തിരുവനന്തപുരം: പീസ് സ്‌കൂളുമായും ഐഎസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട മുഖ്യചോദ്യങ്ങളിൽ ഒഴിവ്കഴിവ് പറഞ്ഞ് എംഡി എം.എം.അക്‌ബർ. റിപ്പോർട്ടർ ചാനലിലെ ക്ലോസ് എൻകൗണ്ടർ പരിപാടിയിൽ അഭിലാഷ് മോഹൻ നടത്തിയ അഭിമുഖത്തിലാണ് പ്രസക്തമായ ചോദ്യങ്ങളിൽ നിന്നുള്ള ഒഴിഞ്ഞുമാറ്റം.

2016 ഒക്‌ടോബറിൽ രജിസ്റ്റർ ചെയ്ത മതവിദ്വേഷം പരത്തിയതുമായി ബന്ധപ്പെട്ട കേസിൽ എന്തുകൊണ്ട് നിയമനടപടികൾക്ക് വിധേയമായില്ല എന്ന ചോദ്യത്തോടെയാണ് ക്ലോസ് എൻകൗണ്ടർ തുടങ്ങുന്നത്.'എഫ്‌ഐആറിൽ താൻ പ്രതിയല്ല. നിയമനടപടികൾക്ക് വിധേയമായില്ല എന്ന് പറയുന്നത് വെറുതെയാണ്. കേസിന്റെ റൂട്ട് എന്ന് പറയുന്നത് ഞങ്ങളുടെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചില ആളുകൾ, കാസർകോട്ട് നിന്ന് കാണാതെയായ അഥവാ ഐഎസിലേക്ക് പോയി എന്ന് പൊലീസ് ആരോപിക്കുന്ന ആളുകളിൽ പെട്ടുഎന്നുള്ളതാണ് കേസിന്റെ റൂട്ട്.'അന്ന് പൊലീസ് തന്റെ ഓഫീസുമായി ബന്ധപ്പെടുമ്പോൾ താൻ ഖത്തറിലായിരുന്നുവെന്നും എം.എം.അക്‌ബർ പറയുന്നു.അന്ന് താൻ നാട്ടിലെത്തി എൻഐഎയുടേതടക്കം മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് വിധേയനായി എന്നും അദ്ദേഹം പറഞ്ഞു.

പീസ് സ്‌കൂളുമായി ബന്ധപ്പെട്ട കേസ് ഉണ്ടായപ്പോൾ താൻ പുതിയ ഒരു സംരംഭം തുടങ്ങുന്ന തിരിക്കിലായിരുന്നതുകൊണ്ടാണ് നാട്ടിലേക്ക് വരാതിരുന്നതെന്നും എം.എം.അക്‌ബർ ന്യായീകരിക്കുന്നു.താനുമായി നേരിട്ട് ബന്ധപ്പെടാൻ ശ്രമിക്കാത്തതുകൊണ്ട് പൊലീസിന്റെ നടപടിയിൽ സംശയം തോന്നി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത് അറിഞ്ഞില്ല. നിയമനടപടികളിൽ നിന്ന് ഒഴിഞ്ഞുനിന്നത് എഫ്‌ഐആറിൽ പേരില്ലാത്തതുകൊണ്ടാണ്.പൊലീസ് ആവശ്യപ്പെടാത്ത്ത കൊണ്ടാണ് നാട്ടിലേക്ക് വരാതിരുന്നത്.

പീസ് സ്‌കൂളിൽ വിവാദ പാഠപുസ്തകം പഠിപ്പിച്ച സംഭവം

മാർക്കറ്റിൽ അവെയലബിൾ ആയ പുസ്തകം. ഇന്ത്യയിൽ 600 ഓളം ്‌സഥാപനങ്ങളിൽ നേരത്തെ പഠിപ്പിച്ച,സിബിഎസ്ഇയുടെ അംഗീകാരമുള്ള 175 സ്‌കൂളുകളിൽ പഠിപ്പിച്ച പുസ്തകം ഇസ്ലാമിക് സ്റ്റഡീസിന് വേണ്ടി സെലക്ട് ചെയ്തതാണ്. പുസ്തകം മുഴുവനായി വായിക്കുക എംഡിക്ക് സാധിക്കില്ല.പുസ്‌കത്തിന്റെ ഉത്തരവാദിത്തം പ്രസാധകർക്കാണ്. അത് മതവിദ്വേഷം പരത്തുന്നുണ്ടോയെന്നത് വേറെ വിഷയമാണ്.ആ പുസ്‌കകം മതവിദ്വേഷം പരത്തിയതായി പരാതിയില്ല.എന്നാൽ പുസ്തകത്തിലുള്ള പാഠഭാഗം അനുചിതമാണെന്ന കാര്യത്തിൽ സംശയമില്ല.അനുചിതമായതുകൊണ്ട് മതവിദ്വേഷം പരത്തുന്നതാണ് എന്നും അർഥമില്ല.അനുചിതമായതുകൊണ്ട് അത് പഠിപ്പിച്ചിട്ടില്ല.

കേരളത്തിൽ നിന്ന് ഐഎസിലേക്ക് പോയ 21 പേരിൽ അഞ്ച് പേരെങ്കിലും പീസ് സ്‌കൂളുമായി ബന്ധപ്പെട്ടവരാണ്. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു?

അത് തീർച്ചയായും പരിശോധിക്കേണ്ടതാണ്. 21 പേർ പോയത് കാസർകോഡ് ജില്ലയിലെ തൃക്കരിപ്പൂർ, പടന്ന തുടങ്ങിയ സ്ഥ്‌ലങ്ങളിൽ നിന്നാണ്.ഇവിടങ്ങളിൽ ജീവിച്ച ആളുകളാണ് ഈ നാലുപേരും.ഞങ്ങളുചെ സ്ഥാപനങ്ങളിൽ നാനൂറോളം ജീവനക്കാരുണ്ട്. കാസർകോഡ് നിന്ന് മാത്രം നാലുപേർ ഐഎസിലേക്ക് പോയെങ്കിൽ അത് പീസ് സ്‌കൂളിന്റെ കുറ്റമല്ല.

അബ്ദുൾ റാഷിദ് അബ്ദുള്ള അദ്ദേഹം പീസ് സ്‌കൂളിന്റെ അഡ്‌മിനിസ്്്‌ട്രേറ്റർ ആയിരുന്നു.എൻഐഎ പറയുന്നത് അദ്ദേഹം കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റിന്റെ കിങ്പിൻ ആയിരുന്നു എന്നാണ്.

അദ്ദേഹം ഞങ്ങളുടെ സ്‌കൂളിലെ സ്റ്റാഫായിരുന്നു. അഡ്‌മിനിസ്‌ട്രേറ്റർ ഒന്നുമല്ല.വ്യക്തിപരമായി ഇതിൽ വന്നതിന് ശേഷമുള്ള പരിചയം മാത്രമേയുള്ളു.പീസ് സ്‌കൂൾ ലോഞ്ചിങ് പാഡല്ല.അവർ പീസിൽ നിന്ന് രാജി വച്ച ശേഷമാണ് ഐഎസിലേക്ക് പോയത്.മെറിൻ ജേക്കബ് എന്ന് പെൺകുട്ടി തമ്മനത്തെ സ്‌കൂളിൽ വന്നത് ഒരു ദിവസം അഭിമുഖത്തിന് വേണ്ടി മാത്രമാണ്.എന്നാൽ, പീസ് സ്‌കൂൾ പ്രതിയാവുന്നില്ല.

സുന്നികൾ ചോദിക്കുന്ന ചോദ്യമുണ്ട്.എന്തുകൊണ്ടാണ് സലഫി പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ മാത്രം തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുത്?കേരള സലഫികൾക്ക് ഐഎസിൽ സംവരണമുണ്ടോ?

നല്ലൊരുചോദ്യമാണ്. അത് സലഫി നേതൃത്വത്തോട് ചോദിക്കേണ്ട ചോദ്യമാണ്. ഞാൻ സലഫി നേതൃത്വവുമായി ബന്ധപ്പെട്ടയാളല്ല.ഞാനൊരുസാധാരണ പ്രവർത്തകൻ മാത്രമാണ്.പീസ് സ്‌കൂളിന് സലഫികളുമായി ബന്ധവുമില്ല.ഞാൻ കെഎൻ എമ്മുമായി അടുത്തു നിൽക്കുന്നയാളാണ്. പക്ഷെ പീസ് സ്‌കൂളിന് ആ ബന്ധമില്ല.അറസ്റ്റുമായി ബന്ധപ്പെട്ട നിയമനടപടികൾക്ക് വിധേയനാകുമെന്ന അക്‌ബറിന്റെ മറുപടിയോടെയാണ് ക്ലോസ് എൻകൗണ്ടർ അവസാനിക്കുന്നത്.