ദുബൈ: ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ചു ഗൾഫ് സത്യധാര മാസിക നടത്തുന്ന ദേശീയോദ്‌ഗ്രഥന സമ്മേളനം നാളെ ജനുവരി 26 വെള്ളിയാഴ്ച ദുബായ് അൽ ഖിസൈസ് ക്രസന്റ് സ്‌കൂളിൽ നടക്കും . ഉച്ചക്ക് രണ്ടു മണിക്ക് കലാ പരിപാടികളോടെ തുടക്കമാവുന്ന ചടങ്ങിൽ മാപ്പിളപ്പാട്ട് , മദ്ഹുന്നബി ഗാന മത്സരങ്ങളും , ബുർദ മത്സരവും ദഫ് പ്രദർശനവും നടക്കും.

വൈകുന്നേരം 6 മണിക്ക് ആയിരങ്ങൾ പങ്കെടുക്കുന്ന മജ്ലിസുന്നൂർ ആത്മീയ സദസ്സും തുടർന്ന് 7 മണിക്ക് സാംസ്‌കാരിക പൊതു സമ്മേളനവും നടക്കും.പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ അബ്ദുസമദ് പൂക്കോട്ടൂർ പ്രമേയ പ്രഭാഷണം നടത്തും .അഡ്വ. എൻ.ശംസുദ്ധീൻ എംഎ‍ൽഎ മുഖ്യാതിഥി ആയിരിക്കും.

സയ്യിദ് ഹമീദ് കോയമ്മ തങ്ങൾ ( സുന്നി സെന്റർ ) , ഇബ്രാഹിം എളേറ്റിൽ ( മിഡിൽ ഈസ്റ്റ് ചന്ദ്രിക), പി കെ അൻവർ നഹ( ദുബൈ കെ എം സി സി ), ഫാദർ ജോജി കുര്യൻ തോമസ് (സെന്റ് ഗ്രീഗോറിയസ് ഓർത്തഡോക്‌സ് ചർച്ച്, ഷാർജ), ഷാബു കിളിത്തട്ടിൽ( ഹിറ്റ് എഫ് എം റേഡിയോ), സുഭാഷ് ദാസ്(യുവ കലാ സാഹിതി),ഐപ്പ് വള്ളിക്കാട്(മാതൃഭൂമി ചാനൽ) ,രതീഷ് ഇരട്ടപ്പുഴ(ഇൻകാസ്), മിദ്‌ലാജ് റഹ്മാനി(സത്യധാര)ഷൗക്കത്തലി ഹുദവി, സയ്യിദ് ശുഐബ് തങ്ങൾ, ഹുസൈൻ ദാരിമി തുടങ്ങി മത സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖ നേതാക്കൾ സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു .