- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുനന്ദയുടെ മരണത്തിൽ തരൂരിനെ പ്രതിക്കൂട്ടിലാക്കിയുള്ള അർണാബിന്റെ വിവാദ തുടക്കം വെറുതേയായില്ല; സംപ്രേഷണം തുടങ്ങിയ ആദ്യ വാരത്തിൽ ന്യൂസ് ചാനൽ ബാർക്കിൽ ഒന്നാമതായി റിപ്പബ്ലിക് ചാനൽ; മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കിയ നേട്ടത്തോടെ ചാനൽ രംഗത്തെ കിടമത്സരം കൊഴുക്കും
സംപ്രേക്ഷണം തുടങ്ങി ആദ്യ ആഴ്ചയിൽ തന്നെ ചാനൽ റേറ്റിങ്ങിൽ മുന്നിലെത്തിയിരിക്കുകയാണ് അർണാബ് ഗോസോമിയുടെ റിപബ്ലിക്. ചാനൽ റേറ്റിങ്ങ് കണക്കാക്കുന്ന ബാർക്കിന്റെ കണക്കുകളിലാണ് രാജ്യത്ത് ഏറ്റവും കൂടതൽപേർ കാണുന്ന ഇഗ്ലീഷ് ന്യൂസ് ചാനലായി റിപബ്ലിക് മാറിയിരിക്കുന്നത്. പിന്നിലുള്ള ടൈംസ് നൗനെക്കാൾ ഇരട്ടിയോളം പോയിന്റിന്റെ വ്യത്യാസമാണ് റിപബ്ലിക്കിനുള്ളത്. റിപബ്ലിക്ക് ചാനൽ പ്രവർത്തനം തുടങ്ങിയ മെയ് ആറ് മുതൽ 12 വരെയുള്ള കണക്കുകളാണാണ് ബാർക്ക് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. അർണബ് ഗോസോമിയുടെ എക്‌സ്‌ക്ലൂസിവുകളും ബിഗ് ബ്രേക്കിങ്ങുകളും ജനശ്രദ്ധ നേടികഴിഞ്ഞുവെന്നതാണ് ബാർക്കിലെ കണക്കുകൾ നൽകുന്ന സൂചന. റിപബ്ലിക്കിന് 2117 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ടൈംസ് നൗന് 1148 പോയിന്റ് മാത്രമാണുള്ളത്. ആദ്യ നാല് സ്ഥാനങ്ങളിൽ നിൽക്കുന്ന ചാനലുകൾക്ക് എല്ലാം കൂടി റിപ്പബ്ലിക്കിന്റെ റേറ്റിംഗിന് അത്ര മാത്രം നേട്ടമേ ഉണ്ടാക്കാനിയിട്ടുള്ളൂ. 51.8 ശതമാനമാണ് റിപ്പബ്ലിക്ക് ടിവിയുടെ വ്യൂവർഷിപ്പ്. രണ്ടാം സ്ഥാനത്തുള്ള ടൈംസ് നൗന് 24.5 ശതമാനം
സംപ്രേക്ഷണം തുടങ്ങി ആദ്യ ആഴ്ചയിൽ തന്നെ ചാനൽ റേറ്റിങ്ങിൽ മുന്നിലെത്തിയിരിക്കുകയാണ് അർണാബ് ഗോസോമിയുടെ റിപബ്ലിക്. ചാനൽ റേറ്റിങ്ങ് കണക്കാക്കുന്ന ബാർക്കിന്റെ കണക്കുകളിലാണ് രാജ്യത്ത് ഏറ്റവും കൂടതൽപേർ കാണുന്ന ഇഗ്ലീഷ് ന്യൂസ് ചാനലായി റിപബ്ലിക് മാറിയിരിക്കുന്നത്. പിന്നിലുള്ള ടൈംസ് നൗനെക്കാൾ ഇരട്ടിയോളം പോയിന്റിന്റെ വ്യത്യാസമാണ് റിപബ്ലിക്കിനുള്ളത്. റിപബ്ലിക്ക് ചാനൽ പ്രവർത്തനം തുടങ്ങിയ മെയ് ആറ് മുതൽ 12 വരെയുള്ള കണക്കുകളാണാണ് ബാർക്ക് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
അർണബ് ഗോസോമിയുടെ എക്‌സ്‌ക്ലൂസിവുകളും ബിഗ് ബ്രേക്കിങ്ങുകളും ജനശ്രദ്ധ നേടികഴിഞ്ഞുവെന്നതാണ് ബാർക്കിലെ കണക്കുകൾ നൽകുന്ന സൂചന. റിപബ്ലിക്കിന് 2117 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ടൈംസ് നൗന് 1148 പോയിന്റ് മാത്രമാണുള്ളത്. ആദ്യ നാല് സ്ഥാനങ്ങളിൽ നിൽക്കുന്ന ചാനലുകൾക്ക് എല്ലാം കൂടി റിപ്പബ്ലിക്കിന്റെ റേറ്റിംഗിന് അത്ര മാത്രം നേട്ടമേ ഉണ്ടാക്കാനിയിട്ടുള്ളൂ. 51.8 ശതമാനമാണ് റിപ്പബ്ലിക്ക് ടിവിയുടെ വ്യൂവർഷിപ്പ്. രണ്ടാം സ്ഥാനത്തുള്ള ടൈംസ് നൗന് 24.5 ശതമാനം മാത്രമാണ് ഉള്ളത്.
ദേശിയത ഉർത്തിപ്പിടിച്ച് നാഷൻസ് ഫസ്റ്റ് എന്ന ടാഗ് ലൈനിലാണ് റിപബ്ലിക്ക് പ്രവർത്തനം തുടങ്ങിയത്. കേന്ദ്രസർക്കാറിന്റെയും ബിജെപിയുടേയും പിന്തുണയും റിപബ്ലിക്കിന് ഏറെയുണ്ട്. വിവാദങ്ങളോടെയാണ് റിപബ്ലിക്ക് പ്രവർത്തനം തുടങ്ങിയത്. ലാലു പ്രസാദ് യാദവിന്റെ വിവാദ പോൺ സംഭാഷണം പുറത്തുവിട്ടാണ് റിപബ്ലിക്കിന്റെ പ്രവർത്തനം തുങ്ങിയത്. പിന്നാലെ സുനന്ദപുഷ്‌കറുടെ മരണത്തിൽ ശശീതരൂർ എംപിയെ പ്രതികൂട്ടിൽ നിർത്തുന്ന വാർത്ത ബിഗ് ബ്രേക്കിങ്ങായി റിപബ്ലിക്ക് പുറത്തു വിട്ടു.
സുനന്ദപുഷ്‌കറിന്റെ മൃതദ്ദേഹം മരണം നടന്ന് ലീല ഹോട്ടലിലെ മുറിയിൽ നിന്നും മാറ്റി മറ്റൊരിടത്ത് കിടത്തിയെന്നായിരുന്നു റിപബ്ലിക് പുറത്തുവിട്ട വാർത്ത. ഹോട്ടലിലെ 307-ാം റൂമിൽ നിന്നും 345-ാം റൂമിലേക്ക് മൃതദ്ദേഹം മാറ്റിയെന്നും ക്രൈം സീനിൽ മാറ്റം വരുത്തിയെന്നും ആരോപിച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങളെല്ലാം ശശിതരൂർ നിഷേധിച്ചിരുന്നു. കോടതിയിൽ തെളിയിക്കാൻ വെല്ലും വിളിച്ചിരുന്നു.
മറ്റു മാധ്യമങ്ങളൊന്നും ഇത് കാര്യമായി വാർത്തയാക്കിയില്ല.
സുനന്ദപുഷ്‌കർ വിഷയത്തിൽ റിപബ്ലിക് പുറത്തുവിട്ട വീഡിയോ തങ്ങളുടെ പക്കൽ നിന്നും മോഷിടിച്ചതാണെന്ന് കാട്ടി ടൈംസ് നൗവ്വ് പൊലീസിൽ പരാതിയും നൽകിയിരുന്നു. വാർത്ത പുറത്തുവിട്ട പ്രേമ ശ്രീദേവി എന്ന റിപ്പോർട്ടറും അർണാബും തങ്ങളുടെ സ്ഥാപനത്തിന്റെ ഭാഗമായിരിക്കെ സ്വന്തം ജോലിയുടെ ഭാഗമായി ലഭിച്ച ടേപ്പുകൾ ഇത്തരത്തിൽ ഉപയോഗിക്കുന്നത് പകർപ്പാവകാശ നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നും പരാതിയിൽ കുറ്റപ്പെടുത്തുന്നു. മോഷണം, വിശ്വാസ വഞ്ചന, പകർപ്പാവകാശ ലംഘനം എന്നീ വകുപ്പുകൾ ചേർത്താണ് പരാതി നൽകിയാണ് ടൈംസ് ഓഫ് ഇന്ത്യയുടെ പരാതി.
റേറ്റിങ്ങ് മുന്നിലാണെങ്കിലും ചാനലിനുള്ളിൽ അർണാബിനോടുള്ള അഭിഭ്രായ വ്യത്യാസം രൂക്ഷമാകുന്നതായാണ് റിപ്പോർട്ട്. സീനിയർ ബിസിനസ് റിപ്പോർട്ടറായ ചൈതി നുരുല രാജിവച്ചത് അർണാബിന്റെ പ്രവർത്തന രീതിയോടുള്ള അഭിപ്രായ വ്യത്യാസം കാരണമാണെന്നാണ് റിപ്പോർട്ട്. പൊതു പ്രവർത്തകരെ അടക്കം അപമാനിക്കുന്ന തരത്തിലുള്ള അർണാബിന്റെ അവതരണ രീതിയോട് മാധ്യമ പ്രവർത്തകർക്കെല്ലാം കടുത്ത അമർഷമാണുള്ളത്. അഭിപ്രായ സ്വാതന്ത്രത്തിന് വില കൊടുക്കാത്ത അർണാബിന്റെ നിലപാടുകൾ വ്യാപകമായി വിമർശിക്കപ്പെടാറുണ്ടെങ്കിലും ആളുകൾ ചാനൽ കാണുന്നു എന്നതിന്റെ തെളിവാണ് ബാർക്ക് റേറ്റിങ്.
സ്വകാര്യ വാർത്താ ചാനലുകളുടെ സംഘടനയായ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും റിപബ്ലിക് ടിവിക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. പ്രേഷകരുടെ എണ്ണം കൂട്ടാനായി ആശ്വാസ്യകരമല്ലാത്ത കാര്യങ്ങൾ റിപബ്ലിക് ടിവി ചെയ്യുന്നതായിട്ടാണ് സംഘടന ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന ടെലികോം റഗുലേറ്ററി അഥോറിറ്റിക്ക് പരാതിയും നല്കിയിട്ടുണ്ട്. ഇതിൻ മേൽ നടപടി സ്വീകരിക്കുന്നത് വരെ റിപ്പബ്ലിക്ക് ടിവിയുടെ റേറ്റിങ് പുറത്തുവിടരുതെന്ന് നിർദ്ദേശം ഉണ്ടായിരുന്നതാണ്. അതിനാൽ ഇപ്പോൾ പുറത്തുവന്ന കണക്കുകൾ വ്യാജമാണെന്ന പരാതിയും ഉയരുന്നുണ്ട്.
ബിജെപിയുടെ രാജ്യസഭാംഗവും ഏഷ്യാനെറ്റ് ന്യൂസ് ഉടമസ്ഥനുമായ രാജീവ് ചന്ദ്രശേഖറാണ് റിപബ്ലിക് ടിവിയുടെ പ്രധാന നിക്ഷേപകൻ. റിപബ്ലിക്ക് ആദ്യ അഴ്ചയിൽ തന്നെ മികച്ച നേട്ടം കൈവരിച്ചതോടെ ചാനലുകൾ തമ്മിലുള്ള റേറ്റിങ്ങ് മത്സരങ്ങൾ വരും ദിവസങ്ങളിൽ കടുക്കുമെന്നുറപ്പാണ്.