കൽബ: ഇന്ത്യയുടെ 66-ാം റിപ്പബ്ലിക്ക് ദിനം വിപുലമായ പരിപാടികളോടെ കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് ആഘോഷിച്ചു. ക്ലബ് പ്രസിഡന്റ് ഡോ നാരായണൻ ക്ലബ് അങ്കണത്തിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി. ജനറൽ സെക്രട്ടറി കെ സി അബുബക്കർ ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ചു. കടവല്ലൂർ എൻ കെ അലി അതിഥിയായി പങ്കെടുത്തു.

രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം ചടങ്ങിൽ വായിച്ചു. ക്ലബ് ഭാരവാഹികളും അംഗങ്ങളുമടക്കം ധാരാളം പേർ ചടങ്ങിൽ പങ്കെടുത്തു. അടുത്ത മാസം 5ന് വിവിധ കലാപരിപാടികൾ ഉണ്ടാകും. ദുവായ് ഇന്ത്യൻ കോൺസുൽ ജനറൽ അനുരാഗ് ഇഷൽ മുഖ്യാതിഥിയായിരുക്കും. മറ്റ് വിശിഷ്ട വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുക്കുമെന്ന് ക്ലബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ അറിയിച്ചു.