- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
21 വർഷത്തിനു ശേഷം റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ അദ്ധ്യാപകർക്കൊപ്പം പഠിതാക്കളും; ബോവിക്കാനും സ്കൂളിൽ ഒരു അപൂർവ ഒത്തുചേരൽ
കാസറഗോഡ്: നീണ്ട ഇരുപത്തൊന്നു വർഷങ്ങൾക്ക് ശേഷം പഴയ അദ്ധ്യാപകരോടും പഠിതാക്കളുമോടൊപ്പം അവർ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. തങ്ങൾ 20 വർഷം മുമ്പ് പഠിച്ച ബോവിക്കാനം സ്കൂളിലായിരുന്നു ഈ ഒത്തുചേരൽ പ്രായവും ശരീരവും വളർന്നെങ്കിലും ഞങ്ങളുടെ മനസ്സ് ഇന്നും പത്താം ക്ലാസുകാരന്റെ മനസ്സാണ് എന്ന് പലരുടെയും തമാശചിരികളിലൂടെ മനസ്സിലാക്കാൻ സാധിക്കു
കാസറഗോഡ്: നീണ്ട ഇരുപത്തൊന്നു വർഷങ്ങൾക്ക് ശേഷം പഴയ അദ്ധ്യാപകരോടും പഠിതാക്കളുമോടൊപ്പം അവർ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. തങ്ങൾ 20 വർഷം മുമ്പ് പഠിച്ച ബോവിക്കാനം സ്കൂളിലായിരുന്നു ഈ ഒത്തുചേരൽ പ്രായവും ശരീരവും വളർന്നെങ്കിലും ഞങ്ങളുടെ മനസ്സ് ഇന്നും പത്താം ക്ലാസുകാരന്റെ മനസ്സാണ് എന്ന് പലരുടെയും തമാശചിരികളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു
രാവിലെ പതാക ഉയർത്തിയതിന് ശേഷം ഹയർ സെക്കണ്ടറി, ഹൈസ്കൂൾ, യു പി എന്നിവിഭാഗങ്ങളിലെ കുട്ടികൾക്ക് മധുരം വിതരണം ചെയ്ത ശേഷം യു.പി സ്കൂളിൽ ഹെഡ്മാസ്റ്റർ ഇൻ ചാർജ് കെ പത്മിനി ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിന് ഐഷബിടിച്ചർ, ഹസൈൻ, ഉണ്ണികൃഷ്ണൻ, സി സുകുമാരൻ, രാഘവൻ എന്നീ അദ്ധ്യാപകർ ആശംസകൾ നേർന്നു തുടർന്ന് പൂർവ്വ വിദ്യാത്ഥികൾ അവരുടെ അനുഭവങ്ങൾ പങ്ക് വച്ച് സംസാരിച്ചു സുരേഷ് ബാബു നന്ദി പറഞ്ഞു
ഒരുമിച്ചുള്ള ഉച്ചഭക്ഷണത്തിന് ശേഷം തങ്ങളുടെ ഗുരുക്കന്മാരുടെ ഗൃഹങ്ങളിൽസന്ദർശനം നടത്തി. അദ്ധ്യാപകരായ പത്മനാഭൻ മാഷ്, വത്സല ടീച്ചർ, ജാനകി ടീച്ചർ എന്നിവരുടെ സാന്നിദ്ധ്യം ഏറെ ശ്രദ്ധേയമായി. സംഗമത്തിന് റഹിംയേനപ്പോയ, കൃഷ്ണരാജ്, എം.എസ് റഫീഖ്, സൈനു എന്നിവർ നേതൃത്വം നൽകി.
1995 മാർച്ചിൽ SSLC കഴിഞ്ഞ് ബോവിക്കാനം BARHS ൽ നിന്ന് പുറത്തിറങ്ങിയ അവരെ നീണ്ട ഇരുപത് വർഷത്തിന് ശേഷം വാട്സ് ആപ്പ് എന്ന നവ മാദ്ധ്യമത്തിലൂടെ കോർത്തിണക്കിയത് ഫൈസൽ ഫൈസി ചേരൂർ ആണ്. തുടർന്ന് അബ്ദുള്ള ആലൂർ, റഹിം യേനപ്പോയ, ഹസൈൻ നവാസ് എന്നിവർ ചേർന്നാണ്ഈ കൂട്ടായ്മയെ ജനശ്രദ്ധയിലേക്ക് ഉയർത്തി കൊണ്ട് വന്നത്. അന്നത്തെ ബാച്ചിൽ 183 പേർ ഉണ്ടായിരുന്നു എങ്കിലും അതിൽ പലരുടെയും അകാലത്തിൽ ഉള്ള വേർപാട് വേദന ഉളവാക്കി. കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകാൻ കഴിഞ്ഞു എന്ന ചിരിതാർത്ഥ്യമുണ്ട് ഈ ഗ്രൂപ്പിന്. ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാ സഹപാഠികളെയും ഉൾപ്പെടുത്താൻ ഉള്ള പരിശ്രമത്തിലാണ് ഇതിലെ അഡ്മിന്മാരും അംഗങ്ങളും.