- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടം വാങ്ങാവുന്നിടത്ത് നിന്നെല്ലാം കടം വാങ്ങി; വാടകവീട്ടിൽ നിന്ന് വീട്ടുടമ ഉടൻ പടിയിറക്കും; ശമ്പളം ഇന്നുകിട്ടും നാളെ കിട്ടുമെന്ന പ്രതീക്ഷയിൽ എത്രനാൾ? കൈയിൽ കാൽക്കാശില്ലാതെ ഗതിമുട്ടി വാർത്താവതാരകന്റെ ആത്മഹത്യാശ്രമം; അപകടനില തരണം ചെയ്തെങ്കിലും മുന്നോട്ടുള്ള വഴി ഏതെന്ന ചോദ്യം മുന്നിൽ; നികേഷ് കുമാറിന്റെ റിപ്പോർട്ടർ ടിവിയിലെ തൊഴിൽ ചൂഷണം കടുപ്പമെന്ന് ജീവനക്കാർ
കൊച്ചി: സമൂഹത്തിലെ അനീതികൾക്കും അധർമ്മങ്ങൾക്കുമെതിരെ സധീരം ശബ്്ദമുയർത്തുകയും അധികാരികളോട് പരിഹാരം തേടുകയും ചെയ്യുന്നവരാണ് മാധ്യമപ്രവർത്തകർ.എന്നാൽ, സ്വന്തം തൊഴിലിടത്തിൽ സംഭവിക്കുന്ന ചൂഷണങ്ങളോടും, അനീതികളോടും പ്രതികരിക്കാൻ പോലുമാകാതെ നിസ്സഹായരായാണ് പലരും കഴിഞ്ഞുകൂടുന്നത്. തൊഴിൽ ചൂഷണത്തിൽ വശംകെട്ടും മാസങ്ങളായി ശമ്പളം കിട്ടാതെ വലഞ്ഞും ജീവിതം വഴിമുട്ടുമ്പോൾ കടുംകൈക്ക് മുതിരുന്ന സംഭവങ്ങളും ഏറെ വരികയാണ്. ഏറ്റവുമൊടുവിൽ റിപ്പോർട്ടർ ടിവിയിലാണ് അത്തരമൊരും സംഭവം ആവർത്തിച്ചിരിക്കുന്നത്.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ചാനൽ. മൂന്ന് മാസമായി ശമ്പളമില്ല.ഗതികെട്ട് ചോദിച്ചാൽ അൽപാപം വീതിച്ചുതരും. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വഴി കാണാതെ ചാനലിലെ വാർത്താ അവതാരകനാണ് കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചത്. ഉറക്കഗുളിക കഴിച്ച് അബോധാവസ്ഥയിലായ അവതാരകൻ കണ്ണൂരിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.ഇയാളുടെ നില മെച്ചപ്പെട്ടതായാണ് വിവരം.വ്യക്തിപരമായ പ്രശ്നങ്ങൾക്കൊപ്പം സാമ്പത്തിക ബാധ്യതയും കടക്കാരുടെ ശല്യവുമാണ് ആത്മഹത്യാശ്രമത
കൊച്ചി: സമൂഹത്തിലെ അനീതികൾക്കും അധർമ്മങ്ങൾക്കുമെതിരെ സധീരം ശബ്്ദമുയർത്തുകയും അധികാരികളോട് പരിഹാരം തേടുകയും ചെയ്യുന്നവരാണ് മാധ്യമപ്രവർത്തകർ.എന്നാൽ, സ്വന്തം തൊഴിലിടത്തിൽ സംഭവിക്കുന്ന ചൂഷണങ്ങളോടും, അനീതികളോടും പ്രതികരിക്കാൻ പോലുമാകാതെ നിസ്സഹായരായാണ് പലരും കഴിഞ്ഞുകൂടുന്നത്. തൊഴിൽ ചൂഷണത്തിൽ വശംകെട്ടും മാസങ്ങളായി ശമ്പളം കിട്ടാതെ വലഞ്ഞും ജീവിതം വഴിമുട്ടുമ്പോൾ കടുംകൈക്ക് മുതിരുന്ന സംഭവങ്ങളും ഏറെ വരികയാണ്.
ഏറ്റവുമൊടുവിൽ റിപ്പോർട്ടർ ടിവിയിലാണ് അത്തരമൊരും സംഭവം ആവർത്തിച്ചിരിക്കുന്നത്.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ചാനൽ. മൂന്ന് മാസമായി ശമ്പളമില്ല.ഗതികെട്ട് ചോദിച്ചാൽ അൽപാപം വീതിച്ചുതരും. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വഴി കാണാതെ ചാനലിലെ വാർത്താ അവതാരകനാണ് കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചത്. ഉറക്കഗുളിക കഴിച്ച് അബോധാവസ്ഥയിലായ അവതാരകൻ കണ്ണൂരിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.ഇയാളുടെ നില മെച്ചപ്പെട്ടതായാണ് വിവരം.വ്യക്തിപരമായ പ്രശ്നങ്ങൾക്കൊപ്പം സാമ്പത്തിക ബാധ്യതയും കടക്കാരുടെ ശല്യവുമാണ് ആത്മഹത്യാശ്രമത്തിലേക്ക് എത്തിച്ചതെന്ന് മാധ്യമപ്രവർത്തകന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. .
'ആത്മഹത്യചെയ്യാൻ തീരുമാനിച്ചത് കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്നാണ്. മഹീന്ദ്ര ഫിനാൻസ് പ്രതിനിധികൾ മാനസികമായി പീഡിപ്പിക്കുന്നു. പ്രണയിനിയെ നഷ്ടമായി, അവളെ എനിക്ക് തിരികെ കിട്ടില്ലെന്ന് അറിയാം. അതും മരണത്തിന്റെ വഴി തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചു. നന്നായി ജോലിചെയ്യാൻ സാധിച്ചത് റിപ്പോർട്ടർ ടിവിയിലാണ്. നികേഷ് സാർ നല്ല അവസരങ്ങൾ തന്നു. പക്ഷെ കമ്പനി ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാൽ അവരോട് ശമ്പളം ചോദിക്കാനും മടിയാണ്. അനിയത്തിയെ പഠിപ്പിക്കണം..
കടങ്ങൾ കൂടി വരികയാണ്. എന്തു ചെയ്യണമെന്ന് അറിയില്ല. മനസമാധാനമായി ജോലിചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. ഒരാളുടെ കയ്യിൽ നിന്ന് 40000 രൂപ കടം വാങ്ങിയിരുന്നു. പക്ഷെ തിരിച്ചടയ്ക്കാൻ പറ്റിയില്ല. '
പ്രണയം തകർന്നതും ആത്മഹത്യക്ക് കാരണമായി മാധ്യമപ്രവർത്തകൻ ചൂണ്ടിക്കാട്ടുന്നു. കണ്ണൂരിൽ വച്ച് അമിതമായി ഉറക്കഗുളിക കഴിച്ച് അബോധാവസ്ഥയിലായ യുവാവിനെ ബസ് ജീവനക്കാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. നേരത്തെ ന്യൂസ് ഫ്‌ളോറിൽ വച്ച് ആരോഗ്യപ്രശ്നങ്ങൾ നേരിട്ട മാധ്യമപ്രവർത്തകന് ചികിത്സക്കായി കൃത്യസമയത്ത് കമ്പനി പണം കൊടുത്തിരുന്നില്ലെന്നും ആരോപണമുണ്ടായിരുന്നു.ആദ്യം ധനസഹായം നൽകാൻ തയ്യാറായില്ലെങ്കിലും, പിന്നീട് സംഗതി പ്രശ്‌നമാകുമെന്ന മുന്നറിയിപ്പ് വന്നപ്പോൾ മാത്രമാണ് മാനേജ്‌മെന്റ് മുതിർന്നത്.
ചാനലിൽ നിന്ന് മാധ്യമപ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്.ശമ്പളമില്ലാതെ എത്രനാൾ പിടിച്ചുനിൽക്കുമെന്നാണ് മിക്കവരും ചോദിക്കുന്നത്. സാധാരണ വിഷു പോലെയുള്ള വിശേഷാവസരങ്ങളിൽ സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം മാറ്റി വച്ച് ശമ്പളം നൽകാറുണ്ടായിരുന്നു. എന്നാൽ റിപ്പോർട്ടറിൽ ഇത്തവണ അതുമുണ്ടാകാത്തത് ജീവനക്കാരെ വിഷമിപ്പിച്ചതിന് അളവില്ല.സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴും, അമൃത ടിവി മുൻ ചീഫ് എഡിറ്റർ നീലൻ അടക്കമുള്ള ചില പ്രമുഖരെ ചാനലിന്റെ തലപ്പത്ത് വലിയ ശമ്പളത്തിൽ കൺസൾട്ടന്റ്മാരായി നിയമിച്ചതിന്റെ ഔചിത്യവും ജീവനക്കാർ ചോദ്യം ചെയ്യുന്നു.തങ്ങൾ മാസങ്ങളായി ശമ്പളം കിട്ടാതെ ജീവിക്കാൻ പണിപ്പെടുമ്പോൾ ഇത്ര വലിയ ശമ്പളം കൊടുത്ത് പ്രമുഖരെ തലപ്പത്തിരുന്നതിന്റെ സാംഗത്യമാണ് ഇവർ ചോദ്യം ചെയ്യുന്നത്. ഇതുകൂടാതെ തൊടുപുഴ അൽഅസർ കോളേജിൽ വൻതോതിൽ പണം മുടക്കി ചാനൽ സ്റ്റേജ് ഷോ നടത്തി. ജീവനക്കാർ പട്ടിണി കിടക്കുമ്പോഴാണ് ഇത്തരം പുറംമോടികളിൽ മാനേജ്‌മെന്റ് ഭ്രമിക്കുന്നത്.
കഴിഞ്ഞ വർഷാവസാനം ചാനൽ ഉടമ നികേഷ് കുമാർ അടക്കമുള്ള റിപ്പോർട്ടർ ചാനൽ ഔദ്യോഗിക ഗ്രൂപ്പായ ഫ്രണ്ടസ് റിപ്പോർട്ടർ വാട്ട്‌സാപ്പ് ഗ്രൂപ്പിൽ വന്ന വനിതാ ജീവനക്കാരിയുടെ സന്ദേശം ഇപ്പോഴും പ്രസക്തമാണ്.'ആർത്തവകാലത്ത് നാപ്കിൻ വാങ്ങാൻ പോലും കയ്യിൽ കാശില്ല., ബസ് ചാർജ് കൊടുക്കാൻ കയ്യിൽ കാശില്ലാതായിട്ട് ഒരു മാസം പിന്നിടുന്നു., ഇതിനെക്കാൾ ദുരിതമാണ് മിക്ക ജീവനക്കാരുടെയും അവസ്ഥ. കടം വാങ്ങാവുന്നിടത്തുന്നൊക്കെ കടം വാങ്ങിയാണ് പലരും ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത് .' - ശമ്പളം ഇന്ന് കിട്ടും, നാളെ കിട്ടും എന്ന് കരുതി മാസങ്ങളായി കാത്തിരിക്കുന്ന റിപ്പോർട്ടർ ചാനൽ ജീവനക്കാരി തന്റെ ദുരവസ്ഥ പറയുന്ന വരികളാണിത്.
സ്ഥാപനം വിട്ടവർ മറ്റ് കൂട് തേടി പോയെങ്കിലും നിലവിലുള്ളവർ ദുരിതത്തിൽ ശ്വാസം മുട്ടുന്നതായാണ് ജീവനക്കാരിയുടെ വാട്സ് ആപ്പ് പോസ്റ്റിൽ നിന്ന് വ്യക്തമാകുന്നത്. ശമ്പളം ലഭിക്കാതെ മാസങ്ങൾ തള്ളിനീക്കുമ്പോൾ അധികൃതരെ ബന്ധപ്പെട്ടാൽ സത്യസന്തമായ മറുപടി ലഭിക്കില്ലെന്ന് ജീവനക്കാരി കുറിപ്പിൽ പറയുന്നു.കഴിഞ്ഞ വർഷത്തെ അവസ്ഥയിൽ നിന്ന് ഇപ്പോഴും കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ചാനൽ അവതാരകന്റെ ആത്മഹത്യാശ്രമത്തിൽ നിന്ന് ധരിക്കേണ്ടത്.