- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഇനി കൃത്യവില നൽകി മാത്രം സാധനങ്ങൾ വാങ്ങുക; കച്ചവട തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാൻ പുതിയ ആപ്പുമായി വാണിജ്യ മന്ത്രാലയം
ദോഹ: ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാനും അധിക വില ഈടാക്കി ഉപയോക്താക്കളെ പിഴിയുന്ന കച്ചവടക്കാരെ പിടികൂടാനുമായി പുതിയ മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്ത് വാണിജ്യ മന്ത്രാലയം. ഹൗ മച്ച് എന്ന പേരിൽ പുറത്തിറക്കിയിട്ടുള്ള മൊബൈൽ ആപ്പ് വഴി വിലയിൽ കൃത്രിമത്വം കാട്ടി ഉപയോക്താക്കളെ വഞ്ചിക്കുന്ന ചെറുകിട കച്ചവടക്കാരെ കുടുക്കാൻ സാധിക്കും. രാജ്യത്
ദോഹ: ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാനും അധിക വില ഈടാക്കി ഉപയോക്താക്കളെ പിഴിയുന്ന കച്ചവടക്കാരെ പിടികൂടാനുമായി പുതിയ മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്ത് വാണിജ്യ മന്ത്രാലയം. ഹൗ മച്ച് എന്ന പേരിൽ പുറത്തിറക്കിയിട്ടുള്ള മൊബൈൽ ആപ്പ് വഴി വിലയിൽ കൃത്രിമത്വം കാട്ടി ഉപയോക്താക്കളെ വഞ്ചിക്കുന്ന ചെറുകിട കച്ചവടക്കാരെ കുടുക്കാൻ സാധിക്കും.
രാജ്യത്തെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ചെറുകിട കച്ചവടക്കാർ വില വിവരപ്പട്ടിക പ്രദർശിപ്പിച്ചിരിക്കണമെന്നാണ്. എന്നാൽ ഇത്തരത്ിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതെ ഉപയോക്താക്കളിൽ നിന്ന് തോന്നുംപടി വില ഈടാക്കുന്ന സാഹചര്യം ഇനി ഉണ്ടാകാതിരിക്കാനാണ് പുതിയ ആപ്പ് പ്രയോജനം ചെയ്യുക. ഇത്തരക്കാരെ കുടുക്കാൻ കടയിൽ നിന്നു തന്നെ ഉപയോക്താക്കൾക്ക് പരാതിപ്പെടാൻ സാധിക്കുന്നതാണ് ഹൗ മച്ച് ആപ്പ്.
ഐ ഫോണുകളിലും ആൻഡ്രോയ്ഡ് ഫോണുകളിലും ഹൗ മച്ച് ആപ്പ് ഡൗൺലോഡ് ചെയ്യാം.
ഈ ആപ്പിലെ പബ്ലിക് സർവീസസ്, കൺസ്യൂമർ സർവീസസ് എന്നീ ഓപ്ഷനുകളിലൂടെ പൊതുജനങ്ങൾക്ക് സ്മാർട്ട് ഫോണിലൂടെ പരാതിപ്പെടുകയും ചെയ്യാം. വിലവിവരപ്പട്ടിക കൃത്യമായി പ്രദർശിപ്പിക്കാത്ത കടകൾക്കെതിരേ പരാതിപ്പെടാൻ വാണിജ്യമന്ത്രാലയം നേരത്തെ പുറത്തിറക്കിയ ആപ്പ് പരിഷ്‌ക്കരിച്ചതാണ് ഇത്. പുതിയ ആപ്പിലെ കൺസ്യൂമർ സർവീസസ് സെക്ഷനിൽ ക്ലിക്ക് ചെയ്താൽ വിലയിൽ കൃത്രിമം കാട്ടിയ കടയുടെ പേരടക്കമുള്ള വിവരങ്ങൾ പൂരിപ്പിക്കാനുള്ള ഫോറം ലഭിക്കും.
ആ ഫോം പൂരിപ്പിച്ച് സ്ഥാപനത്തിന്റെ ചിത്രവും ഉൾപ്പെടുത്തി മൊബൈലിലൂടെ തന്നെ മന്ത്രാലയത്തിന് അയയ്ക്കാം. മന്ത്രാലയം ഈ വിവരങ്ങൾ പരിശോധിച്ച് സ്ഥാപനം വീഴ്ചവരുത്തിയതായി കണ്ടാൽ നിയമനടപടി എടുക്കും.