- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം ബാത്ത്ടബ്ബിലേക്ക് ഞാൻ ചാടും.. അപ്പോൾ ക്യാമറയും കൂടെ ചാടട്ടെ; ഈ കൊച്ചുബാത്ത്ടബ്ബിൽ ശ്രീദേവി എങ്ങനെ മുങ്ങി മരിക്കും? അവർക്ക് സുഖമായി ചാടിയിറങ്ങാമായിരുന്നു; ആരെങ്കിലും താരത്തെ മുക്കിയതായിരിക്കും? ബാത്ത്ടബ്ബുകളിൽ ചാടിയും കിടന്നും ഇരുന്നും ആളെക്കൂട്ടുന്ന ഇന്ത്യൻ ചാനലുകളുടെ ക്രൈംറിപ്പോർട്ടിങ് കണ്ട് കണ്ണ് തള്ളി ദുബായ് പൊലീസും വിദേശ ചാനലുകളും
മുംബൈ:ദുബായിൽ ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവിയുടെ അപ്രതീക്ഷിത അന്ത്യം ബോളിവുഡിനെ മാത്രമല്ല ആ താരത്തെ സ്‌നേഹിക്കുന്ന എല്ലാവരെയും ദുഃഖത്തിലാഴ്‌ത്തി.ശ്രീദേിയുടെ അന്ത്യം ഹൃദയാഘാതം മൂലമാണെന്ന് ആദ്യം വാർത്തകൾ പരന്നതോടെ,സോഷ്യൽ മീഡിയയിൽ ധാരാളം തിയറികൾ ഉയർന്നുവന്നു. ബോടക്‌സ് ഇൻജക്ഷനും, കോസ്മററിക് സർജറിയും ഒക്കെയാണ് താരത്തിന്റെ കാലമെത്തും മുമ്പേയുള്ള വേർപാടിന് കാരണമായി സമൂഹമാധ്യമങ്ങൾ നിരത്തിയത്. എന്നാൽ, ദുബായ് പൊലീസ് ഡെത്ത് സർട്ടിഫിക്കറ്റ് പുറത്ത് വിട്ടതോടെ കാരണം മുങ്ങിമരണമായി. ബാത്ത് ടബ്ബിൽ എങ്ങനെയാണ് ശ്രീദേവി മുങ്ങി മരിച്ചതെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്.പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ വിശദാംശങ്ങൾക്ക് കാത്ത് നിൽക്കാനൊന്നും ആർക്കും സമയമില്ലല്ലോ! ഇന്ത്യൻ മാധ്യമങ്ങൾ ശ്രീദേവിയുടെ മരണം അക്ഷരാർഥത്തിൽ ആഘോഷിക്കുകയായിരുന്നു. ശ്രീദേവിയുടെ ബാത്ത്‌റൂമിലെ അവസാന 15 മിനിറ്റുകൾ വെളിപ്പെടുത്തുമെന്നായിരുന്നു ഹിന്ദി ചാനലായ എബിപി ന്യൂസിന്റെ പ്രഖ്യാപനം.ബാത്ത് ടബ്ബും ശ്രീദേവിയുടെ ച്ിത്രം അതിന്റെ മുകളി
മുംബൈ:ദുബായിൽ ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവിയുടെ അപ്രതീക്ഷിത അന്ത്യം ബോളിവുഡിനെ മാത്രമല്ല ആ താരത്തെ സ്‌നേഹിക്കുന്ന എല്ലാവരെയും ദുഃഖത്തിലാഴ്‌ത്തി.ശ്രീദേിയുടെ അന്ത്യം ഹൃദയാഘാതം മൂലമാണെന്ന് ആദ്യം വാർത്തകൾ പരന്നതോടെ,സോഷ്യൽ മീഡിയയിൽ ധാരാളം തിയറികൾ ഉയർന്നുവന്നു. ബോടക്‌സ് ഇൻജക്ഷനും, കോസ്മററിക് സർജറിയും ഒക്കെയാണ് താരത്തിന്റെ കാലമെത്തും മുമ്പേയുള്ള വേർപാടിന് കാരണമായി സമൂഹമാധ്യമങ്ങൾ നിരത്തിയത്.
എന്നാൽ, ദുബായ് പൊലീസ് ഡെത്ത് സർട്ടിഫിക്കറ്റ് പുറത്ത് വിട്ടതോടെ കാരണം മുങ്ങിമരണമായി. ബാത്ത് ടബ്ബിൽ എങ്ങനെയാണ് ശ്രീദേവി മുങ്ങി മരിച്ചതെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്.പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ വിശദാംശങ്ങൾക്ക് കാത്ത് നിൽക്കാനൊന്നും ആർക്കും സമയമില്ലല്ലോ! ഇന്ത്യൻ മാധ്യമങ്ങൾ ശ്രീദേവിയുടെ മരണം അക്ഷരാർഥത്തിൽ ആഘോഷിക്കുകയായിരുന്നു.
ശ്രീദേവിയുടെ ബാത്ത്‌റൂമിലെ അവസാന 15 മിനിറ്റുകൾ വെളിപ്പെടുത്തുമെന്നായിരുന്നു ഹിന്ദി ചാനലായ എബിപി ന്യൂസിന്റെ പ്രഖ്യാപനം.ബാത്ത് ടബ്ബും ശ്രീദേവിയുടെ ച്ിത്രം അതിന്റെ മുകളിലും ..അവതാരകൻ ഈ ദൃശ്യത്തിന്റെ തൊട്ടടുത്ത് നിൽക്കുന്നു..ഇതായിരുന്നു ആജ്തക്കിന്റെ വാർത്താവതാരണം.
തെലുങ്കുചാനലായ ടിവി9 അൽപം കൂടി കടന്ന് ശ്രീദേവി ബാത്ത്ടബ്ബിൽ മരിച്ചുകിടക്കുന്നതായും ബോണി കപൂർ നോക്കി നിൽക്കുന്നതായുമുള്ള മോർഫ് ചെയ്ത ദൃശ്യം കാട്ടി.ബാത്ത്ടബ്ബിന് മുകളിൽ മദ്യകുപ്പി വച്ച് സീനുകളുടെ പുനഃസൃഷ്ടി നടത്തി ബോണി കപൂറിന് ക്ലീൻ ചിറ്റ് കിട്ടിയിട്ടില്ലെന്ന് സൂചിപ്പിക്കാനും ചാനൽ മടിച്ചില്ല.
ഇംഗ്ലീഷ് ചാനലുകളും പിന്നിലായില്ല.ബാത്ത്ടബ്ബിൽ ശ്രീദേവി മരിച്ചുകിടക്കുന്ന ദൃശ്യം സിഎൻഎൻ ന്യൂസ് 18 കാട്ടി. ടൈംസ് നൗവിന് ഇൻവസ്റ്റിഗേറ്റീവ് ജേണലിസത്തിൽ താൽപര്യം കൂടുതലായതുകൊണ്ട് ശ്രീദേവി ടബ്ബിനടുത്ത് നിൽക്കുന്നതും, അവരുടെ ഉയരവും ടബ്ബിന്റെ ആഴവും അടക്കം ആർക്കമഡീസ് പ്രിൻസിപ്പിൾ വരെ പ്രൈംടീമിൽ വിശദീകരിച്ചു.റിപ്പബ്ലിക് ടിവി കിട്ടിയ അവസരം പാഴാക്കാതെ ശശിതരൂരിനോടുള്ള ദേഷ്യം തീർത്തു.ശ്രീദേവിയുടെ മരണം സുനന്ദപുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെടുത്താനായിരുന്നു അവർക്ക് കൗതുകം.
എന്നാൽ, ഏറ്റവും ഭീകരദൃശ്യത്തിനുള്ള അവാർഡ് കൊടുത്താൽ അത് തെലുങ്കുചാനലായ മഹാ ന്യൂസിനായിരിക്കും. ബാത്ത് റൂമിലാണ് അവരുടെ ക്രൈം ബ്യൂറോ ചീഫ് നിൽ്കകുന്നത്. പിങ്ക് നിറമുള്ള ബാത്ത്ടബ്ബിന് അടുത്ത് നിന്ന് കൊണ്ട് ജേണലിസ്റ്റ് ചോദിക്കുന്നു:ശ്രീദേവി ബാത്ത് ടബ്ബിലേക്ക് തെന്നി വീണതോ, അതോ വേറെന്തെങ്കിലുമോ?ശ്രീദേവി ഉപയോഗിച്ചിരുന്ന ബാത്ത്ടബ്ബിന്റെ ഉയരവും നീളവുമൊക്കെ ഇഷ്ടന് അറിയാം. ഇനി പ്രേക്ഷകർക്ക് സംശയം വല്ലതും ബാക്കിയുണ്ടെങ്കിൽ അതുതീർക്കാൻ അദ്ദേഹം ബാത്ത്ടബ്ബിലേക്കിറങ്ങുന്നു.
മുങ്ങിമരിക്കാൻ ഒരുസാധ്യതയുമില്ല...ഈ ടബ്ബിൽ.. ഇനി അഥവാ ശ്രീദേവി അതിൽ കിടിക്കുകയായിരുന്നെങ്കിൽ കൂടി.ആവശ്യമെങ്കിൽ ശ്രീദേവിക്ക് ബാത്തടബ്ബിൽ നിന്ന് ചാടിയിറങ്ങാമായിരുന്നുവെന്നും കണ്ടെ്തുന്നുഅഭിനവ ഷെർലക്ക് ഹോംസ്.അതുകൊണ്ട് ഇഷ്ടൻ മുന്നോട്ട് വയ്ക്കുന്ന മില്യൻ ഡോളർ ചോദ്യം ഇതാണ്: (ഇക്കാര്യം ചോദിക്കാൻ വേണ്ടിയാണ് ഇദ്ദേഹം ഇത്രയും പാടുപെട്ടത്) ആരെങ്കിലും ശ്രീദേവിയെ ബാത്ത്ടബ്ബിൽ മുക്കിയതാവുമോ?
അവിടം കൊണ്ട് തീർന്നുവെന്ന് കരുതരുത്. എങ്ങനെ ശ്രീദേവിയുടെ തല വെള്ളത്തിനടിയിൽ മുക്കിപിടിച്ചാരിക്കാമെനനും അവരെ ശ്വാസം മുട്ടിച്ച് കൊന്നിരിക്കാമെന്നുമൊക്കെയുള്ള ഗൂഢാലോചനാസിദ്ധാന്തങ്ങൾ വിശദീകരിച്ച ശേഷമേ ക്രൈം ബ്യൂറോ ചീഫിന് തൃപ്തിയായുള്ളു.
ഏതായാലും തങ്ങളുടെ പ്രിയതാരം ഇത്തരമൊരുമരണമല്ല അർഹിക്കുന്നതെന്നാവും ഇതുകണ്ടുകൊണ്ടിരുന്ന ആരാധകർ കരുതുക. അപ്രിയമായ ചോദ്യങ്ങൾ ചോദിക്കുക തീർച്ചയായും മാധ്യമപ്രവർത്തകരുടെ ജോലിയാണ്. എന്നാൽ, ഇപ്പോൾ കാട്ടുന്ന ഈ കൗതുകം സത്യം അറിയാനുള്ള പുറപ്പാടാണെന്ന് കരുതുക പ്രയാസം. വാട്്‌സാപ്പിലും മറ്റും പ്രചരിക്കുന്ന കള്ളക്കഥകൾ തെളിവുകളായി അവതരിപ്പിച്ച് പരമാവധി പ്രേക്ഷകരെ കൂട്ടുകയും അതുവഴി റേറ്റിങ് കൂട്ടുകയും തന്നെയാണ് ല്ക്ഷ്യം.
ദുബായ് പ്രസിദ്ധീകരണമായ ഖലീജ് ടൈംസ് ഇന്ത്യൻ മാധ്യമങ്ങൾക്ക് നൽകുന്ന ഉപദേശം ഇതാണ്. എന്തിനാണ് നിങ്ങൾ അറിയാത്ത കാര്യത്തിന്റെ വിധികർത്താക്കളാകുന്നുത്? അധികൃതർ സത്യം കണ്ടെത്തും വരെ ക്ഷമയോടെ കാത്തിരിക്കുക.