- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
നറുക്കെടുപ്പിലൂടെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി വെർജീനിയ നിയമസഭയിൽ
റിച്ച്‌മോണ്ട്(വെർജീനിയ): വെർജീനിയ ഹൗസിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽറിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡേവിഡ് യാൻസിയും, ഡെമോക്രാറ്റിക്ക്സ്ഥാനാർത്ഥി ഷെല്ലി സിമോൺസും തുല്യ വോട്ടുകൾ പങ്കിട്ടതോടെനറുക്കെടുപ്പ് നടത്തി ഡേവിഡ് യാൻസി വിജയിച്ചതായി ഇലക്ഷൻ ബോർഡ്ചെയർമാൻ ജെയിംസ് അൽ കോൺ പ്രഖ്യാപിച്ചു. ഇന്ന്(വ്യാഴാഴ്ച)യാണ് നറുക്കെടുപ്പ് നടന്നത്. ഇതോടെ വെർജീനിയ ഹൗസിൽറിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടി. ഇരുസ്ഥാനാർത്ഥികളുടേയുംസമ്മതപ്രകാരമാണ് നറുക്കെടുപ്പ് നടന്നതെങ്കിലും പരാജയപ്പെട്ടസ്ഥാനാർത്ഥി ഷെല്ലി വീണ്ടും വോട്ടെണ്ണൽ ആവശ്യപ്പെടുന്നതിനുള്ള സാധ്യതതള്ളികളഞ്ഞിട്ടില്ല. ആദ്യമായാണ് ലോട്ടറിയിലൂടെ വെർജീനിയായിൽസ്ഥാനാർത്ഥി വിജയിച്ചതായി പ്രഖ്യാപിക്കുന്നത്. 2006 ൽ അലാസ്‌ക്കായിൽഹൗസ് സിറ്റിനുവേണ്ടിയുള്ള തിരഞ്ഞെടുപ്പിൽ നാണയം ടോസ് ചെയ്താണ് വിജയിയെപ്രഖ്യാപിച്ചത്. വെർജീനിയായിൽ ഇരു സ്ഥാനാർത്ഥികൾക്കും 11608 വോട്ടുകൾ ലഭിച്ചു.ഇലക്ഷൻ ചെയർമാൻ വിജയിയെ സർട്ടിഫൈ ചെയ്തുവെങ്കിലും,റീകൗണ്ടിങ്ങിനുള്ള അപേക്ഷ ലഭിക്കുകയാണെങ്കിൽ അവസാന തീരുമാനംജഡ്ജിയുട
റിച്ച്‌മോണ്ട്(വെർജീനിയ): വെർജീനിയ ഹൗസിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽറിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡേവിഡ് യാൻസിയും, ഡെമോക്രാറ്റിക്ക്സ്ഥാനാർത്ഥി ഷെല്ലി സിമോൺസും തുല്യ വോട്ടുകൾ പങ്കിട്ടതോടെനറുക്കെടുപ്പ് നടത്തി ഡേവിഡ് യാൻസി വിജയിച്ചതായി ഇലക്ഷൻ ബോർഡ്ചെയർമാൻ ജെയിംസ് അൽ കോൺ പ്രഖ്യാപിച്ചു.
ഇന്ന്(വ്യാഴാഴ്ച)യാണ് നറുക്കെടുപ്പ് നടന്നത്. ഇതോടെ വെർജീനിയ ഹൗസിൽറിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടി. ഇരുസ്ഥാനാർത്ഥികളുടേയുംസമ്മതപ്രകാരമാണ് നറുക്കെടുപ്പ് നടന്നതെങ്കിലും പരാജയപ്പെട്ടസ്ഥാനാർത്ഥി ഷെല്ലി വീണ്ടും വോട്ടെണ്ണൽ ആവശ്യപ്പെടുന്നതിനുള്ള സാധ്യതതള്ളികളഞ്ഞിട്ടില്ല. ആദ്യമായാണ് ലോട്ടറിയിലൂടെ വെർജീനിയായിൽസ്ഥാനാർത്ഥി വിജയിച്ചതായി പ്രഖ്യാപിക്കുന്നത്. 2006 ൽ അലാസ്‌ക്കായിൽഹൗസ് സിറ്റിനുവേണ്ടിയുള്ള തിരഞ്ഞെടുപ്പിൽ നാണയം ടോസ് ചെയ്താണ് വിജയിയെപ്രഖ്യാപിച്ചത്.
വെർജീനിയായിൽ ഇരു സ്ഥാനാർത്ഥികൾക്കും 11608 വോട്ടുകൾ ലഭിച്ചു.ഇലക്ഷൻ ചെയർമാൻ വിജയിയെ സർട്ടിഫൈ ചെയ്തുവെങ്കിലും,റീകൗണ്ടിങ്ങിനുള്ള അപേക്ഷ ലഭിക്കുകയാണെങ്കിൽ അവസാന തീരുമാനംജഡ്ജിയുടേതായിരിക്കും