- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിസർവ്വ് ബാങ്ക് വജ്രജൂബിലി ആഘോഷം: വിദ്യാർത്ഥികൾക്ക് പെയിന്റിങ് മത്സരം
തിരുവനന്തപുരം: റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) വജ്രജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് ഒന്നു മുതൽ +2 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി പെയിന്റിങ് മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ ആറിന് രാവിലെ ഒമ്പതിന് കവടിയാറിലെ ബാങ്ക് ബെൽഹേവൻ പാലസിലാണ് (രാജ്ഭവന് എതിർവശം, ആർ.ബി.ഐ. ഓഫീസേഴ്‌സ് ക്വാർട്ടേഴ്‌സ് പരിസരം) മത്സരം. രജിസ്‌ട്രേഷൻ അന്നേ ദി
തിരുവനന്തപുരം: റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) വജ്രജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് ഒന്നു മുതൽ +2 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി പെയിന്റിങ് മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ ആറിന് രാവിലെ ഒമ്പതിന് കവടിയാറിലെ ബാങ്ക് ബെൽഹേവൻ പാലസിലാണ് (രാജ്ഭവന് എതിർവശം, ആർ.ബി.ഐ. ഓഫീസേഴ്‌സ് ക്വാർട്ടേഴ്‌സ് പരിസരം) മത്സരം. രജിസ്‌ട്രേഷൻ അന്നേ ദിവസം രാവിലെ എട്ടു മണി മുതൽ ആരംഭിക്കും.
അഞ്ചു വിഭാഗങ്ങളിലായാണ് മത്സരം. ഗ്രൂപ്പ് ഒന്നിൽ എൽ.കെ.ജി, യു.കെ.ജി, ഒന്നാംതരം വിദ്യാർത്ഥികളും, ഗ്രൂപ്പ് രണ്ടിൽ രണ്ട്, മൂന്ന്, നാല് ക്ലാസ്സുകളിലെ വിദ്യാർത്ഥികളും, ഗ്രൂപ്പ് മൂന്നിൽ 5, 6, 7 ക്ലാസ്സുകളിലെ വിദ്യാർത്ഥികളും, ഗ്രൂപ്പ് നാലിൽ 8, 9, 10 ക്ലാസ്സുകളിലെ വിദ്യാർത്ഥികളും ഗ്രൂപ്പ് അഞ്ചിൽ +1, +2 വിദ്യാർത്ഥികൾക്കും പങ്കെടുക്കാം.
ഗ്രൂപ്പ് ഒന്ന് വിഭാഗത്തിന് മത്സരത്തിന് പ്രതേ്യക വിഷയം ഉണ്ടായിരിക്കുന്നതല്ല. മറ്റുവിഭാഗങ്ങളിലെ മത്സരവിഷയം വേദിയിൽവച്ച് പ്രഖ്യാപിക്കുന്നതായിരിക്കും. താൽപ്പര്യമുള്ള വിദ്യാർത്ഥികൾ തങ്ങളുടെ സ്‌കൂൾ മുഖാന്തിരമോ അല്ലെങ്കിൽ 9846125255, 9447754658 എന്നീ നമ്പരുകൾ വഴിയോ ekranjith@rbi.org.in എന്ന വിലാസത്തിലോ പേർ രജിസ്റ്റർ ചെയ്യാം.