ന്യൂഡൽഹി: അഞ്ചുതരം സാഹചര്യങ്ങളിലാണ് പ്രമേഹം ഉണ്ടാകുന്നതെന്ന കണ്ടെത്തലുമായി ഗവേഷകർ.സാധാരണയായി രണ്ടു തരത്തിലാണ് പ്രമേഹത്തെ കണക്കാക്കുന്നത്. മനുഷ്യരിൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത് കുറയുന്നതാണ് ഒരു തരത്തിലുള്ള പ്രമേഹം. ശരീരം ഇൻസുലിനെ പ്രതിരോധിക്കുന്നതാണ് മറ്റൊരു തരം. എന്നാൽ സ്വീഡൻ,ഫിൻലാൻഡ്് എന്നിവിടങ്ങളിലായി നടത്തിയ പ്രോജക്ടിന്റെ അടിസ്ഥാനത്തിൽ രണ്ടാമത്തെ തരത്തിലുള്ള പ്രമേഹം നാലു രോഗങ്ങളായി തരംതിരിക്കാമെന്നു കണ്ടെത്തി. പ്രമോഹത്തെ ഇന്ന് ആളുകൾ ചികിത്സിക്കുന്ന രീതിയിൽ ഒരുപാടു മാറ്റം ഈ കണ്ടെത്തലോടെ വരുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ശരിയായ രീതിയിൽ ഗ്രൂപ്പുകളാക്കി, ജനിതകപരമായി ഉണ്ടാകുന്ന പ്രമേഹത്തെയും ജീവിത സാഹചര്യങ്ങൾ കൊണ്ടുണ്ടാകുന്ന പ്രമേഹത്തെയും തിരിച്ചറിഞ്ഞ് വേണ്ട രീതിയിലുള്ള ചികിത്സ നൽകാനും കൂടുതൽ എളുപ്പമായിരിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.
രണ്ടാമത്തെ തരത്തിലുള്ള പ്രമേഹം നാലുരീതിയിൽ തരംതിരിക്കാം ഗൗരവമായി എടുക്കേണ്ട പ്രമേഹവും വീര്യം കുറഞ്ഞ രീതിയിലുള്ള പ്രമേഹവും.

ഒന്നാമത്തേത്, രക്തസമ്മർദ്ദം കൂടുതലാകുകയും,ഇൻസുലിൻ ഉത്്പാദനം കുറയുകയും ചെയ്യുന്ന ആളുകളിൽ കണ്ടുവരുന്ന പ്രമേഹമാണ്. രണ്ടാമത്തേത് ഇൻസുലിൻ പ്രതിരോധിക്കുന്ന തരത്തിലുള്ള പ്രമേഹമാണ. ഇത് അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന തരം പ്രമേഹം അല്ലെങ്കിലും വളരെ ചെറിയ പായത്തിൽ തന്നെ ആളുകളിൽ ഇതു കണ്ടു വരുന്നു എന്നതാണ് മുഖ്യ പ്രശ്നം. അവസാനത്തേത് പ്രായമാകുമ്പോൾ ഉണ്ടാകുന്ന പ്രമേഹമാണ് 40 ശതമാനം ആളുകളിൽ ഈ പ്രമേഹം കണ്ടു വരുന്നുണ്ട്.

ബ്രിട്ടനിലെ ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് പ്രമേഹം. സ്വീഡനിലെയും ഫിൻലാൻഡിലെയും 14,775 രോഗികളിൽ നടത്തിയ പഠനത്തിന്റെ വിവരങ്ങൾ ലാൻസെറ്റ് ഡയബറ്റിക്സ് ആൻഡ് എൻഡോക്രിനോളജി എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ഓരോ വ്യക്തിക്കും അവരുടെ രോഗത്തിന്റെ സ്വഭാവം അനുസരിച്ച് ചികിത്സ നടത്തുന്നതിന്റെ ആദ്യത്തെ പടിയാകും ഇതെന്നാണ്് ഗവേഷകർ പറയുന്നത്.

ഇപ്പോൾ ഉള്ള രോഗനിർണയ രീതിയെക്കാളും മെച്ചപ്പെട്ട ഒരു രീതി ഇനിയുണ്ടാകും എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. രണ്ടാമത്ത വിഭാഗത്തിൽപ്പെട്ട പ്രമേഹം തുടക്കത്തിൽ തന്നെ ചികിത്സിക്കുന്ന പക്ഷം ഭാവിയിൽ ഉണ്ടാകാനിടയുള്ള പ്രശ്്നങ്ങളെ ലഘൂകരിക്കാൻ സഹായിക്കും. മറ്റേതെങ്കിലും രാജ്യത്തോ അല്ലെങ്കിൽ വർഗ്ഗത്തിലോ ഉള്ള ആളുകളിൽ പ്രമേഹത്തിന്റെ ഈ അഞ്ചു തരം ലക്ഷണങ്ങളിൽ ഏതെങ്കിലും കണ്ടെത്തിയാൽ മാത്രമേ ഇതിനെക്കുറിച്ചു കൂടുതൽ പഠിക്കാൻ സാധിക്കൂ എന്നും ഗവേഷകർ വ്യക്തമാക്കി.