- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഈ മേഖലയിൽ നമുക്കു സ്വാധീനമുണ്ട്; നന്നായി ഡിസ്‌പ്ലേ ചെയ്യണം': മനോരമയുടെ ഇടുക്കി പേജിലെ വാർത്തയ്‌ക്കൊപ്പം റിപ്പോർട്ടറുടെ കുറിപ്പും; ട്രോൾ ചെയ്തു സോഷ്യൽ മീഡിയ
കട്ടപ്പന: മാദ്ധ്യമങ്ങൾക്ക് പലപ്പോഴും തെറ്റുപറ്റാറുണ്ട്. അച്ചടി മാദ്ധ്യമമായാലും ദൃശ്യമാദ്ധ്യമമായാലും ഓൺലൈൻ മാദ്ധ്യമങ്ങളായാലും ഇത്തരത്തിൽ തെറ്റുകൾ വരുത്താറുണ്ട്. അശ്രദ്ധയോ സാങ്കേതികപ്പിഴവുകളോ വ്യാപകമായ തെറ്റുകൾക്ക് കളമൊരുക്കാറുണ്ട്. സോഷ്യൽ മീഡിയയുടെ വ്യാപക ഇടപെടലുകൾ വന്നതോടെ തെറ്റുകൾ വരുത്തിയാൽ അപ്പോൾ തന്നെ ലോകം മുഴുവൻ അറ
കട്ടപ്പന: മാദ്ധ്യമങ്ങൾക്ക് പലപ്പോഴും തെറ്റുപറ്റാറുണ്ട്. അച്ചടി മാദ്ധ്യമമായാലും ദൃശ്യമാദ്ധ്യമമായാലും ഓൺലൈൻ മാദ്ധ്യമങ്ങളായാലും ഇത്തരത്തിൽ തെറ്റുകൾ വരുത്താറുണ്ട്. അശ്രദ്ധയോ സാങ്കേതികപ്പിഴവുകളോ വ്യാപകമായ തെറ്റുകൾക്ക് കളമൊരുക്കാറുണ്ട്.
സോഷ്യൽ മീഡിയയുടെ വ്യാപക ഇടപെടലുകൾ വന്നതോടെ തെറ്റുകൾ വരുത്തിയാൽ അപ്പോൾ തന്നെ ലോകം മുഴുവൻ അറിയുമെന്നതുറപ്പാണ്. ഇപ്പോഴിതാ ഇത്തരമൊരു മണ്ടത്തരം പത്രമുത്തശ്ശിയായ മലയാള മനോരമയ്ക്കു പറ്റിയിരിക്കുന്നു.
പത്രത്തിന്റെ ഇടുക്കി പേജിലാണ് അബദ്ധം സംഭവിച്ചിരിക്കുന്നത്. വാർത്തയ്‌ക്കൊപ്പം റിപ്പോർട്ടർ അയച്ച വ്യക്തിപരമായ കുറിപ്പും പ്രത്യക്ഷപ്പെട്ടതാണ് പത്രത്തിനു വിനയായത്. കല്ലാർ-മാങ്കുളം-പെരുമ്പൻ റോഡിനായി ജനങ്ങൾ നടത്തുന്ന സമരത്തിന്റെ റിപ്പോർട്ടിനു മുകളിലായാണു ലേഖകന്റെ കുറിപ്പു കൂടി പ്രത്യക്ഷപ്പെട്ടത്.
''ജനകീയ സമരമാണ്. ഒരു ഗ്രാമം മുഴുവൻ സമരത്തിനിറങ്ങിയത് ഇന്നലെ നടന്നതിന്റെ ഇംപാക്ടാണ്... നല്ല ഡിസ്‌പ്ലേയിൽ കൊടുക്കാവുന്നത്.. ഈ മേഖലയിൽ നമുക്കു പത്രം കൂടുതലുണ്ട്.'' എന്നാണ് വാർത്തയ്ക്കു മുകളിലായി പ്രത്യക്ഷപ്പെട്ട കുറിപ്പ്.
നമുക്കു സ്വാധീനമുള്ള മേഖലയാണിത്. അതുകൊണ്ടു തന്നെ വാർത്ത ഡിസ്‌പ്ലേ ചെയ്യുമ്പോൾ പ്രാധാന്യത്തോടെ വേണമെന്നു ന്യൂസ് ഡസ്‌കിലേക്ക് അയച്ച കുറിപ്പാണ് വാർത്തയുടെ ഭാഗമായിത്തന്നെ പത്രത്തിൽ അച്ചടിച്ചു വന്നത്.
തുടർന്ന് സോഷ്യൽ മീഡിയ ഇതേറ്റെടുക്കുകയായിരുന്നു. അങ്ങനെ സൈബർ ലോകത്തിനു ട്രോൾ ചെയ്യാൻ ഒരു വിഷയം കൂടി കിട്ടി ഇന്നത്തെ മനോരമയിലൂടെ.