ട്രബ്രൂക്ക്‌ഹെവൻ: യു എസ് പ്രതിനിധി സഭയിലേക്ക് ജോർജിയാ സംസ്ഥാനത്ത് ഇന്ന്(ജൂൺ 20) നടന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിസ്ഥാനാർത്ഥിക്ക് വൻ വിജയം.6വേ കൺഗ്രഷനൽ ഡിസ്ട്രിക്റ്റിൽറിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കേരൺ ഹണ്ടൽ ഡെമോക്രാറ്റിക്ക്സ്ഥാനാർത്ഥി ജോൻ ഒസോഫിനെ (30) 11000 വോട്ടുകളുടെ ഭൂരി പക്ഷത്തിനാണ്പരാജയപ്പെടുത്തിയത്.

ട്രമ്പിന്റെ ഭരണത്തിന് തിരിച്ചടി നൽകുക എന്ന ലക്ഷ്യത്തോടെഡെമോക്രാറ്റിക് പാർട്ടി സർവ്വ തന്ത്രങ്ങളും പയറ്റിയെങ്കിലും,പ്രവചനങ്ങളെ കാറ്റിൽ പറത്തി റിപ്പബ്ലിക്കൻ പാർട്ടി സീറ്റ്
നിലനിർത്തുകയായിരുന്നു.യു എസ് കോൺഗ്രസ്സിലേക്ക് ജോർജിയായിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ റിപ്പബ്ലിക്കൻ വനിതാ പ്രതിനിധിയാണ്കേരണൻ.

1979 മുതൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ വിജയിപ്പിക്കുന്ന സീറ്റ്ഒഴിവ് വന്നത് ടോം പ്രൈസിനെ ട്രമ്പിന്റെ കാബിനറ്റിൽ ഉൾപ്പെടുത്തിയതിനെതുടർന്നാണ്.ട്രമ്പിന്റെ നിലപാടുകളോടുള്ള വോട്ടർമാരുടെ അനുകൂലപ്രതികരണമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് മെജോറട്ടി ലീഡർഹേർറയൻ അഭിപ്രായപ്പെട്ടു. പ്രസിഡന്റിന്റെ ട്വിറ്ററിൽ കേരണനെഅഭിനന്ദിക്കുന്ന സന്ദേശവും പുറത്ത് വന്നിട്ടുണ്ട്.