അബ്ബാസിയ: ഭാരതത്തിന്റെ 68-ാം റിപ്പബ്ലിക്ദിനം ഒ.ഐ.സി.സി സമുചിതമായി കൊണ്ടാടി. രാവിലെ ആറിന് ഒ.ഐ.സി.സി ഓഫീസ് അങ്കണത്തിൽ വച്ച് ആക്റ്റിങ് പ്രസിഡണ്ട് എബി വാരിക്കാട് ദേശീയ പതാക ഉയർത്തി. ജനറൽ സെക്രെട്ടറി ബി.എസ്‌പിള്ള, ട്രഷറർ രാജീവ് നടുവിലേമുറി, വെൽഫെയർ വിങ് ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറ, സെക്രെട്ടറിമാരായ സുരേഷ് മാത്തൂർ, റോയ് കൈതവന, പ്രമിൾ പ്രഭാകർ തുടങ്ങിയവർ സംബന്ധിച്ചു. മധുരപലഹാര വിതരണവും നടത്തി.