സന്തോഷ് പണ്ഡിറ്റ് കറ തീർന്ന വിഷമാണെന്ന് ചുംബനസമര നായിക രശ്മി നായർ. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ വന്ന രാഷ്ട്രീയഅഭിമുഖം കണ്ടിട്ടാണ് ഈ അഭിപ്രായം പറയുന്നതെന്നും രശ്മി പറയുന്നു.

പ്രധാനമന്ത്രിയെ കുറിച്ചു ചോദിച്ചാൽ അതു പറയാൻ ആളല്ല എന്നു പറയും. അപ്പോൾ തന്നെ എ ആർ റഹ്മാനെ കുറിച്ചു പറയുകയും ചെയ്യും. ഇഷ്ടമുള്ള ചോദ്യങ്ങൾക്കു മാത്രമാണ് സന്തോഷ് പണ്ഡിറ്റ് ഉത്തരം പറയുന്നതെന്നും രശ്മി വിമർശിക്കുന്നു.

ബീഫിന്റെ പേരിൽ ആളുകളെ കൊല്ലുന്നതല്ല, അത് പശുവിനെ മോഷ്ടിച്ചപ്പോൾ കൊന്നതാണെന്നാണ് പണ്ഡിറ്റിന്റെ വിശദീകരണം.

രശ്മി നായരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

എഷ്യാനെറ്റ് ന്യൂസ് വെബ്ബിൽ സന്തോഷ് പണ്ഡിറ്റിന്റെ രാഷ്ട്രീയ അഭിമുഖം. ഓരോ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാൻ അയാൾ ശ്രമിക്കുന്നു. അയ്യ ഠവമൃമസമി പിടിച്ചു കുരുക്കുന്നു. നല്ല കറ തീർന്ന വിഷമാണ് പണ്ഡിറ്റ്.

പ്രധാനമന്ത്രിയുടെ കരച്ചിലിനെ കുറിച്ച് എന്താണ് അഭിപ്രായം ?
പ്രധാനമന്ത്രിയെ കുറിച്ച് അഭിപ്രായോം പറയാൻ ഞാൻ ആളല്ല.
അപ്പൊ അഞ റഹ്മാനെ കുറിച്ച് പറഞ്ഞല്ലോ?
അയാൾ മുസ്ലിം പുരോഹിതൻ ഫത്വ ഇറക്കിയിട്ട് മിണ്ടിയില്ല ഇപ്പൊ കർണാടകയിൽ ഒരു ജേർണലിസ്റ്റ് മരിച്ചു അപ്പൊ മിണ്ടുന്നു.
എബി : മരിച്ചതല്ല കൊല്ലപ്പെട്ടു.
ബീഫിന്റെ പേരിൽ ആളുകളെ കൊല്ലുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം?
അത് പശുവിനെ മോഷ്ടിച്ചപ്പോൾ ആണ് കൊന്നത് എന്നാണു ഞാൻ കേട്ടത്.