- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലേഖകനെ ക്വാർട്ടേഴ്സിൽ കയറി തച്ചാലോ? ഞാൻ ആളെ ഇറക്കാം; റിപ്പോർട്ടർ ചാനൽ ലേഖികയ്ക്കും പൊലീസുകാരനായ ഭർത്താവിനും എതിരെ നടത്തിയ ഭീഷണിയും അപവാദപ്രചാരണവും വെറും തമാശ മാത്രം! കണ്ണൂർ എആർ ക്യാമ്പിലെ പൊലീസുകാർ മാത്രം ഉൾപ്പെട്ട ഡ്യൂട്ടി ഫ്രണ്ട്സ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ തമാശയ്ക്ക് ഇട്ടതായിരുന്നു പോസ്റ്റുകളെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ; അന്വേഷണ റിപ്പോർട്ടാണ് ഏറ്റവും വലിയ തമാശയെന്ന് വിനീത
കണ്ണൂർ: ഷുഹൈബ് വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളിൽ വരുന്നതിന്റെ പേരിൽ ടിവി ചാനൽ ലേഖികയ്ക്കും ഭർത്താവായ പൊലീസുകാരനുമെതിരെ സിപിഎം സൈബർ ഗ്രൂപ്പുകളിൽ നിന്നു ഭീഷണി വന്നത് മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ടർ ചാനലിന്റെ കണ്ണൂരിലെ ലേഖിക വിനീത, ഭർത്താവും പൊലീസുകാരനുമായ സുമേഷ് എന്നിവർക്ക് എതിരെയാണ് അപകീർത്തി പ്രചരണവും ഭീഷണിപ്പെടുത്തലും ഉണ്ടായത്. ഇതിന് പിന്നാലെ പാർട്ടി പത്രമായ ദേശാഭിമാനിയിൽ തന്നെ ഇവരുടെ പേരുനൽകാതെ ഇത്തരത്തിൽ വാർത്ത നൽകിയതോടെ ഭീഷണിപ്പെടുത്തലും അപവാദ പ്രചരണവും ഇരട്ടിയാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ലേഖിക പൊലീസിൽ പരാതി നൽകിയത്. ക്വാർട്ടേഴ്‌സിൽ കയറി തച്ചാലോ.. ആളെ ഏർപ്പാടാക്കാം..' എന്ന് വാട്‌സ്ആപ് ഗ്രൂപ്പിൽ 'ക്വട്ടേഷൻ' എടുത്ത് സിപിഎം അനുകൂലികളായ പൊലീസുകാരും രംഗത്തെത്തി. ആരോപണത്തെ കുറിച്ച് കണ്ണൂർ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ച് കണ്ടെത്തിയ കാര്യങ്ങൾ വിനീത തന്നെ പറയട്ടെ: 'പ്രിയ സുഹൃത്തുക്കളെ ഇതൊന്ന് വായിക്കണം കേരള പൊലീസിന്റെ തമാശ......... :ശു
കണ്ണൂർ: ഷുഹൈബ് വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളിൽ വരുന്നതിന്റെ പേരിൽ ടിവി ചാനൽ ലേഖികയ്ക്കും ഭർത്താവായ പൊലീസുകാരനുമെതിരെ സിപിഎം സൈബർ ഗ്രൂപ്പുകളിൽ നിന്നു ഭീഷണി വന്നത് മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ടർ ചാനലിന്റെ കണ്ണൂരിലെ ലേഖിക വിനീത, ഭർത്താവും പൊലീസുകാരനുമായ സുമേഷ് എന്നിവർക്ക് എതിരെയാണ് അപകീർത്തി പ്രചരണവും ഭീഷണിപ്പെടുത്തലും ഉണ്ടായത്.
ഇതിന് പിന്നാലെ പാർട്ടി പത്രമായ ദേശാഭിമാനിയിൽ തന്നെ ഇവരുടെ പേരുനൽകാതെ ഇത്തരത്തിൽ വാർത്ത നൽകിയതോടെ ഭീഷണിപ്പെടുത്തലും അപവാദ പ്രചരണവും ഇരട്ടിയാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ലേഖിക പൊലീസിൽ പരാതി നൽകിയത്. ക്വാർട്ടേഴ്‌സിൽ കയറി തച്ചാലോ.. ആളെ ഏർപ്പാടാക്കാം..' എന്ന് വാട്‌സ്ആപ് ഗ്രൂപ്പിൽ 'ക്വട്ടേഷൻ' എടുത്ത് സിപിഎം അനുകൂലികളായ പൊലീസുകാരും രംഗത്തെത്തി.
ആരോപണത്തെ കുറിച്ച് കണ്ണൂർ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ച് കണ്ടെത്തിയ കാര്യങ്ങൾ വിനീത തന്നെ പറയട്ടെ:
'പ്രിയ സുഹൃത്തുക്കളെ ഇതൊന്ന് വായിക്കണം കേരള പൊലീസിന്റെ തമാശ......... :ശുഹൈബിന്റെ കൊലപാതകത്തെ തുടർന്ന് വാർത്തകൾ നൽകിയ കണ്ണുരിലെ ദൃശ്യമാധ്യമപ്രവർത്തകർക്ക് നേരെ തലങ്ങും വിലങ്ങുമായ സൈബർ പ്രചാരണ മായിരുന്നു ഉണ്ടായിരുന്നത്.അതിൽ മാധ്യമ പ്രവർത്തകർക്ക് നേരെ മോശമായ പദപ്രയോഗം വരെ ഉപയോഗിച്ച് കൊണ്ട് സിപി എം കണ്ണൂർ നഗരത്തിൽ ഫ്‌ളെക്‌സ്‌ബോർഡ് വെച്ചിരുന്നു. കണ്ണൂരിലെ റിപ്പോർട്ടർ ടിവിയിലെ റിപ്പോർട്ടറും സഹപ്രവർത്തകയുമായ വിനീതയെയും അവളുടെ ഭർത്താവും പൊലീസ് ഉദ്യോഗസ്ഥനായ സുമേഷിനെയും വിനീത വാർത്ത കൊടുത്തതിന് ക്വാർട്ടേഴ്‌സിൽ കയറി തല്ലുമെന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ചർച്ച ചെയ്തു..
ഇടതുപക്ഷ അനുകൂലികളായ പൊലീസ് ഉദ്യോഗസ്ഥരാണ് ഇത്തരം ഒരു ചർച്ച പൊലീസ് ഉദ്യോഗസ്ഥർ മാത്രമുള്ള ഗ്രൂപ്പിൽ നടത്തിയത്.ഇതിനെ തുടർന്ന് വിനീത കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ടാണ് താഴെ.... വായിക്കണം... ഷെയർ ചെയ്യണം.. ഒരു വനിതാ മാധ്യമ പ്രവർത്തകയെയും അവളുടെ ഭർത്താവായ പൊലീസ് ഉദ്യോഗസ്ഥനെയും 'ക്വാർട്ടേഴ്‌സിൽ കയറി തല്ലുന്ന കാര്യം ' എആർ ക്യാമ്പിലെ പൊലീസുകാർ മാത്രമുള്ള വാട്‌സ് ആപ് ഗ്രൂപ്പിൽ തമാശ രൂപേണ ചർച്ച ചെയ്യുകയോ ?നിങ്ങളുടെ അന്വേഷണ റിപ്പോർട്ടാണ് സാർ ഏറ്റവും വലിയ തമാശ ...... സഹപ്രവർത്തകനെയും ഭാര്യയെയും തല്ലുന്ന കാര്യം ചർച്ച ചെയ്ത പൊലീസുകാർക്ക് എതിരെ നടപടി എടുക്കാൻ നിങ്ങൾ ആരെയാണ് ഭയക്കുന്നത്?
എന്തിനായിരുന്നു ഈ അന്വേഷണ നാടകം? ആർക്കു വേണ്ടി?
കേസിന്റെ വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തുന്നതിലെ ഗൂഢസംഘത്തെ തിരിച്ചറിഞ്ഞെന്ന് വ്യക്തമാക്കിയായിരുന്നു വാർത്ത. വിനീതയുടെ പേരെടുത്ത് പറയാതെയാണ് വാർത്ത നൽകിയതെങ്കിലും കണ്ണൂരിലെ ഏക വനിതാ ചാനൽ റിപ്പോർട്ടർ എന്ന നിലയിൽ ഇവരെ തിരിച്ചറിയും വിധത്തിൽ വാർത്ത നൽകിയാണ് പത്രം ഇത്തരമൊരു പ്രചാരണത്തിന് എരിവുകൂട്ടിയത്. ഇതോടെ വിനീതയ്ക്കും പേരാവൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ഭർത്താവ് സുമേഷിനും എതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രചരണങ്ങൾ തുടങ്ങുകയായിരുന്നു.
സുമേഷിന്റെ ഫോട്ടോ സഹിതം സിപിഎം പ്രവർത്തകരുടെ വാട്സാപ് ഗ്രൂപ്പുകളിലും ഫേസ്‌ബുക് പേജുകളിലും വലിയതോതിൽ പ്രചാരണവുമുണ്ടായി. സുമേഷിനെ വീട്ടിൽ കയറി ആക്രമിക്കുമെന്നും മറ്റും സിപിഎം അനുകൂല പൊലീസുകാരുടെ വാട്സാപ് ഗ്രൂപ്പുകളിലും ഭീഷണിയുണ്ടായി. ഇതോടെയാണ് ജില്ലാ പൊലീസ് മേധാവിക്കു വിനീത പരാതി നൽകിയത്. സംഭവത്തിൽ പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ലാ ഘടകം പ്രതിഷേധിക്കുകയും ചെയ്തു.
പ്രമുഖ ചാനലിലെ വനിതാ റിപ്പോർട്ടർ ആദ്യം ബ്രേക്കിങ് ന്യൂസ് നൽകുമെന്നും തുടർന്ന് മറ്റ് ചാനലുകൾ വാർത്ത ഏറ്റെടുക്കുമെന്നും ഇങ്ങനെയാണ് സിപിഎമ്മിനെതിരെ കടന്നാക്രമണം നടക്കുന്നതെന്നും വാർത്തയിൽ പറഞ്ഞിരുന്നു. മലയോര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്ക് വിവരം നൽകുമെന്നും ഇയാളാണ് ആവശ്യമായ ചേരുവകൾ ചേർത്ത് സിപിഎം വിരുദ്ധ നുണബോംബുകൾ സൃഷ്ടിക്കുന്നതെന്നുമായിരുന്ന ആക്ഷേപം.
ഇതോടൊപ്പം മാധ്യമപ്രവർത്തകരെയും വാർത്ത ചോർത്തുന്ന പൊലീസുകാരെയും തല്ലാൻ വാട്സ്ആപ് വഴി സിപിഎം അനുകൂല പൊലീസുകാർ 'ക്വട്ടേഷൻ ചർച്ച' നടത്തിയതും പുറത്തുവന്നു. പാർട്ടി അനുകൂലികളായ പൊലീസുകാരാണ് വാട്സ് ആപ് കൂട്ടായ്മയിലൂടെ ചർച്ച നടത്തിയത്. മാധ്യമപ്രവർത്തകരെ വീടുകയറി തല്ലാൻ ക്വട്ടേഷൻ എടുക്കാമെന്നാണ് ഒരാൾ പറയുന്നത്. പേരെടുത്തുപറഞ്ഞും പൊലീസുകാരുടെ പടങ്ങളിട്ടുമാണ് പ്രചാരണം
നടത്തിയത്.
എആർ ക്യാമ്പ് കേന്ദ്രീകരിച്ചുള്ള പൊലീസുകാർ അംഗങ്ങളായ ഡ്യൂട്ടി ഫ്രണ്ട്സ് എന്ന ഗ്രൂപ്പിലാണ് ഇത്തരമൊരു ചർച്ച നടന്നത്. 'ക്വാർട്ടേഴ്സിൽ കയറി തച്ചാലോ.. ആളെ ഏർപ്പാടാക്കാം.. 'എന്നുപറഞ്ഞാണ് സുമേഷിനെ ആക്രമിക്കുമെന്ന് വെല്ലുവിളിയും ഉണ്ടായത്. ഈ വിവരങ്ങളെല്ലാം ചൂണ്ടിക്കാട്ടിയും തന്റെ ഒഫീഷ്യൽ നമ്പർ ഉൾപ്പെടെ ചോർത്തുന്നതായി സംശയമുണ്ടെന്നും വ്യക്തമാക്കിയാണ് വിനീത പരാതി നൽകിയത്.