്ങൾക്ക് അടിസ്ഥാനമായി ഇദ്ദേഹം പറയുന്നത്, മരുഭൂമിയിൽ ജീവിച്ചിരുന്ന വളരെയധികം പ്രാകൃതമായ സംസ്‌കാരശൂന്യമായ ഒരു കൂട്ടം ആൾക്കാർക്ക് വേണ്ടി ആരോ കുത്തിക്കുറിച്ച കെട്ടുകഥകൾ നിറഞ്ഞൊരു ഒരു പുസ്തകം നാലായിരം അയ്യായിരം വര്ഷങ്ങള്ക്കു മുൻപ് തന്നെ സംസ്‌കാരസമ്പന്നമായ ഭാരതീയ ജനതയുടെ മുൻപിൽ അവതരിപ്പിക്കുമ്പോൾ ഇവിടുത്തെ ആൾക്കാർ അതിനെ തള്ളിക്കളയും എന്നാണ്. പള്ളിക്കാരോ ഏതു സംഘടനയോ എത്ര കിണഞ്ഞു ശ്രമിച്ചാലും ഇതൊരിക്കലും ജനം സ്വീകരിക്കുകയുമില്ല വലിയൊരു പരാജയമായി കൂപ്പുകുത്തുകയും ചെയ്യുമത്രേ.
ഇനി, എന്റെ രക്ഷകൻ എന്ന ഈ പരിപാടിയെക്കുറിച്ച് ഞാൻ പറയാം, അത് ശ്രീ ഗോപാലകൃഷ്ണനെക്കാളും വളരെയധികം ആധികാരികയോടെ എനിക്ക് പറയാൻ കഴിയും എന്ന ഉറപ്പും എനിക്കുണ്ട്. കാരണം കഴിഞ്ഞ മൂന്നാലു മാസമായിട്ട് ഇതുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നയാളാണ് ഞാൻ. എന്റെ അറിവിൽ ഈ ഷോ ഇതുവരെ കേരളത്തിൽ തിരുവനതപുരം, ചങ്ങനാശ്ശേരി,അങ്കമാലി, കോട്ടയം തുടങ്ങി പലയിടങ്ങളിൽ കളിച്ചിട്ടുണ്ട്. ഇവിടെയൊക്കെയും മൂന്നു ദിവസം കളിക്കുമെന്ന് പ്രഖ്യാപിച്ചതിനു ശേഷം ജനങ്ങളുടെ ആവശ്യം പ്രകാരം ഒന്നോ രണ്ടോ ദിവസം കൂടുതൽ കളിക്കുകയാണ് ചെയ്തത്.
യേശു ക്രിസ്തുവിന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ചരിത്രം അത്യന്താധുനിക സാങ്കേതികമികവോടുകൂടി മാറിമറിയുന്ന മൂന്നുനില വലിപ്പമുള്ള സെറ്റുകൾ സ്റ്റേജിൽ പടുത്തുയർത്തി കാണികൾക്ക് അവിശ്വനീയമാം വിധത്തിൽ ദൃശ്യവിസ്മയം പകർന്നുകൊണ്ട് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബൈബിൾ ഷോ എന്ന ഖ്യാതിയും ഈ ചെറിയ സമയത്തിനുള്ളിൽ നേടിയെടുക്കുകയും ചെയ്തു. ഏകദേശം ഒരു ലക്ഷത്തോളം ആളുകളാണ് ഈ ഷോ ഇതുവരെ കണ്ടിരിക്കുന്നത്. അതിൽ ഒരാൾക്ക് പോലും ഈ പറഞ്ഞതുപോലെ അറപ്പോ ഭയമോ തോന്നിയിട്ടില്ല.
ഷോയ്ക്ക് ശേഷം ആർട്ടിസ്റ്റുകൾ ശ്രീ സൂര്യാ കൃഷ്ണമൂർത്തിയോടൊപ്പം വേദിയിൽ ആദരം സ്വീകരിക്കാൻ അണിനിരക്കുമ്പോൾ സദസ്സിൽ ഇരിക്കുന്ന ആയിരത്തിയഞ്ഞൂറോളം വരുന്ന ആൾക്കാർ എഴുന്നേറ്റു നിന്ന് നിറഞ്ഞ കൈയടിയോടു കൂടിയാണ് അവരെ സ്വീകരിക്കുന്നത്. കുട്ടികളും യുവാക്കളും ഇവരോടൊപ്പം സെൽഫിയെടുക്കാൻ ഓടിയടുക്കുമ്പോൾ പ്രായമായ സ്ത്രീകൾ 'യേശുക്രിസ്തുവിന്റെ' കൈ ഒന്നു ഗ്രഹിക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ എനിക്ക് തീർത്തും പറയാൻ കഴിയും ഈ ഷോ ഒരിക്കലും ഒരു പരാജയമല്ല, സാമ്പത്തികമായും ജനപ്രീതിപരമായും.
എന്നിട്ടും എന്തുകൊണ്ടായിരിക്കും ഈ വ്യക്തി ഇതുപോലുള്ള കുപ്രചാരണങ്ങൾ പടച്ചുവിടുന്നത്. അതും സൂര്യ കൃഷ്ണമൂർത്തിയുമായി ഇത്രയ്ക്കും ആത്മബന്ധം പുലർത്തുന്നു എന്ന് അവകാശപ്പെടുന്ന ഒരാൾ. കാരണം ഒന്നേയുള്ളൂ, അത് വീഡിയോ കാണുമ്പോൾ മനസ്സിലാകും. വളരെ പ്രശസ്തമായ ഹൈന്ദവ കലാരൂപങ്ങൾ, അത് നാടകങ്ങളായാലും നാട്യരൂപങ്ങളായാലും, സൃഷ്ടിച്ചു കൊണ്ടിരുന്നൊരാൾ പെട്ടെന്നൊരു സുപ്രഭാതത്തിൽ അപ്രതീക്ഷിതമായി ക്രൈസ്തവ കലാരൂപവുമായി പ്രത്യക്ഷപ്പെടുമ്പോൾ ഒരു തീവ്ര മതവാദിയുടെ ഉള്ളിൽ ഉടലെടുക്കുന്ന വൃത്തിക്കെട്ട അരക്ഷിതാവസ്ഥയാണിത്. വിഷം ഛർദ്ധിക്കുന്നത്‌പോലെ എത്ര പുറത്തുതള്ളിയാലും കെട്ടടങ്ങാത്ത അപകർഷതാബോധം.
ഇതുവരെ പറയണം എന്നുവിചാരിച്ചതല്ല എങ്കിലും പറയാം. ഈ ഷോയിലേക്ക് മതങ്ങളെയും വിശ്വാസങ്ങളെയും വലിച്ചിഴച്ചതുകൊണ്ട് മാത്രമാണ് ഇത് പറയുന്നത്. ഒരു ഹിന്ദുവായ, പേരിൽ തന്നെ ബ്രാഹ്മണത്വമുള്ള ശ്രീ സൂര്യ കൃഷ്ണമൂർത്തി ഈ ഷോ സൃഷ്ടിച്ചു എന്നുള്ളതാണ് ഇദ്ദേഹത്തിന്റെ പ്രധാന പ്രശ്‌നം എന്ന് പച്ചവെള്ളം കുടിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും. എന്നാൽ കുറച്ചു കാര്യങ്ങൾ കൂടി കൂട്ടിച്ചേർക്കാം, പ്രശസ്ത കവി ശ്രീ മധുസൂദനൻ നായരാണ് ബൈബിൾ ആസ്പദമാക്കിയുള്ള ഇതിന്റെ രചന നിർവഹിച്ചിരിക്കുന്നത്, കൂടാതെ, പ്രശസ്ത സംഗീത സംവിധായകൻ പണ്ഡിറ്റ് രമേശ് നാരായൺ ആണ് വരികള്ക് ഈണം പകർന്നിരിക്കുന്നത്. നൃത്തം ശ്രീജിത്ത് ശിവാനന്ദൻ, മെയ്ക്കപ്പ് ചെയ്തിരിക്കുന്നത് പട്ടണം റഷീദാണ്, ആളെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഇനി കലാകാരന്മാരിലേക്ക് വരാം. നൂറ്റന്പതോളം വരുന്ന ആർട്ടിസ്റ്റുകളിൽ 95% ആളുകളും ഹിന്ദുക്കളാണ്. പ്രധാന വേഷമായ യേശുക്രിസ്തുവിന്റെ കഥാപാത്രം കൈകാര്യം ചെയ്യുന്ന പ്രദീഷും ഒരു ബ്രാഹ്മണ യുവാവാണ്. ഒരിക്കൽ ഒരു ഷോ കഴിഞ്ഞപ്പോൾ സദസ്സിലുള്ള പ്രായമായൊരു സ്ത്രീ പ്രദീഷിനെ അടുത്തേക്ക് വിളിച്ചു, അവർക്ക് സ്റ്റേജ് വരെ നടന്നു ചെല്ലാൻ കഴിയില്ലായിരുന്നു. അയാൾ അവരുടെയടുത്ത് ചെന്നു. കാര്യങ്ങൾ ഗ്രഹിച്ചു കൊണ്ട് പ്രാർത്ഥനാപൂർവ്വം നിറകണ്ണുകളോടെ അവർ പറഞ്ഞു 'ജീവിതത്തിൽ ഒരിക്കലും മറക്കില്ല മോനെ..'
ഇതൊരു കലാരൂപമാണ്, ഇതിൽ അഭിനയിക്കുന്നവർ കഥാപാത്രങ്ങളാണ്, അത് മനുഷ്യരായാലും കുതിരകളും ഒട്ടകവും കഴുതയും ചെമ്മരിയാടുകളും പ്രാവുകളും കോഴികളും അടങ്ങുന്ന അൻപതോളം പക്ഷിമൃഗാദികളായാലും. എല്ലാം കഥാപാത്രങ്ങളാണ്. അത് അത്രത്തോളം ഫലപ്രദമായി അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് അവരുടെ വിജയം. അതാണ് അംഗീകരിക്കേണ്ടത് അല്ലാതെ ഇതിൽ മതവിദ്വേഷം കൊണ്ട് വരികയില്ല വേണ്ടത്.
ശ്രീ ഗോപാലകൃഷ്ണനെ ഞാൻ ക്ഷണിക്കുകയാണ്, ഈ വരുന്ന വെള്ളി, ശനി, ഞായർ (ജൂൺ 23, 24, 25) ദിവസങ്ങളിൽ 'എന്റെ രക്ഷകൻ' വീണ്ടും കോട്ടയത്തു കളിക്കുന്നുണ്ട്, താങ്കൾ തീർച്ചയായും വരണം. ഈ കലാരൂപം കണ്ടിട്ട് താങ്കൾക്ക് അറപ്പും ഭയവുമാണ് തോന്നുതെങ്കിൽ താങ്കൾ പറയുന്നതെന്തും ചെയ്യാൻ ഞാൻ ബാധ്യസ്ഥനാണ്, ഇല്ലെങ്കിൽ താങ്കൾ ഒരു വിശ്വാസസമൂഹത്തെ മുഴുവൻ വ്രണപ്പെടുത്തി എന്ന് മനസ്സിലാക്കി കൊണ്ട് അവരോടു നിരുപാധികം മാപ്പ് പറയണം.
താങ്കൾ വീഡിയോയിൽ പറഞ്ഞതുപോലെ വടക്കുംനാഥ ക്ഷേത്രത്തിനു ചുറ്റും ത്രിശശൂർ റൗണ്ടിൽ മുപ്പതടിയോളം വരുന്ന ഒരു രൂപത്തെ മൊത്തത്തിൽ ചുവന്ന പെയിന്റടിച്ച് തലയിൽ മുൾക്കിരീടം വെച്ച് ചോരയിൽ കുതിർന്ന ഒരു ശവശരീരം ജനങ്ങളെ കാണിക്കാനായി ഇങ്ങനെ കൊണ്ടുപോകുമ്പോൾ ജനങ്ങൾ അറപ്പും ഭയവും മൂലം അതിൽനിന്നും മുഖം മറയ്ക്കുകയാണ് ചെയ്യുമെന്ന് , എന്നാൽ ഞാൻ പറയട്ടെ അതിനേക്കാൾ കരളലിയിക്കുന്ന രീതിയിലാണ് എന്റെ രക്ഷകനിലെ കുരിശിന്റെ വഴി, ചാട്ടവാറടിയേറ്റ് പിടയുന്ന യേശുവിനെ വലിച്ചിഴച്ചോണ്ടു പോകുന്നത് ജനങ്ങളുടെ ഇടയിലൂടെയാണ്. താങ്കൾ തീർച്ചയായും വരണം, സാദരം ക്ഷണിക്കുന്നു.