നി ചെറിയ വാഹനാപകടങ്ങൾ നടന്നാൽ പൊലീസ് സ്റ്റേഷനിലേക്ക് ഓടേണ്ട. വാഹനാപ കടങ്ങൾ നടന്നാൽ പെട്രോൾ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ സൗകര്യം ദുബൈയിൽ ഉടൻ നിലവിൽ വരും.മൂന്ന് ഇനോക്ക് പെട്രോൾ സ്റ്റേഷനുകളിലാണ് ആദ്യമായി ഈ സൗകര്യം ഏർപ്പെടുത്തുന്നത്.

യുഎഇയിൽ ചെറിയ വാഹനാപകടമായാലും വാഹനത്തിന്റെ അറ്റകുറ്റ പണിക്കും ഇൻഷൂറൻസിനും പൊലീസിന്റെ റിപ്പോർട്ട് നിർബന്ധമാണ്. ദുബൈ പൊലീസിന്റെ സ്മാർട്ട് ഫോൺ ആപ്പിലൂടെയാണ് ഇേനാക് ജീവനക്കാർ ചെറു വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുക. ഇനോകിന്റെ 15 ജീവനക്കാർക്ക് ഇതിനുള്ള പരിശീലനം നൽകും. പൊലീസ് സ്റ്റേഷനുകളിലെ തിരക്ക് കുറക്കാൻ പുതിയ സംവിധാനം ഉപകരിക്കും.

മൂന്ന് ഇനോക് പെട്രോൾ സ്റ്റേഷനുകളിലായിരിക്കും ആദ്യഘട്ടത്തിൽ സംവിധാനം ഏർപ്പെടുത്തുക. ട്രിപ്പോളി സ്ട്രീറ്റിലെ അൽ വാസൻ സ്റ്റേഷൻ, മുഹമ്മദ് ബിൻ സായിദ് റോഡിൽ അബൂദബി ദിശയിലെ അൽ യമാമ സ്റ്റേഷൻ, ഷാർജ ദിശയിലെ ബൈപ്പാസ് റോഡ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈസംവിധാനം വരിക.

ദിവസം 250 ലധികം ചെറു അപകടം നടക്കുന്ന മേഖലയാണിത്. ജീവനക്കാർക്ക് മൂന്ന് മാസം നീളുന്ന പരിശീലനം നൽകും. ആപ്പിലൂടെ മൂന്നു മിനിറ്റിനകം നടപടികൾ പൂർത്തിയാക്കാം. സ്റ്റേഷനിലെ തിരക്ക് മൂലം ഇതിന് അരമണിക്കൂറെങ്കിലും സമയമെടുക്കും. അപകടം സംബന്ധിച്ച വിവരങ്ങളും വാഹനത്തിന്റെ ചിത്രവും ആപ്പിലൂടെ സമർപ്പിച്ചാൽ ആക്‌സിഡന്റ് റിപ്പോർട്ട് മിനിറ്റുകൾക്കകം ഇമെയിലായും എസ്.എം.എസ് ആയും മൊബൈലിലെത്തും. പരീക്ഷണ ഘട്ടം വിജയമാണെന്ന് കണ്ടാൽ കൂടുതൽ പെട്രോൾ സ്റ്റേഷനുകളിലേക്ക് സൗകര്യം കൊണ്ടുവരും.