- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോവിക്കാനം ഹൈസ്കൂളിലെ 1994-95 ബാച്ച് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി നാളെ ഒത്തുച്ചേരും
ഒഎൻവിയുടെ കവിതയെ അന്വർത്ഥമാക്കി നീണ്ട ഇരുപത്തൊന്നു വർഷങ്ങൾക്ക് ശേഷം അവർ പഴയ പഠിതാക്കളോടൊപ്പം റിപ്പബ്ലിക് ദിനം ആഘോഷിക്കാനായി ഒത്തുകൂടുന്നു. നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ ബോവിക്കാനം ഹൈസ്‌കൂളിലാണ് ഒത്തുചേരൽ നടക്കുന്നത്. 1995 മാർച്ചിൽ എസ്എസ്എൽസി കഴിഞ്ഞ് ബോവിക്കാനം ബാർഹ് സ്‌കുളിൽ നിന്ന് പുറത്തിറങ്ങിയ അവരെ നീണ്ട ഇരുപത് വർഷത

ഒഎൻവിയുടെ കവിതയെ അന്വർത്ഥമാക്കി നീണ്ട ഇരുപത്തൊന്നു വർഷങ്ങൾക്ക് ശേഷം അവർ പഴയ പഠിതാക്കളോടൊപ്പം റിപ്പബ്ലിക് ദിനം ആഘോഷിക്കാനായി ഒത്തുകൂടുന്നു. നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ ബോവിക്കാനം ഹൈസ്‌കൂളിലാണ് ഒത്തുചേരൽ നടക്കുന്നത്.
1995 മാർച്ചിൽ എസ്എസ്എൽസി കഴിഞ്ഞ് ബോവിക്കാനം ബാർഹ് സ്‌കുളിൽ നിന്ന് പുറത്തിറങ്ങിയ അവരെ നീണ്ട ഇരുപത് വർഷത്തിന് ശേഷം വാട്‌സ് ആപ്പ് എന്ന നവ മാദ്ധ്യമത്തിലൂടെ കോർത്തിണക്കിയത് ഫൈസൽ ഫൈസി ചേരൂർ ആണ്. അന്നത്തെ ബാച്ചിൽ 183 പേർ ഉണ്ടായിരുന്നു എങ്കിലും അതിൽ പലരുടെയും അകാലത്തിൽ ഉള്ള വേർപാട് വേദന ഉളവാക്കുന്നു.
വാട്‌സ് ആപ്പ് കൂട്ടായ്മയിൽ ഇപ്പോൾ 55 ഓളം പേരാണ് ഉള്ളതെങ്കിലും ബാക്കിയുള്ളവരുടെ കോണ്ടാക്ടുകൾക്കായി നാട്ടിലും വിദേശത്തും ഉള്ളവർ പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ് വാർത്താ മാദ്ധ്യമങ്ങളിലൂടെ വിവരം അറിഞ്ഞ് എല്ലാവരും എത്തും എന്ന പ്രതീക്ഷയിലാണ് സംഘാടകർ.

കൂടുതൽ വിവരങ്ങൾക്ക്
റഹിം യേനപ്പോയ +919447693118 ഹസൈൻ നവാസ് (സൈനു) +919995584012
ഗൾഫിലുള്ളവർ ബന്ധപ്പെടുക
അബ്ദുള്ള ആലൂർ +971502212135 ഫൈസൽ ചേരൂർ, +971529100491.

