കൊളോൺ: കൊളോൺ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ റിപ്പബ്‌ളിക് ദിനാഘോഷവും പുതുവർഷ സംഗമവും ജനുവരി 31നു വൈകിട്ട് ആറിന് കൊളോൺ മ്യൂൾഹൈമിലെ തിരുഹൃദയ ദേവാലയ പാരീഷ് ഹാളിൽ (ഡാൻസിയർ സ്ട്രാസെ 55) നടക്കും. ഭാരതത്തിന്റെ റിപ്പബ്‌ളിക് ദിനത്തിന്റെ സ്മരണ പുതുക്കാനും പുതുവർഷത്തിന്റെ സന്തോഷം പങ്കുവയ്ക്കാനും ഒരിക്കൽക്കൂടി സമാജം അവസരം ഒരുക്കുകയാണ്. സാംസക്കകാരിക പരിപാടിയും വിരുന്നും ഉണ്ടായിരിക്കും. സമാജത്തിന്റെ അംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി നടത്തുന്ന സംഗമത്തിലേയ്ക്ക് ഏവരേയും സ്‌നേഹപൂർവം ക്ഷണിക്കുന്നു. സംഗമത്തിൽ കാർഷിക വിളകൾക്കുള്ള വിത്തുകൾ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ജോസ് പുതുശേരി (പ്രസിഡന്റ്) - 02232 34444 , ഡേവീസ് വടക്കുംചേരി (ജനറൽ സെക്രട്ടറി) - 0221 5904183 , ഷീബ കല്ലറയ്ക്കൽ (ട്രഷറർ) - 0221 6808400 , ജോസ് കുമ്പിളുവേലിൽ(കൾച്ചറൽ സെക്രട്ടറി) - 02232 962366, പോൾ ചിറയത്ത് (വൈസ് പ്രസിഡന്റ്) - 02403 35108, ബേബിച്ചൻ കലേത്തുംമുറിയിൽ (സ്പോർട്സ് സെക്രട്ടറി - 02243 2153 , സെബാസക്കറ്റിയൻ കോയിക്കര (ജോ.സെക്രട്ടറി) 0211 413637 , ഹോട്ട്‌ലൈൻ -0176 56434579, 0173 2609098.

വെബ്‌സൈറ്റ്: http://www.keralasamajamkoeln.de