- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്ത് വീട് വാങ്ങാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്ക് ആശ്വാസവാർത്ത; ഭാര്യയ്ക്കും ഭർത്താവിനും കൂടി അഞ്ച് ലക്ഷം ഡോളർ വരെ കൊണ്ടുപോകാം
വിദേശത്ത് സ്വന്തമായി ഒരു വീട് വാങ്ങുകയെന്നത് ഓരോ പ്രവാസിയുടെയും ആഗ്രഹമാണ്. എന്നാൽ പണം മാത്രം ഉണ്ടായതു കൊണ്ട് മാത്രം വിദേശത്ത് വീട് വാങ്ങാൻ എളുപ്പം സാധിച്ചുവെന്ന് വരില്ല. ഇതുമായി ബന്ധപ്പെട്ട ചില ചട്ടങ്ങളുടെ ദൃഢതയാണ് ഇക്കാര്യത്തിൽ പലർക്കും തടസ്സമാകുന്നത്. എന്നാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ വിഷയത്തിൽ കൈക്കൊണ്ട നടപടി വിദേശത്ത് വീട
വിദേശത്ത് സ്വന്തമായി ഒരു വീട് വാങ്ങുകയെന്നത് ഓരോ പ്രവാസിയുടെയും ആഗ്രഹമാണ്. എന്നാൽ പണം മാത്രം ഉണ്ടായതു കൊണ്ട് മാത്രം വിദേശത്ത് വീട് വാങ്ങാൻ എളുപ്പം സാധിച്ചുവെന്ന് വരില്ല. ഇതുമായി ബന്ധപ്പെട്ട ചില ചട്ടങ്ങളുടെ ദൃഢതയാണ് ഇക്കാര്യത്തിൽ പലർക്കും തടസ്സമാകുന്നത്. എന്നാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ വിഷയത്തിൽ കൈക്കൊണ്ട നടപടി വിദേശത്ത് വീട് വാങ്ങാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്ക് ആശ്വാസവാർത്തയായിരിക്കുയാണ്. ഭാര്യക്കും ഭർത്താവിനും വിദേശത്തേക്ക് കൊണ്ടുപോകാവുന്ന പണത്തിന്റെ പരിധി അഞ്ച് ലക്ഷം ഡോളർ വരെയാക്കി ആർബിഐ ഉത്തരവിറക്കിയിരിക്കുകയാണിപ്പോൾ.
മറ്റൊരു തരത്തിൽ പറയുകയാണെങ്കിൽ നാലംഗങ്ങളുള്ള ഒരു കുടുംബത്തിന് മൊത്തം ഒരു ദശലക്ഷം ഡോളർ അഥവാ 6.2 കോടി രൂപ വിദേശത്തേക്ക് കൊണ്ടുപാകാൻ ഇനിമുതൽ അനുമതിയുണ്ടായിരിക്കും. ഇതിലൂടെ മിക്ക ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളവും രൂപ മുഴുവനായും പരിവർത്തനക്ഷമതയുള്ളതായി മാറിയിരിക്കുകയാണ്. വിദേശത്തേക്ക് ഒരാൾക്ക് കൊണ്ടുപോകാവുന്ന പരമാവധി പണം രണ്ടരലക്ഷം ഡോളറാക്കി ഉയർത്തിയത് ഫോറിൻ ഇൻഫ്‌ലോയിലെ ഈടിന്മേൽ റഗുലേറ്റർക്കുള്ള ദൃഢവിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നാണ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെർപഴ്‌സനായ വി. ആർ. അയ്യർ പറയുന്നത്.
എക്‌സ്റ്റേണൽ സെക്ടർ ഔട്ട്‌ലുക്കിന്റെ ഒരു അവലോകനമനുസരിച്ചാണ് വിദേശത്തേക്ക് കൊണ്ടുപോകാവുന്ന പണത്തിന്റെ പരിധി ഉയർത്തിയതെന്നാണ് ആർബിഐ ഗവർണർ രഘുരാം രാജൻ പറയുന്നു. മാക്രോ പ്രൂഡെൻഷ്യൽ മാനേജ് മെന്റിൽ തുടർപരിശീലനങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഫോറിൻ എക്‌സേഞ്ച് മാനേജ്‌മെന്റ് നിയമത്തിന് കീഴിൽ ഒരു വ്യക്തി വിദേശത്ത് നടത്തുന്ന ചില അടവുകളെയും ഇതിൽ ഉൾപ്പെടുത്തണമെന്ന് ആർബിഐ സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഒരു വ്യക്തി വിദേശത്ത് നൽകുന്ന ഡോണേഷനുകൾ, സമ്മാനങ്ങൾക്കുള്ള പണമടവ് , വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്കുള്ള എക്‌സേഞ്ച് സൗകര്യങ്ങൾ തുടങ്ങിയവയാണിതിൽ ഉൾപ്പെടുന്നത്.