- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
67-ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ച് ദുബായ് കെഎംസിസി; വൈസ് കോൺസുൽ പ്രദീപ് കുമാർ മുഖ്യാതിഥിയായി
ദുബായ്: ഇന്ത്യയുടെ 67-ാമത് റിപ്പബ്ലിക് ദിനം ദുബായ് കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ദുബായ് കെ.എം.സി.സി അൽ ബറാഹ ആസ്ഥാനത്ത് നടത്തിയ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്ത്യൻ കോൺസുലേറ്റിലെ വൈസ് കോൺസുൽ പ്രദീപ് കുമാർ മുഖ്യാതിഥിയായിരുന്നു. 67-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ വേളയിൽ ഇന്ത്യ ലോകത്തിന്റെ മുമ്പിൽ വലിയ
ദുബായ്: ഇന്ത്യയുടെ 67-ാമത് റിപ്പബ്ലിക് ദിനം ദുബായ് കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ദുബായ് കെ.എം.സി.സി അൽ ബറാഹ ആസ്ഥാനത്ത് നടത്തിയ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്ത്യൻ കോൺസുലേറ്റിലെ വൈസ് കോൺസുൽ പ്രദീപ് കുമാർ മുഖ്യാതിഥിയായിരുന്നു. 67-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ വേളയിൽ ഇന്ത്യ ലോകത്തിന്റെ മുമ്പിൽ വലിയ സാമ്പത്തിക ശക്തിയും സൈനിക ശക്തിയുമായി മാറിയിരിക്കുന്നുവെന്നും ജനാധിപത്യവും മതേതരത്വവും ആണ് ഇന്ത്യയുടെ കരുത്തെന്നും രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം അവതരിപ്പിച്ചുകൊണ്ട് വൈസ് കോൺസുൽ പ്രദീപ് കുമാർ പറഞ്ഞു.
ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്‌കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ദേശീയ ഗാനാലാപനവും സ്വാതന്ത്ര്യ സമര ചരിത്രത്തെ ആസ്പദമാക്കി പി.ഡി സന്തോഷ് സംവിധാനം ചെയ്ത 'സെല്ലുലാർ ജയിൽ' എന്ന ഡോക്യുമെന്ററി പ്രദർശനവും നടന്നു. കെ.എം.സി.സിയുടെ റിപ്പബ്ലിക് സന്ദേശം മുഹമ്മദ് പട്ടാമ്പി അവതരിപ്പിച്ചു. ഫിറോസ് പയ്യോളി, റിജാസ് മട്ടന്നൂർ, ശരീഫ് അയ്യായ എന്നവർ ദേശഭക്തി ഗാനം ആലപിച്ചു. സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂർ, ആവയിൽ ഉമ്മർ, ഉസ്മാൻ തലശ്ശേരി, അഡ്വ:സാജിദ് അബൂബക്കർ, അബ്ദുൾഖാദർ അരിപ്പാബ്ര, അഷ്‌റഫ് കൊടുങ്ങല്ലൂർ, ആർ.ഷുക്കൂർ, എം.എ മുഹമ്മദ് കുഞ്ഞി, എൻ.കെ ഇബ്രാഹിം, ഇസ്മായിൽ അരൂകുറ്റി എന്നിവർ സംബന്ധിച്ചു. സംസ്ഥാന ആക്റ്റിങ് ജന:സെക്രട്ടറി ഹനീഫ് കൽമട്ട സ്വാഗതവും സെക്രട്ടറി ഇസ്മായിൽ ഏറാമല നന്ദിയും പറഞ്ഞു.